'പൂന്തുറയിലെ ജനങ്ങൾ സർക്കാർ നിർദേശങ്ങൾ അംഗീകരിക്കില്ല, ‘തോക്ക്’ ഒരു മെസ്സേജ് കൊടുക്കും'; ഡോക്ടർ മുഹമ്മദ് അഷീലി​​ൻെറ ഫെയ്സ്​ബുക്ക്​ കമന്‍റ് വിവാദത്തിൽ

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട്  സംസ്ഥാന സാമൂഹ്യ സുരക്ഷാ മിഷൻ എക്​സിക്യൂട്ടീവ്​ ഡയറക്ടർ ഡോക്ടർ മുഹമ്മദ് അഷീലി​​ൻെറ ഫെയ്സ്​ബുക്ക്​ കമൻറ് വിവാദത്തിൽ. തിരുവനന്തപുരം ജില്ലയിലെ തീരദേശ മേഖലയായ പൂന്തുറയിൽ കോവിഡ്​ പൊട്ടിപ്പുറപ്പെട്ടത്​ സംബന്ധിച്ചായിരുന്നു അഷീലി​​െൻറ വിവാദ കമൻറ്​.

‘തോക്ക്​ ഒഴിവാക്കാമായിരുന്നു, തോക്ക്​ കോവിഡിനെതിരായുള്ളതല്ല. ജനങ്ങൾക്ക്​ എതിരായുള്ളതാണ്’​​ എന്ന്​ അഭിപ്രായപ്പെട്ടയാളുടെ കമൻറിന്​ അഷീൽ നൽകിയ മറുപടിയാണ് വിവാദത്തിലായത്.  അവിടത്തെ ജനങ്ങൾ സർക്കാർ നിർദേശങ്ങൾ അംഗീകരിക്കില്ല. അത് കൊണ്ട് ‘തോക്ക്’ ഒരു മെസ്സേജ് കൊടുക്കും’ എന്നാണ്​ അദ്ദേഹം കുറിച്ചത്​. മുഹമ്മദ് അഷീലി​​ൻെറത് വംശീയ പരാമർശമാണെന്ന തരത്തിലാണ് സമൂഹ മാധ്യമങ്ങളിൽ വിമർശനം ഉയരുന്നത്.

കമൻറ്​ പിന്നീട്​ ഡിലീറ്റ്​ ചെയ്​തെങ്കിലും സ്​ക്രീൻഷോട്ട്​ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയായിരുന്നു. പൂന്തുറ മാത്രമാണോ മാനേജ് ചെയ്യാൻ ബുദ്ധിമുട്ടുള്ള ​പ്രദേശം? തിരുവനന്തപുരം ജില്ലയിലെ മറ്റ് പ്രദേശങ്ങങ്ങളിൽ ഉള്ളവരൊക്കെ കൃത്യമായി എല്ലാ നിർദേശങ്ങളും പാലിക്കുന്നുണ്ടോ? മത്സ്യത്തൊഴിലാളികളായാലും മാധ്യമ പ്രവർത്തകരായാലും സർക്കാർ ഉദ്യോഗസ്ഥരായായാലും രാഷ്ട്രീയ പ്രവർത്തകരായാലും നിയമപാലകരായാലും അതിൽ വ്യത്യാസമൊന്നുമില്ല തുടങ്ങിയ അഭിപ്രായങ്ങളാണ്​ സമൂഹ മാധ്യമങ്ങളിൽ പങ്കുവെയ്ക്കപ്പെട്ടത്​.

തോക്കി​​ൻറെ ഭാഷ മാത്രമേ മത്സ്യത്തൊഴിലാളിയ്ക്ക് മനസ്സിലാവൂ എന്ന തോന്നൽ വംശീയതയാണെന്നും ചിലർ കുറിച്ചു. സംഭവത്തിൽ ഡോ:അഷീൽ പിന്നീട്​ വിശദീകരണവുമായി രംഗത്തെത്തി.

Latest Stories

'തിരുവനന്തപുരം കോർപ്പറേഷനിലെ തോൽവി ആര്യയുടെ തലയിൽ കെട്ടിവെക്കേണ്ട, എംഎം മണി പറഞ്ഞത് അദ്ദേഹത്തിൻ്റെ ശൈലി'; മന്ത്രി വി ശിവൻകുട്ടി

'കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണം ദേശീയ നേതാവ് പാരവെച്ചത്'; കൊടിക്കുന്നിൽ സുരേഷിനെതിരെ അൻവർ സുൽഫിക്കർ

പാനൂരിലെ വടിവാൾ ആക്ര‌മണം; 50ഓളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്, പൊലീസ് വാഹനം തകർത്തത് അടക്കം കുറ്റം ചുമത്തി

'ഇന്നലത്തെ സാഹചര്യത്തിൽ പറഞ്ഞു പോയതാണ്, തെറ്റു പറ്റി'; പറഞ്ഞത് തെറ്റാണെന്ന് പാര്‍ട്ടി പറഞ്ഞതിനെ അംഗീകരിക്കുന്നുവെന്ന് എംഎം മണി

ഗില്ലിനെ പുറത്താക്കി സഞ്ജുവിനെ ഓപ്പണറാക്കു, എന്തിനാണ് അവനു ഇത്രയും അവസരങ്ങൾ കൊടുക്കുന്നത്: മുഹമ്മദ് കൈഫ്

'ഗില്ലിനെ വിമർശിക്കുന്നവർക്കാണ് പ്രശ്നം, അല്ലാതെ അവനല്ല'; പിന്തുണയുമായി മുൻ ഇന്ത്യൻ താരം

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ