എം.ജി സര്‍വകലാശാലയില്‍ നിയമന വിവാദം; കെ. ആര്‍ മീരയെ ചട്ടങ്ങള്‍ മറികടന്ന് നിയമിച്ചെന്ന് ആക്ഷേപം

എംജി സര്‍വ്വകലാശാല സ്കൂള്‍ ഓഫ് ലെറ്റേഴ്സിന്‍റെ ബോര്‍ഡ് ഓഫ് സ്റ്റഡീസില്‍ എഴുത്തുകാരി കെ ആര്‍ മീരയ്ക്ക് നിയമനം നല്‍കിയത് ചട്ടങ്ങള്‍ മറികടന്ന്. അക്കാദമിക് വിദഗ്ധരാകണം ബോര്‍ഡ് ഓഫ് സ്റ്റഡീസിലെ അംഗങ്ങള്‍ എന്ന എംജി സര്‍വ്വകലാശാല ആക്ടും സ്റ്റാറ്റ്യൂട്ടും വ്യക്തമായി പറയുമ്പോഴാണ് ഈ വഴിവിട്ട നിയമനം.

മലയാളം ഇംഗ്ലീഷ് ബിരുദാനന്തര ബിരുദ വിഭാഗങ്ങള്‍ ചേര്‍ന്നതാണ് എംജി സര്‍വകലാശാലയിലെ സ്കൂള്‍ ഓഫ് ലെറ്റേഴ്സ്. രണ്ട് വിഷയങ്ങളിലെയും സിലബസ് പരിഷ്കരിക്കുക, പരിഷ്കരിച്ച സിലബസ് അംഗീകരിക്കുക എന്നതാണ് ബോര്‍ഡ് ഓഫ് സ്റ്റഡീസിന്‍റെ ചുമതല. സര്‍വകലാശാല വൈസ്ചാൻസലറുടെ ശിപാര്‍ശ പ്രകാരം ഗവര്‍ണറാണ് ബോര്‍ഡ് ഓഫ് സ്റ്റഡീസ് ചെയർപേഴ്സന്‍റെയും അംഗങ്ങളുടേയും നിയമനം നടത്തുന്നത്. സ്കൂള്‍ ഓഫ് ലെറ്റേഴ്സിലെ വിദഗ്ധ സമിതി നല്‍കിയ പേരുകള്‍ വെട്ടിയാണ് കെ ആര്‍ മീരയെ തിരുകി കയറ്റിയത്.

അതിന് ആദ്യം ബന്ധപ്പെട്ട വകുപ്പുകളിലെ വിദഗ്ധ സമിതിയാണ് ആരൊക്കെ ബോര്‍ഡ് ഓഫ് സ്റ്റഡീസീല്‍ അംഗങ്ങളാകണം എന്ന ശിപാര്‍ശ വിസിക്ക് നല്‍കുന്നത്. എന്നാല്‍ എംജി സര്‍വകലാശാലയിലെ സ്കൂള്‍ ഓഫ് ലെറ്റേഴ്സില്‍ നിന്നും നല്‍കിയ ശിപാര്‍ശയില്‍ കെ ആര്‍ മീരയില്ല. ശിപാര്‍ശ ചെയ്യാത്തയാള്‍ അംഗമായതില്‍ സ്കൂള്‍ ഓഫ് ലെറ്റേഴ്സിലെ അധ്യാപകര്‍ക്ക് കടുത്ത അതൃപ്തിയുണ്ട്.

ബോര്‍ഡ് ഓഫ് സ്റ്റഡീസിലെ അംഗങ്ങള്‍ ഉയര്‍ന്ന അക്കാദമിക നിലവാരം ഉള്ളവരാകണം എന്ന് എംജി സര്‍വകലാശാല ആക്ടിലെ 28-ാംഅധ്യായത്തില്‍ വ്യക്തമായി പറയുന്നു. എംജി സര്‍വകലാശാല ഇക്കഴിഞ്ഞ ആറാം തിയതി നിയമിച്ച ബോര്‍ഡ് ഓഫ് സ്റ്റഡീസിലെ അംഗങ്ങളില്‍ കെ ആര്‍ മീര ഒഴിച്ച് ബാക്കി 10 പേരും അസിസ്റ്റന്‍റ് പ്രൊഫസറോ അതിന് മുകളിലുള്ളവരോ ആണ്. വിദഗ്ധ സമിതിയുടെ ശിപാര്‍ശ വെട്ടി ഉന്നതവിദ്യാഭ്യാസ വകുപ്പിന്‍റെ ഇടപെടലിലാണ് കെ ആര്‍ മീരയെ നിയമിച്ചതെന്നാണ് ആക്ഷേപം. എന്നാല്‍ ബന്ധപ്പെട്ട ഭാഷകളിലെ വിദഗ്ധരെ അവരുടെ അക്കാദമിക യോഗ്യത കണക്കാക്കാതെ ബോര്‍ഡ് ഓഫ് സ്റ്റഡീസില്‍ നിയമിച്ച കീഴ്വഴക്കമുണ്ടെന്നാണ് എം ജി സര്‍വകലാശാലയുടെ വിശദീകരണം.

Latest Stories

മിൽമയിൽ സമരം; സംസ്ഥാനത്ത് പാൽ വിതരണം പ്രതിസന്ധിയിൽ

മമ്മൂക്കയ്ക്കും എനിക്കും കഥ ഇഷ്ടമായി, പക്ഷെ ആ സിനിമ നടക്കില്ല..; തുറന്നു പറഞ്ഞ് പൃഥ്വിരാജ്

ഒരൊറ്റ പോസ്റ്റിൽ എല്ലാം ഉണ്ട്, കെഎൽ രാഹുൽ സഞ്ജീവ് ഗോയങ്ക തർക്കത്തിന് തൊട്ടുപിന്നാലെ ലക്നൗ നായകൻറെ ഭാര്യ എഴുതിയത് ഇങ്ങനെ; വാക്ക് ഏറ്റെടുത്ത് ആരാധകർ

പാലക്കാട് റെയില്‍വേ ഡിവിഷന്‍ അടച്ചുപൂട്ടാന്‍ തീരുമാനം; കേന്ദ്രസര്‍ക്കാര്‍ കേരളത്തോട് തുടരുന്ന അവഗണനയും പ്രതികാരബുദ്ധിയുമെന്ന് മന്ത്രി എംബി രാജേഷ്

കോഴിക്കോട് മഴയും കനത്ത മൂടൽ മഞ്ഞും; കരിപ്പൂരിൽ വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

ഈ നാട്ടിലെ പട്ടിക്കും പൂച്ചയ്ക്കും വരെ അറിയാവുന്ന ഡയലോഗ്..; നൃത്തവേദിയില്‍ ട്വിസ്റ്റ്, ഹിറ്റ് ഡയലോഗുമായി നവ്യ

ചെന്നൈ രാജസ്ഥാൻ മത്സരം ആയിരുന്നില്ല നടന്നത്, ആർആർ വേഴ്സസ് ആർആർ മത്സരമായിരുന്നു; അമ്മാതിരി ചതിയാണ് ആ താരം കാണിച്ചത്: ആകാശ് ചോപ്ര

ആര് ചവിട്ടി താഴ്ത്തിയാലും നീ കൂടുതല്‍ തിളങ്ങുകയേ ഉള്ളൂ.. മനോവികാസമില്ലാത്ത ധിക്കാരികളുടെ ഇകഴ്ത്തലുകള്‍ക്കപ്പുറം ശോഭിക്കട്ടെ: ആര്‍ ബിന്ദു

സര്‍ക്കാര്‍ താറാവു വളര്‍ത്തല്‍ കേന്ദ്രത്തില്‍ പക്ഷിപ്പനി; 5000 വളര്‍ത്തു പക്ഷികളെ ഇന്ന് കൊല്ലും; കേരളത്തിനെതിരെ കടുത്ത നിയന്ത്രണങ്ങളുമായി തമിഴ്‌നാട്

ആ ഇന്ത്യൻ താരമാണ് എന്റെ ബാറ്റിംഗിൽ നിർണായക സ്വാധീനം ചെലുത്തിയത്, പാകിസ്ഥാൻ താരങ്ങൾ എല്ലാവരും അവനെക്കുറിച്ചാണ് സംസാരിക്കുന്നത്: മുഹമ്മദ് റിസ്‌വാൻ