വധഗൂഢാലോചന കേസ്; സായ് ശങ്കറിനെ മാപ്പു സാക്ഷിയാക്കും, നിര്‍ണായക നീക്കവുമായി ക്രൈംബ്രാഞ്ച്‌

ദിലീപ് പ്രതിയായ വധഗൂഢാലോചന കേസില്‍ ഹാക്കര്‍ സായ് ശങ്കറിനെ മാപ്പു സാക്ഷിയാക്കും. ഇതിനായി ക്രൈംബ്രാഞ്ച് കോടതിയെ സമീപിച്ചു. ആലുവ മജിസ്‌ട്രേറ്റ് കോടതിയിലാണ് ക്രൈംബ്രാഞ്ച് അപേക്ഷ സമര്‍പ്പിച്ചത്. നാളെ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് സായ് ശങ്കറിന് നോട്ടീസ് അയച്ചു. നാളെ വൈകിട്ട് മൂന്ന് മണിക്ക് കോടതിയില്‍ ഹാജരാകണമെന്നാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

കേസുമായി ബന്ധപ്പെട്ട തെളിവുകള്‍ നശിപ്പിക്കാന്‍ സഹായിച്ചതിനെ തുടര്‍ന്നാണ് ഐടി വിദഗ്ധനായ സായ് ശങ്കറിനെ കേസില്‍ പ്രതിയാക്കിയത്. ഏപ്രില്‍ എട്ടിനാണ് ഇയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ദിലീപിന്റെ ഫോണിലെ വാട്‌സാപ്പ് സന്ദേശങ്ങളടക്കമുള്ള നിര്‍ണായകവിവരങ്ങളാണ് നശിപ്പിച്ചിരുന്നത്.

അതേസമയം നടിയെ ആക്രമിച്ച കേസില്‍ കൂറുമാറിയവരുടെ മൊഴി അന്വേഷണ സംഘം വീണ്ടും രേഖപ്പെടുത്തുകയാണ്. വിചാരണ സമയത്ത് പ്രോസിക്യൂഷന്‍ സാക്ഷികളായ 20 പേര്‍ പ്രതിഭാഗത്തേക്ക് കൂറുമാറിയിരുന്നു. ദിലീപിനെതിരെയുള്ള ഗൂഢാലോചനക്കുറ്റം തെളിയിക്കാന്‍ കഴിയുന്ന സാക്ഷികളും കൂറുമാറിയവരില്‍ ഉള്‍പ്പെടുന്നു. ഇവരുടെ മൊഴികളാണ് വീണ്ടും രേഖപ്പെടുത്തുന്നത്. മെയ് 30നകം തുടരന്വേഷണം പൂര്‍ത്തിയാക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്ന് നടപടികള്‍ വേഗത്തിലാക്കിയിരിക്കുകയാണ് അന്വേണസംഘം.

Latest Stories

ഹരിയാനയിൽ ബിജെപിക്ക് തിരിച്ചടി; മൂന്ന് എംഎൽഎമാർ പിന്തുണ പിൻവലിച്ചു

ആ രംഗം ചെയ്യുമ്പോൾ നല്ല ടെൻഷനുണ്ടായിരുന്നു: അനശ്വര രാജൻ

പോസ്റ്ററുകൾ കണ്ടപ്പോൾ 'ഭ്രമയുഗം' സ്വീകരിക്കപ്പെടുമോ എന്നെനിക്ക് സംശയമായിരുന്നു: സിബി മലയിൽ

'വെടിവഴിപാടിന്' ശേഷം ശേഷം ഒരു ലക്ഷം ഉണ്ടായിരുന്ന ഫോളോവേഴ്സ് 10 ലക്ഷമായി: അനുമോൾ

നേരത്തെ അഡ്വാൻസ് വാങ്ങിയ ഒരാൾ കഥയെന്തായെന്ന് ചോദിച്ച് വിളിക്കുമ്പോഴാണ് തട്ടികൂട്ടി ഒരു കഥ പറയുന്നത്; അതാണ് പിന്നീട് ആ ഹിറ്റ് സിനിമയായത്; വെളിപ്പെടുത്തി ഉണ്ണി ആർ

മികച്ച വേഷങ്ങൾ മലയാളി നടിമാർക്ക്; തമിഴ് നടിമാർക്ക് അവസരമില്ല; വിമർശനവുമായി വനിത വിജയകുമാർ

ലോകകപ്പ് കിട്ടിയെന്ന് ഓർത്ത് മെസി കേമൻ ആകില്ല, റൊണാൾഡോ തന്നെയാണ് കൂട്ടത്തിൽ കേമൻ; തുറന്നടിച്ച് ഇതിഹാസം

48ാം ദിവസവും ജാമ്യം തേടി ഡല്‍ഹി മുഖ്യമന്ത്രി, ഒന്നും വിട്ടുപറയാതെ സുപ്രീം കോടതി; ശ്വാസംമുട്ടിച്ച് കേന്ദ്ര സര്‍ക്കാര്‍, മോക്ഷം കിട്ടാതെ കെജ്രിവാള്‍!

ഇലയിലും പൂവിലും വേരിലും വരെ വിഷം; അരളി എന്ന ആളെക്കൊല്ലി!

ലൈംഗിക വീഡിയോ വിവാദം സിബിഐ അന്വേഷിക്കണം; അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് പൊലീസെന്ന് എച്ച്ഡി കുമാരസ്വാമി