രാഹുലിനെതിരെ പരാതി പറഞ്ഞത് 60കാരി വരെ; നടപടി വെറുതേയെടുത്തതല്ല, തെറ്റുകാരനാണെന്ന് അണികളെ ബോധ്യപ്പെടുത്താൻ കോൺഗ്രസ് നേതൃത്വം

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നടപടിയെടുത്തതിൽ നേതാക്കൾക്കെതിര സൈബർ ആക്രമണം തുടരുന്നതിന്റെ പശ്ചാത്തലത്തിൽ രാഹുൽ തെറ്റുകാരനാണെന്ന് അണികളെ ബോധ്യപ്പെടുത്താൻ കോൺഗ്രസ്. രാഹുൽ നേരിടുന്നത് ഗുരുതര ലൈംഗികാരോപണങ്ങൾ ആണെന്നും ഇരകളിൽ പലരും നേതൃത്വത്തെ നേരിട്ട് സമീപിച്ചതോടെയാണ് നടപടി സ്വീകരിച്ചതെന്നും വിശദീകരിക്കാനാണ് തീരുമാനം.

നേതാക്കൾക്കെതിരെ രാഹുലും ടീമും സൈബർ ആക്രമണം അഴിച്ചുവിട്ടത് പാർട്ടിക്ക് തിരിച്ചടിയായെന്ന വിലയിരുത്തിലിലാണ് നേതൃത്വത്തിന്റെ തീരുമാനം. സമൂഹമാധ്യമങ്ങളിലെ ചില വെളിപ്പെടുത്തലുകൾക്കപ്പുറം പരാതികൾ ഒന്നുമില്ലെന്നായിരുന്നു രാഹുൽ മാങ്കുട്ടത്തിൽ അനുകൂലികളുടെ സൈബറിടങ്ങളിലെ ആക്രോശങ്ങൾ. എന്നാൽ രാഹുലിനെതിരായ നടപടി വെറുതേ എടുത്തതല്ലെന്ന് അണികളോട് വിശദീകരിക്കും. അച്ചടക്കനടപടി കേട്ടുകേൾവിയുടെ അടിസ്ഥാനത്തിൽ അല്ലെന്ന് നേതൃത്വം തറപ്പിച്ചുപറയുന്നു.

പല ഇരകളും നേതൃത്വത്തെ സമീപിച്ചിട്ടുണ്ട്. മുതിർന്ന നേതാക്കളോട് രാഹുലിനെതിരെ ഗുരുതരമായ പരാതികൾ ഉന്നയിച്ചവരിൽ 20 നും 60 വയസിനുമിടയിൽ പ്രായമുള്ളവരുണ്ട്. മൗനം വെടിഞ്ഞ് പരാതി പറഞ്ഞവരോട് നിയമനടപടികളുമായി മുന്നോട്ടുപോകാൻ നേതൃത്വം ഉപദേശിച്ചെങ്കിലും പലരും മടിക്കുന്നതായാണ് വിവരം. പരാതികൾ നേതൃത്വത്തിന് വ്യക്‌തമായി അറിയാമെന്നിരിക്കെ പരസ്യമായോ രഹസ്യമായോ രാഹുലിനെ പിന്തുണ‌ക്കേണ്ടതില്ലെന്ന നിലപാടിലേക്ക് നേതൃത്വം എത്തുകയായിരുന്നു എന്നും നേതൃത്വം വിശദീകരിക്കും.

അതിന്റെ ഭാഗമായി ഉണ്ടായതാണ് വിഡി സതീശൻ്റെ പ്രതികരണം എന്നും നേതൃത്വം വ്യക്തമാക്കുന്നു. വിഡി സതീശനെയും നേതൃത്വത്തെയും ഉന്നമിട്ടുള്ള അതിരുകടന്ന സൈബർ ആക്രമണം പാർട്ടിക്ക് ദോഷമായി തുടങ്ങിയെന്നാണ് വിലയിരുത്തൽ. സൈബർ ആക്രമണം സംഘടിതമാണെന്നും നേതൃത്വം വിശ്വസിക്കുന്നു.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി