നിലമ്പൂരില്‍ കോണ്‍ഗ്രസ് നേതാക്കളുടെ വാഹനത്തില്‍ പരിശോധന; ഷാഫി പറമ്പിലിന്റെയും രാഹുൽ മാങ്കൂട്ടത്തിലിന്റെയും പെട്ടി തുറന്ന് പരിശോധിച്ചു, പെട്ടിയിൽ വസ്ത്രങ്ങളും പുസ്തകങ്ങളും

തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന നിലമ്പൂരില്‍ കോണ്‍ഗ്രസ് നേതാക്കളുടെ വാഹനത്തില്‍ പരിശോധന. ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു പരിശോധന. ഷാഫി പറമ്പില്‍, രാഹുല്‍ മാങ്കൂട്ടത്തില്‍ എന്നിവരുടെ വാഹനത്തിലാണ് പൊലീസ് പരിശോധന നടത്തിയത്. പെട്ടിയില്‍ വസ്ത്രങ്ങളും പുസ്തകങ്ങളുമാണ് ഉണ്ടായിരുന്നത്.

നിലമ്പൂര്‍ വടപുറത്ത് വച്ചായിരുന്നു നടപടി. ഷാഫി പറമ്പിലാണ് വാഹനം ഓടിച്ചിരുന്നത്. ഒപ്പം രാഹുല്‍ മാങ്കൂട്ടത്തിലുമുണ്ടായിരുന്നു. നിലമ്പൂര്‍ നഗരത്തിലേക്ക് വരികയായിരുന്നു ഇരുവരും. വാഹനത്തില്‍ ഉണ്ടായിരുന്ന പെട്ടി തുറന്ന് പൊലീസ് പരിശോധന നടത്തി. വസ്ത്രങ്ങളും പുസ്തകങ്ങളുമാണ് പെട്ടിയില്‍ ഉണ്ടായിരുന്നത്.

അതേസമയം പരിശോധന ഏകപക്ഷീയമാണെന്ന് നേതാക്കള്‍ ആരോപിച്ചു. പരിശോധന സമയത്ത് ഷാഫി പറമ്പിലും രാഹുല്‍ മാങ്കൂട്ടത്തിലും പൊലീസിനോട് കയര്‍ത്തു. കോണ്‍ഗ്രസ് നേതാക്കളുടെ വാഹനങ്ങളിലും റൂമുകളിലും മാത്രമാണല്ലോ പരിശോധന എന്നായിരുന്നു പറഞ്ഞത്. തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള സ്വാഭാവികമായ പരിശോധന എന്നാണ് വിശദീകരണം.

Latest Stories

'രണ്ടാമത്തെ സംസ്ഥാന അവാര്‍ഡ് വിഎസില്‍ നിന്ന് ഏറ്റുവാങ്ങിയ അഭിമാന നിമിഷം'; ഓര്‍മചിത്രവുമായി മനോജ് കെ.ജയന്‍

IND VS ENG: നാലാം ടെസ്റ്റിന് മുമ്പ് ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന്റെ ഓഫർ നിരസിച്ച് സായ് സുദർശൻ

സംസ്ഥാനത്ത് പുതിയ ന്യൂനമർദ്ദം രൂപപ്പെടുന്നു; ഇന്ന് മുതൽ 4 ദിവസം വിവിധ ജില്ലകളിൽ അതിശക്തമായ മഴ, 10 ജില്ലകളിൽ യെല്ലോ അലേർട്ട്

പ്രണയബന്ധങ്ങൾ എന്നെ വേദനിപ്പിച്ചിട്ടേയുളളൂ, പങ്കാളി ഇല്ലാത്തത് അതുകൊണ്ട്, വിവാഹം നടന്നാലും നടന്നില്ലെങ്കിലും നല്ലത്: നിത്യ മേനോൻ

IND vs ENG: സച്ചിൻ ടെണ്ടുൽക്കറോ റിക്കി പോണ്ടിംഗോ അല്ല, ടെസ്റ്റ് ക്രിക്കറ്റിലെ 'സമ്പൂർണ ​ഗോ‌‌ട്ട്' അയാൾ മാത്രമെന്ന് ബെൻ സ്റ്റോക്സ്

IND VS ENG: 'അവന്റെ തിരിച്ചുവരവ് തന്നെ ശുഭസൂചന, ഇത് ഇന്ത്യയുടെ ടീം ഘടനയെ സന്തുലിതമാക്കും'; വിലയിരുത്തലുമായി മുൻ ബാറ്റിംഗ് പരിശീലകൻ

സ്വന്തം വീട്ടിൽ പോലും ഉപദ്രവം, 'ആരെങ്കിലും എന്നെ രക്ഷിക്കൂ', പൊട്ടിക്കരഞ്ഞ് വെളിപ്പെടുത്തലുമായി നടി തനുശ്രീ ദത്ത

IND vs ENG: "പ്രസിദ്ധ് കൃഷ്ണയെ ഒഴിവാക്കി ആ താരത്തിന് അവസരം നൽകണം, ആകാശ് ദീപിന്റെ വേഷം ചെയ്യാൻ അവന് കഴിയും"; നിർണായക നിർദ്ദേശവുമായി കൈഫ്

22 മണിക്കൂർ പിന്നിട്ട് ജനസാഗരത്തിന് നടുവിലൂടെ വി എസ് വേലിക്കകത്തെ വീട്ടിലെത്തി; ഒരുനോക്ക് കാണാൻ തടിച്ച്കൂടി ജനക്കൂട്ടം

'എന്നെ അനുകരിച്ചാൽ എന്ത് കിട്ടും, എനിക്കത്ര വിലയൊള്ളോന്ന് പറഞ്ഞ് ചിരിച്ച വിഎസ്', ഓർമ പങ്കുവച്ച് മനോജ് ​ഗിന്നസ്