തര്‍ക്കം ഒഴിയാതെ കോണ്‍ഗ്രസ്; ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും; എറണാകുളത്ത് നാല് സീറ്റില്‍ പിടിവലി

എറണാകുളത്ത് വിശ്വസ്തര്‍ക്ക് സീറ്റുറപ്പിക്കാന്‍ കോണ്‍ഗ്രസ് നേതാക്കളുടെ പിടിവാശി സീറ്റ് തര്‍ക്കം കൊടുമ്പിരിക്കൊള്ളിക്കുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ തിയ്യതി പ്രഖ്യാപിച്ചയുടന്‍ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടു ഭരണകക്ഷി പ്രചാരണം തുടങ്ങിയപ്പോഴും ആദ്യ പട്ടിക പോലും പുറത്ത് വിടാനാകാതെ മൂന്നാഴ്ചയ്ക്കപ്പുറമുള്ള തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷം കിതയ്ക്കുകയാണ്. തങ്ങളുടെ വിശ്വസ്തര്‍ക്ക് സീറ്റ് ഉറപ്പിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ കൊമ്പുകോര്‍ക്കുമ്പോള്‍ ഇടത് പക്ഷം സ്ഥാനാര്‍ത്ഥി റാലികളിലേക്ക് എത്തിനില്‍ക്കുന്നു.

എറണാകുളം ജില്ലയിലെ നാല് സീറ്റുകളില്‍ കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷമാണ്. കൊച്ചി സീറ്റില്‍ മുഹമ്മദ് ഷിയാസിനൊപ്പം ദീപ്തി മേരി വര്‍ഗീസിനെയും പരിഗണിക്കുന്നുണ്ട് കോണ്‍ഗ്രസ്. ലത്തീന്‍ സഭയുടെ ഇടപെടലില്‍ കൊച്ചി മേയര്‍ സ്ഥാനം വികെ മിനിമോള്‍ക്ക് നല്‍കി ദീപ്തിയെ തഴഞ്ഞത് പാര്‍ട്ടിയ്ക്കുള്ളില്‍ ഒരു വിഭാഗത്തിന് കനത്ത അമര്‍ഷമുണ്ടാക്കിയിരുന്നു. ആ സാഹചര്യത്തില്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ ദീപ്തിയ്ക്ക് അവസരം നല്‍കുമോയെന്നതാണ് പലരും ഉറ്റുനോക്കുന്നത്.

തൃപ്പൂണിത്തുറയില്‍ കെ ബാബു മല്‍സരിക്കാനില്ലെന്ന് വ്യക്തമാക്കിയതോടെ എം ലിജുവിനായി ശക്തമായ വാദിക്കുകയാണ് കെ സി വേണുഗോപാല്‍. ലിജുവിനെ വി ഡി സതീശന്‍ അംഗീകരിച്ചിട്ടില്ലെന്നതിനാല്‍ ആ സീറ്റിലും സ്ഥാനാര്‍ത്ഥി നിര്‍ണയം മുട്ടാപ്പോക്കിലാണ്. അതേസമയം, പെരുമ്പാവൂരില്‍ എല്‍ദോസ് കുന്നപ്പള്ളിയെ മാറ്റാനാവില്ലെന്ന നിലപാടിലാണ് രമേശ് ചെന്നിത്തല.

തര്‍ക്കങ്ങളില്ലാതെ മുന്നണിയിലെ സീറ്റ് വിഭജനം പരിഹരിക്കുന്നുണ്ടെങ്കിലും കോണ്‍ഗ്രസിന്റെ കാര്യം വല്ലാത്ത സമ്മര്‍ദ്ദ തന്ത്രങ്ങളിലാണ്. കോണ്‍ഗ്രസിന്റെ ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് പുറത്ത് വിട്ടേക്കും എന്നാണ് നിലവിലെ വിവരം. വൈകീട്ട് നാല് മണിക്ക് തെരഞ്ഞെടുപ്പ് സമിതി ചേര്‍ന്ന് പട്ടികക്ക് അംഗീകാരം നല്‍കും. കേരളത്തില്‍ നിന്ന് ഡല്‍ഹിയിലെത്തുന്ന നേതാക്കള്‍ ചര്‍ച്ച നടത്തി കൂടുതല്‍ മണ്ഡലങ്ങളില്‍ ഒറ്റപേരിലെത്തുമെന്നാണ് സൂചന.

കെ സുധാകരനുമായി ഹൈക്കമാന്‍ഡ് നേതാക്കള്‍ നാളെ കൂടിക്കാഴ്ച നടത്തും. സുധാകരനോട് അനുഭാവം കാട്ടിയാല്‍ കൂടുതല്‍ എംപിമാര്‍ സീറ്റ് ആവശ്യപ്പെടും. സിറ്റിംഗ് എംപിമാര്‍ മത്സരിക്കേണ്ടതില്ലെന്ന കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട് ഹൈക്കമാന്‍ഡ് പൂര്‍ണ്ണമായും അംഗീകരിക്കുമോയെതും നിര്‍ണായകമാണ്. പാലക്കാട് ആരെന്ന ചോദ്യവും കോണ്‍ഗ്രസില്‍ നിന്നറിയാന്‍ ഇടത് പക്ഷവും കാത്തിരിക്കുന്നുണ്ട്. പാലക്കാട് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ അറിഞ്ഞതിന് ശേഷം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാനിരിക്കുകയാണ് സിപിഎം. അമ്പലപ്പുഴയില്‍ ജി സുധാകരനെ പിന്തുണക്കാനുള്ള തീരുമാനവും യുഡിഎഫ് കൈക്കൊണ്ടിട്ടുണ്ട്.

Latest Stories

ജി. സുധാകരന് കോൺഗ്രസ് പിന്തുണ, 52 വർഷത്തെ പാർട്ടി ബന്ധം ഉപേക്ഷിച്ച് കെപിസിസി ജനറൽ സെക്രട്ടറി; ബിജെപിയിലേക്കെന്ന് സൂചന

സ്വർണവില വീണ്ടും താഴേയ്ക്ക്, പവന് 360 രൂപ കുറഞ്ഞു; ഇന്നത്തെ വില അറിയാം

സിപിഐ വിട്ട സി സി മുകുന്ദന്‍ എംഎല്‍എ ബിജെപിയിലേക്ക്; കോണ്‍ഗ്രസില്‍ ചേരാനുള്ള ശ്രമം പരാജയപ്പെട്ടപ്പോള്‍ താമര തണലിലേക്ക്

നിലപാടിലെ മലക്കംമറിച്ചിലിന് പിന്നാലെ യുവതി പ്രവേശനത്തെ അനുകൂലിച്ച അഭിഭാഷകന്‍ രാകേഷ് ദ്വിവേദിയേയും മാറ്റി; ദേവസ്വം ബോര്‍ഡിന് വേണ്ടി യുവതി പ്രവേശനത്തെ എതിര്‍ത്ത അഭിഷേക് മനു സിംഗ്വി ഹാജരായി

ദുബായ് വിമാനത്താവളത്തില്‍ നിന്നുമുള്ള സര്‍വ്വീസുകള്‍ ഭാഗികമായി പുന:സ്ഥാപിച്ചെന്ന് വ്യോമയാന മന്ത്രാലയം; യാത്രക്കാര്‍ വിമാന കമ്പനികളുമായി ബന്ധപ്പെടണം

പയ്യന്നൂര്‍ മണ്ഡലത്തില്‍ നിന്ന് മല്‍സരിക്കുമെന്ന് വി കുഞ്ഞികൃഷ്ണന്‍; 'ആരോപണ വിധേയനായ മധുസൂദനനെ സിപിഎം വീണ്ടും മല്‍സരിപ്പിക്കുമ്പോള്‍ മല്‍സരിക്കാതെ മറ്റുമാര്‍ഗമില്ല'

98-ാമത് ഓസ്കർ: നടൻ മൈക്കിൾ ബി ജോർദൻ, നടി ജെസി ബക്ലി; മികച്ച ചിത്രം ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’; ചരിത്രം രചിച്ച് ഓട്ടം ഡ്യൂറാൾഡ് ആർക്കപോവ്

ഒഡീഷയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിൽ വൻ തീപിടിത്തം; 10 രോഗികള്‍ വെന്തുമരിച്ചു

അമ്പലപ്പുഴയിൽ ജി. സുധാകരനെ പിന്തുണയ്ക്കാൻ യുഡിഎഫ്; കോൺഗ്രസ് സ്ഥാനാർഥിയെ നിർത്തില്ല

കവടിയാർ കൊട്ടാരത്തിലെ മോഷണം: ജീവനക്കാരെയും കുടുംബാംഗങ്ങളെയും ചോദ്യം ചെയ്യും; വിദേശികൾ ഉൾപ്പെടെയുള്ള സന്ദർശകർ സംശയ നിഴലിൽ