കൂടത്തായി കേസ്: പൊലീസിനെ പ്രശംസിച്ച് മുഖ്യമന്ത്രി

കൂടത്തായി കേസില്‍ അന്വേഷണ സംഘത്തിനെയും കേരള പൊലീസിനെയും അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കേസിന്റെ ചുരുളഴിക്കാനായത് കേരള പോലീസിന്റെ മികവിന് ഉദാഹരണമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള പിറവി ദിനത്തില്‍ തിരുവനന്തപുരത്ത് നടന്ന റെയ്സിംഗ് ഡേ ദിന പരേഡില്‍  സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തിനുളളിലും പുറത്തും കേരള പൊലീസിന്റെ അന്വേഷണ മികവ് ഏറെ പ്രശംസിക്കപ്പെട്ടതാണ്. നാടിനെ ഞെട്ടിച്ച കൂടത്തായി കൊലപാത പരമ്പര കേസ് തെളിയിക്കാന്‍ പറ്റിയത് പോലീസിന്റെ കഴിവുറ്റ പ്രവര്‍ത്തനത്തിന്റെ ഭാഗമാണ്. കിട്ടിയ പരാതി പരിശോധിച്ച് പ്രതിയെന്ന് സംശയിക്കുന്ന ആളെ ഏറെ നാള്‍ നിരീക്ഷിച്ച ശേഷമാണ് അറസ്റ്റ് ഉള്‍പ്പടെയുള്ള നടപടികളിലേക്ക് പൊലീസ് കടന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം കൂടത്തായി ആല്‍ഫൈന്‍ വധക്കേസില്‍ ജോളിയുടെ കസ്റ്റഡി കാലാവധി നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് ഇന്ന് കോടതിയില്‍ ഹര്‍ജി നല്‍കും. കൂടുതല്‍ തെളിവ് ശേഖരിക്കാനുണ്ടെന്ന് കാണിച്ചാണ് കസ്റ്റഡി നീട്ടി നല്‍കാന്‍ ആവശ്യപ്പെടുക.

Latest Stories

'അധികാരവും പദവിയും കുടുംബ ബന്ധത്തെ ബാധിക്കില്ല'; കുടുംബത്തിൽ ഭിന്നതയുണ്ടെന്ന പ്രചാരണങ്ങൾക്കുള്ള മറുപടിയുമായി റോബർട്ട് വദ്ര

പാകിസ്ഥാനിൽ ചാമ്പ്യൻസ് ലീഗ് കളിക്കാൻ എത്തിയില്ലെങ്കിൽ പണി ഉറപ്പാണ് ഇന്ത്യ, അപായ സൂചന നൽകി മുൻ താരം; പറയുന്നത് ഇങ്ങനെ

കലൂരിലെ ഹോസ്റ്റല്‍ ശുചിമുറിയില്‍ സുഖപ്രസവം; വാതില്‍ ചവിട്ടിപൊളിച്ചപ്പോള്‍ നവജാതശിശുവിനെയും പിടിച്ച് യുവതി; കൂടെ താമസിച്ചവര്‍ പോലും അറിഞ്ഞില്ല

'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടി തന്നെ..; തെളിവുകൾ നിരത്തി നിഷാദ് കോയ; ലിസ്റ്റിനും ഡിജോയും പറഞ്ഞത് കള്ളം; സോഷ്യൽ മീഡിയയിൽ പ്രതിഷേധം കനക്കുന്നു

ഐപിഎല്‍ 2024: ഫേവറിറ്റ് ടീം ഏത്?; വെളിപ്പെടുത്തി നിവിന്‍ പോളി

'പീഡിപ്പിച്ചയാളുടെ കുഞ്ഞിനു ജന്മം നൽകാൻ പെൺകുട്ടിയെ നിർബന്ധിക്കാനാവില്ല'; നിര്‍ണായക നിരീക്ഷണവുമായി ഹൈക്കോടതി

ഞങ്ങളുടെ ബന്ധം ആര്‍ക്കും തകര്‍ക്കാനാവില്ല.. ജാസ്മിനെ എതിര്‍ക്കേണ്ട സ്ഥലത്ത് എതിര്‍ത്തിട്ടുണ്ട്: ഗബ്രി

ഹൈക്കമാന്‍ഡ് കൈവിട്ടു; കെ സുധാകരന്റെ കെപിസിസി പ്രസിഡന്റ് സ്ഥാനം തുലാസില്‍; തല്‍ക്കാലം എംഎം ഹസന്‍ തന്നെ പാര്‍ട്ടിയെ നിയന്ത്രിക്കും

IPL 2024: ആ ടീം വെൻ്റിലേറ്ററിൽ നിന്ന് രക്ഷപെട്ടെന്നെ ഉള്ളു, ഇപ്പോഴും ഐസിയുവിലാണ്; പ്രമുഖ ടീമിനെക്കുറിച്ച് അജയ് ജഡേജ

ഹൈലക്സിന്റെ ഫ്യൂസൂരാന്‍ ഇസൂസുവിന്റെ കൊമ്പന്‍!