നവകേരള ബസിനെതിരെ ഷൂ എറിഞ്ഞവര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തത് പരിഹാസ്യമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. നവകേരള സദസിന്റെ പേരില്‍ സിപിഎം ക്രിമിനലുകള്‍ വ്യാപകമായി അക്രമം അഴിച്ചുവിടുകയാണെന്ന് സതീശന്‍ ആരോപിച്ചു. ക്രിമിനല്‍ മനസുള്ളവരാണ് കേരളം ഭരിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ആക്രമണത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രി സ്റ്റാലിന്‍ ചമയണ്ട. മുഖ്യമന്ത്രിയ്ക്ക് സാഡിസ്റ്റ് മനസാണ്. ഷൂ എറിഞ്ഞത് വൈകാരിക പ്രശ്‌നം മാത്രമാണെന്നും വിഡി സതീശന്‍ വ്യക്തമാക്കി. ഗവര്‍ണറുടെ വാഹനം എസ്എഫ്‌ഐയ്ക്ക് തടയാം. അപ്പോള്‍ ജീവന്‍ രക്ഷാപ്രവര്‍ത്തനമില്ല. പിണറായി രാജാവിന്റെ വാഹനം തടഞ്ഞാല്‍ മാത്രം പ്രശ്‌നമാകുന്ന സ്ഥിതിയെന്നും സതീശന്‍ ആരോപിച്ചു.
മുന്‍പിലും പിന്നിലും ക്രിമിനല്‍ സംഘവുമായാണ് മുഖ്യമന്ത്രിയുടെ യാത്രയെന്നും പിണറായി വിജയന്‍ അത്രയ്ക്ക് ഭീരുവാണോ എന്നും സതീശന്‍ പരിഹസിച്ചു. അതേസമയം ശബരിമലയില്‍ ഗുരുതരമായ കൃത്യവിലോപമുണ്ടാകുന്നുണ്ട്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയ്ക്ക് പ്രതിപക്ഷം കത്ത് നല്‍കിയിട്ടുണ്ട്. അവലോകന യോഗം വിളിച്ച് ചേര്‍ക്കേണ്ട മന്ത്രിമാര്‍ ടൂറിലാണ്. പ്രതിപക്ഷ സംഘം പമ്പയില്‍ നേരിട്ടെത്തി സ്ഥിതി ഗതികള്‍ വിലയിരുത്തുമെന്നും സതീശന്‍ അറിയിച്ചു.