'ഉമ്മൻ ചാണ്ടിയുടെ ഓർമ്മകളെ പോലും ഭയപ്പെടുന്ന കൊണ്ടാണ് പ്രതിപക്ഷ നേതാവിനെ ചടങ്ങിൽ നിന്ന് ഒഴിവാക്കിയത്'; ചാണ്ടി ഉമ്മൻ

വിഴിഞ്ഞം തുറമുഖത്തിൻ്റെ ഉദ്ഘാടനം ഇന്ന് നടക്കാനിരിക്കെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ പുഷ്പാർച്ചന നടത്തി കോൺഗ്രസ് നേതാക്കൾ. ഉദ്ഘാടന പരിപാടിയിലേക്ക് കോൺഗ്രസിനെ ക്ഷണിക്കാതെ അവഹേളിക്കുകയാണ് സർക്കാർ ചെയ്‌തതെന്ന് എം വിൻസെൻ്റ് എംഎൽഎ പ്രതികരിച്ചു. ഉമ്മൻ ചാണ്ടിയുടെ ഓർമ്മകളെ പോലും ഭയപ്പെടുന്ന കൊണ്ടാണ് പ്രതിപക്ഷ നേതാവിനെ ചടങ്ങിൽ നിന്ന് ഒഴിവാക്കിയതെന്ന് ചാണ്ടി ഉമ്മൻ പ്രതികരിച്ചു.

വിഴിഞ്ഞത്ത് സർക്കാർ മേൽനോട്ടം പോലും നിർവഹിച്ചിട്ടില്ലെന്നും എം വിൻസെന്റ് ആരോപിച്ചു. മേൽനോട്ടത്തിൽ സർക്കാർ വരുത്തിയ അനാസ്ഥ മൂലമാണ് അഞ്ചുവർഷം പദ്ധതി നിർമാണം വൈകിയത്. ഉമ്മൻ ചാണ്ടി സർക്കാർ തുടർന്നിരുന്നെങ്കിൽ 2019ൽ തന്നെ പദ്ധതി പൂർത്തിയാക്കുമായിരുന്നുവെന്നും എല്ലാ അടിസ്ഥാന സൗകര്യ വികസനവും പൂർണമാകുമായിരുന്നുവെന്നും വിൻസെൻ്റ് പറഞ്ഞു.

സർക്കാർ നിർവഹക്കേണ്ട ചുമതലകളൊന്നും നിർവഹിക്കാത്തതിൻ്റെ കുറ്റബോധത്തോടുകൂടി വേണം ഉദ്ഘാടനത്തിനു പോകേണ്ടതെന്നും വിൻസെൻ്റ് കൂട്ടിച്ചേർത്തു. ഉമ്മൻ ചാണ്ടിയ്ക്ക് പ്രണാമമർപ്പിച്ചു വേണം ഉദ്ഘാടനം നത്തേണ്ടതെന്നാണ് കോൺഗ്രസിന് പറയാനുള്ളതെന്നും വിൻസെൻ്റ് പറഞ്ഞു. കേരളത്തേയും രാജ്യത്തേയും സംബന്ധിച്ച് ഇതൊരു ചരിത്ര ദിവസമാണെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു.

“പ്രധാനമന്ത്രി നരേന്ദ്ര മോദി തുറമുഖം ഉദ്ഘാടനം ചെയ്യുന്നത് സന്തോഷമുള്ള കാര്യമാണ്. ഒരു കല്ല് മാത്രമിട്ടു എന്ന സിപിഎമ്മിന്റെ പ്രചാരണം പച്ചക്കള്ളമാണെന്ന് ഏതൊരു വ്യക്തിയ്ക്കുമറയാം. 2004ൽ ആദ്യം മുഖ്യമന്ത്രിയായപ്പോൾ മുതൽ വിഴിഞ്ഞം പദ്ധതി നടപ്പിലാക്കാൻ ശ്രമിച്ച വ്യക്തിത്വമാണ് ഉമ്മൻ ചാണ്ടി. ഉമ്മൻ ചാണ്ടി സർക്കാരാണ് ആവശ്യമുള്ള എല്ലാ കാര്യങ്ങളും ചെയ്‌ത്‌ തറക്കല്ലിട്ടത്. ഇതിനുവേണ്ടി ഒന്നു ചെയ്യാത്ത ഇടതുപക്ഷ സർക്കാരാണ് ഇപ്പോൾ ക്രെഡിറ്റെടുക്കുന്നത്”- ചാണ്ടി ഉമ്മൻ പറഞ്ഞു.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി