നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ ശബ്ദ സാംപിള്‍ വീണ്ടും പരിശോധിക്കണമെന്ന് ക്രൈംബ്രാഞ്ച്

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ശബ്ദ സാംപിള്‍ വീണ്ടും പരിശോധിക്കണമെന്ന ആവശ്യമുന്നയിച്ച് ക്രൈംബ്രാഞ്ച് . ആവശ്യം വിചാരണക്കോടതിയെ അറിയിച്ചു. സഹോദരന്‍ അനൂപ് , സുരാജ് , ശരത് , ഡോക്ടര്‍ ഹൈദരാലി എന്നിവരുടെ ശബ്ദസാംപിളും പരിശോധിക്കണമെന്ന് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടു.

ദിലീപ് സാക്ഷികളെ സ്വാധീനിച്ചുവെന്നാണ് പ്രോസിക്യൂഷന്‍ ആരോപിക്കുന്നത് . അതിനാല്‍ ലഭിച്ച ഇലക്ട്രോണിക് തെളിവുകളിലെ ശബദം തിരിച്ചറിയുന്നതിനായി ശബ്ദ സാമ്പിള്‍ പരിശോധിക്കണമെന്നാണ് ക്രൈംബ്രാഞ്ചിന്റെ ആവശ്യം. ദിലിപിന്റെ സഹോദരന്‍ അനൂപിന്റെ സുരാജിന്റെയും രണ്ട് ഫോണുകള്‍ ഹാജരാക്കണമെന്നു ആവശ്യവും കോടതിയില്‍ ക്രൈംബ്രാഞ്ച് ഉന്നയിച്ചു.

ബാലചന്ദ്രകുമാര്‍ ഹാജരാക്കിയ ശബ്ദസന്ദേശങ്ങള്‍ റെക്കോര്‍ഡ് ചെയ്ത തീയ്യതി കണ്ടെത്തണമെന്ന് കോടതിയും ആവശ്യപ്പെട്ടു. ശബ്ദസന്ദേശങ്ങള്‍ റെക്കോര്‍ഡ് ചെയ്ത തീയ്യതി പ്രധാനമാണ്. ശബ്ദസന്ദേശങ്ങള്‍ ലാപ്ടോപ്പില്‍ നിന്ന് പെന്‍ഡ്രൈവിലേക്ക് മാറ്റിയെന്നാണ് പറയുന്നത്.

ഈ ലാപ്ടോപ് കണ്ടെത്താനായോയെന്നും കോടതി ചോദിച്ചു. ലാപ്ടോപ്പുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുകയാണെന്ന് പ്രോസിക്യൂട്ടര്‍് വ്യക്തമാക്കി. പെന്‍ഡ്രൈവിലെ ശബ്ദസന്ദേശങ്ങളില്‍ കൃത്രിമത്വമില്ലെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.

Latest Stories

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍

എസ് ജെ സൂര്യ- ഫഹദ് ചിത്രമൊരുങ്ങുന്നത് ആക്ഷൻ- കോമഡി ഴോണറിൽ; പുത്തൻ അപ്ഡേറ്റുമായി വിപിൻ ദാസ്

'അധികാരവും പദവിയും കുടുംബ ബന്ധത്തെ ബാധിക്കില്ല'; കുടുംബത്തിൽ ഭിന്നതയുണ്ടെന്ന പ്രചാരണങ്ങൾക്കുള്ള മറുപടിയുമായി റോബർട്ട് വദ്ര

പാകിസ്ഥാനിൽ ചാമ്പ്യൻസ് ലീഗ് കളിക്കാൻ എത്തിയില്ലെങ്കിൽ പണി ഉറപ്പാണ് ഇന്ത്യ, അപായ സൂചന നൽകി മുൻ താരം; പറയുന്നത് ഇങ്ങനെ

കലൂരിലെ ഹോസ്റ്റല്‍ ശുചിമുറിയില്‍ സുഖപ്രസവം; വാതില്‍ ചവിട്ടിപൊളിച്ചപ്പോള്‍ നവജാതശിശുവിനെയും പിടിച്ച് യുവതി; കൂടെ താമസിച്ചവര്‍ പോലും അറിഞ്ഞില്ല

'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടി തന്നെ..; തെളിവുകൾ നിരത്തി നിഷാദ് കോയ; ലിസ്റ്റിനും ഡിജോയും പറഞ്ഞത് കള്ളം; സോഷ്യൽ മീഡിയയിൽ പ്രതിഷേധം കനക്കുന്നു

ഐപിഎല്‍ 2024: ഫേവറിറ്റ് ടീം ഏത്?; വെളിപ്പെടുത്തി നിവിന്‍ പോളി

'പീഡിപ്പിച്ചയാളുടെ കുഞ്ഞിനു ജന്മം നൽകാൻ പെൺകുട്ടിയെ നിർബന്ധിക്കാനാവില്ല'; നിര്‍ണായക നിരീക്ഷണവുമായി ഹൈക്കോടതി

ഞങ്ങളുടെ ബന്ധം ആര്‍ക്കും തകര്‍ക്കാനാവില്ല.. ജാസ്മിനെ എതിര്‍ക്കേണ്ട സ്ഥലത്ത് എതിര്‍ത്തിട്ടുണ്ട്: ഗബ്രി

ഹൈക്കമാന്‍ഡ് കൈവിട്ടു; കെ സുധാകരന്റെ കെപിസിസി പ്രസിഡന്റ് സ്ഥാനം തുലാസില്‍; തല്‍ക്കാലം എംഎം ഹസന്‍ തന്നെ പാര്‍ട്ടിയെ നിയന്ത്രിക്കും