കാനത്തിന്റെ പിണറായിപ്പേടി മനസിലാക്കാം, സച്ചിൻ ദേവിനെയും പേടിക്കണോ?

എം.ജി സർവകലാശാല സെനറ്റ് തിരഞ്ഞെടുപ്പിനിടെ ഇന്നലെ എ.ഐ.എസ്.എഫ് പ്രവർത്തകരെ എസ്.എഫ്.ഐ പ്രവർത്തകർ മർദ്ദിച്ച സംഭവത്തിൽ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രജേന്ദ്രനെ പരിഹസിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ. “കാനമല്ലാതെ വെളിയമോ, സി.കെ യോ ഒക്കെ ആയിരുന്നെങ്കിൽ ആ എ.ഐ.എസ്.എഫ് കാരെ സ്വന്തം മുന്നണിയിൽപ്പെട്ട എസ്.എഫ്.ഐക്കാർ ഇത്രക്രൂരമായി അക്രമിക്കുന്നത് കണ്ടിട്ടും, ഒരു പെൺകുട്ടിയെ പരസ്യമായി കയ്യേറ്റം ചെയ്യുന്നത് കണ്ടിട്ടും ഒരു ഒറ്റവരി പ്രസ്താവനെയെങ്കിലും ഇറക്കുമായിരുന്നു.” എന്ന് രാഹുൽ മാങ്കൂട്ടത്തിൽ ഫെയ്‌സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

കുറിപ്പിന്റെ പൂർണരൂപം:

വെളിയത്ത് നിന്ന് കാനത്തേക്ക് നൂറിൽ താഴെ കിലോമീറ്റർ വ്യത്യാസമേയൊള്ളു,
പക്ഷേ ഭാർഗവനിൽ നിന്ന് രാജേന്ദ്രനിലേക്ക് പാർട്ടി സെക്രട്ടറിയിൽ നിന്ന് ‘പിണറായി സെക്രട്ടറിയിലേക്കുള്ള’ ഒരുപാട് ദൂരമുണ്ട്.

CPI എന്തോ തങ്കപ്പെട്ട പ്രസ്ഥാനമാണെന്നോ, അതിന്റെ പഴയകാല നേതാക്കളൊക്കെ ആദർശത്തിൽ മാത്രം ജീവിച്ചവരാണെന്നോ ഉള്ള അഭിപ്രായം ഒന്നും എനിക്കില്ല.

എങ്കിലും കാനമല്ലാതെ വെളിയമോ, CK യോ ഒക്കെ ആയിരുന്നെങ്കിൽ ആ AlSFകാരെ സ്വന്തം മുന്നണിയിൽപ്പെട്ട SFlക്കാർ ഇത്രക്രൂരമായി അക്രമിക്കുന്നത് കണ്ടിട്ടും, ഒരു പെൺകുട്ടിയെ പരസ്യമായി കയ്യേറ്റം ചെയ്യുന്നത് കണ്ടിട്ടും ഒരു ഒറ്റവരി പ്രസ്താവനെയെങ്കിലും ഇറക്കുമായിരുന്നു.

കാനത്തിന്റെ പിണറായിപ്പേടി മനസിലാക്കാം, സച്ചിൻ ദേവിനെയും പേടിക്കണോ?

ഇങ്ങനെ പേടിക്കാതെന്നെ!

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ