ബി.പി.സി.എൽ സ്വകാര്യവത്കരണം; കേന്ദ്ര സര്‍ക്കാറിനെതിരെ തൊഴിലാളികൾ സമരത്തിനൊരുങ്ങുന്നു

ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ സ്വകാര്യവത്കരിക്കുന്നതിനെതിരെ കൊച്ചി റിഫൈനറിയിലെ തൊഴിലാളികള്‍ ശക്തമായ സമരത്തിനൊരുങ്ങുന്നു. ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകാനാണ് ട്രേഡ് യൂണിയനുകളുടെ തീരുമാനം. ഈ മാസം 15 ന് തൃപ്പൂണിത്തുറയില്‍ സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കും. ഭാരത് പെട്രോളിയം കോർപറേഷന്റെ 53.29 ശതമാനം ഓഹരികൾ വിറ്റഴിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ബി.പി.സി.എലിന്റെ ഭാഗമായ കൊച്ചി റിഫൈനറിയുടെ വികസനത്തെയും അനുബന്ധ പദ്ധതികളെയും ബാധിക്കുമെന്നാണ് തൊഴിലാളികളുടെ ആശങ്ക.

ബി.പി.സി.എലിന്റെ ഭാഗമായ കൊച്ചി റിഫൈനറി സംസ്ഥാനത്തെ ഏറ്റവും വലിയ കേന്ദ്ര പൊതുമേഖലാ സ്ഥാപനമാണ്. കൊച്ചി റിഫൈനറിയുടെ സംസ്കരണശേഷി 9.5 മില്യൺ മെട്രിക് ടണ്ണിൽനിന്ന്‌ 15.5 മില്യൺ മെട്രിക്‌ ടണ്ണായി വർധിപ്പിച്ച ഐ.ആർ.ഇ.പി പദ്ധതി ഒരു വർഷംമുമ്പാണ്‌ പൂർത്തിയാത്‌. ‌ഈ പദ്ധതിയിൽ നിന്നുണ്ടാകുന്ന അഞ്ചുലക്ഷം ടൺ പ്രൊപ്പിലിൻ ഉപയോഗിച്ച്‌ പെട്രോ കെമിക്കൽ ഉൽപ്പന്നങ്ങൾ നിർമിക്കുന്നതിനുള്ള രണ്ട് പദ്ധതികൾ സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ പ്രാരംഭഘട്ടത്തിലാണ്‌‌. ഈ പദ്ധതികൾക്ക്‌ നികുതിയിളവുകളും മറ്റു സൗജന്യങ്ങളും സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരുന്നു. പോളിയോൾ പദ്ധതിക്കുവേണ്ടി ഫാക്ടിന്റെ 176 ഏക്കർ ഭൂമിയും സൗജന്യനിരക്കിൽ കൈമാറി. ബി.പി.സി.എല്‍ സ്വകാര്യ വത്കരിക്കപ്പെട്ടാല്‍ കേരളത്തിന് ഏറെ ഗുണം ചെയ്യുന്ന പദ്ധതികള്‍ അട്ടിമറിക്കപെടുമെന്ന് ട്രേഡ് യൂണിയന്‍ ഭാരവാഹികള്‍ ആരോപിക്കുന്നു.

അതിശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടു പോകാനാണ് വിവിധ ട്രേഡ് യൂണിയനുകള്‍ സംയുക്തമായി തീരുമാനിച്ചിരിക്കുന്നത്. ഈ മാസം 15 ന് തൃപ്പൂണിത്തുറയില്‍ ലായം ഗ്രൌണ്ടില്‍ സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കും. 17ആം തിയതി മുതല്‍ അമ്പലമുകളിലെ ബി.പി.സി.എല്‍ റിഫൈനറിക്ക് മുമ്പില്‍ അനിശ്ചിതകാല നിരാഹാരസമരം ആരംഭിക്കുമെന്നും നേതാക്കള്‍ അറിയിച്ചു.

Latest Stories

വിഷു ബമ്പർ; 12 കോടി പാലക്കാട്‌ വിറ്റ ടിക്കറ്റിന്, ഒന്നാം സമ്മാനം VD 204266 എന്ന നമ്പറിന്

'അഹങ്കാരത്തോടെ പറഞ്ഞതല്ല, ലളിതമായ ഭാഷയിൽ പറഞ്ഞത് കോണ്‍ഗ്രസ് നിലപാട്'; അൻവർ വിഷയത്തിൽ നിലപാടിലുറച്ച് വിഡി സതീശൻ

സിനിമ ഓണ്‍ലൈനില്‍ ചോര്‍ത്താന്‍ ശ്രമം, ഹാര്‍ഡ് ഡിസ്‌ക് മോഷണത്തിന് പിന്നില്‍ പക..; 'കണ്ണപ്പ' നിര്‍മ്മാതാക്കള്‍

IPL 2025: ഇനി എല്ലാം ആര്‍സിബിക്ക് അനുകൂലം, കിരീടം അവര്‍ക്ക് തന്നെ, സന്തോഷം ഇരട്ടിപ്പിച്ച് പുതിയ വാര്‍ത്ത, പൊളിച്ചെന്ന് ആരാധകര്‍

അൻവർ വിഷയത്തിൽ കോൺഗ്രസിൽ പൊട്ടിത്തെറി; അൻവറിനെ യൂഡിഎഫിലേക്ക് കൊണ്ടുവരണമെന്ന് കെ സുധാകരൻ, സതീശൻ ഒറ്റയ്ക്ക് തീരുമാനം എടുക്കേണ്ടെന്ന് വിമർശനം

'അൻവർ ആദ്യം യുഡിഎഫിനും ഷൗക്കത്തിനും പിന്തുണ പ്രഖ്യാപിക്കട്ടെ, ബാക്കി ചർച്ചയിലൂടെ തീരുമാനിക്കാം'; കെ മുരളീധരൻ

IPL 2025: എല്ലാം ഞാന്‍ നോക്കിക്കോളാം, ഈ സാല കപ്പ് നമ്മളുടേതാണ്, ആര്‍സിബി ആരാധകരോട്‌ ജിതേഷ് ശര്‍മ്മ, വീഡിയോ വീണ്ടും വൈറല്‍

'എന്തുകൊണ്ട് കുറ്റപത്രം നൽകില്ലെന്ന ഉറപ്പ് പാലിച്ചില്ല?'; മാസപ്പടി കേസിൽ കേന്ദ്രത്തിനെതിരെ ഡൽഹി ഹൈക്കോടതി

സന്യാസി വേഷത്തില്‍ ജയറാം, 'ഹനുമാന്‍' നായകനൊപ്പം പുതിയ ചിത്രം; ടീസര്‍ എത്തി

IPL 2025: വിരാട് ഭായി ഔട്ടായപ്പോള്‍ ഞാന്‍ ചിന്തിച്ചത് ഒരേയൊരു കാര്യം മാത്രം, അവിടെ നിന്നായിരുന്നു എല്ലാത്തിന്റെയും തുടക്കം, തുറന്നുപറഞ്ഞ് ജിതേഷ് ശര്‍മ്മ