ധീരസൈനികന്‍ എ.പ്രദീപിന്റെ മൃതദേഹം കേരളത്തിലേയ്ക്ക്; സുലൂരില്‍ നിന്ന് വിലാപയാത്ര ആരംഭിച്ചു

കൂന്നൂര്‍ ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ച മലയാളിയായ ജൂനിയര്‍ വാറന്റ് ഓഫീസര്‍ എ. പ്രദീപിന്റെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര സുലൂരില്‍ നിന്ന് ആരംഭിച്ചു. വാളയാര്‍ അതിര്‍ത്തിയില്‍ മൃതദേഹം സംസ്ഥാന മന്ത്രിസഭയിലെ നാല് മന്ത്രിമാര്‍ ചേര്‍ന്ന് മൃതദേഹം ഏറ്റുവാങ്ങും. കെ. രാജന്‍, കെ.കൃഷ്ണന്‍കുട്ടി, കെ.രാധാകൃഷ്ണന്‍, പ്രൊഫസര്‍ ആര്‍. ബിന്ദു എന്നിവരാണ് മൃതദേഹം ഏറ്റുവാങ്ങുക. 11 മണിക്കാണ് മൃതദേഹവുമായി ഡല്‍ഹിയില്‍ നിന്ന് വ്യോമസേനയുടെ വിമാനം കൂന്നൂരില്‍ എത്തിയത്. തൃശൂര്‍ എം.പി ടി.എന്‍ പ്രതാപന്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു.

തൃശൂര്‍ ജില്ലയിലെ അതിര്‍ത്തിയായ വാണിയംപാറയില്‍ ജില്ലാ കളക്ടുടെ നേതൃത്വത്തിലുള്ള സംഘം മൃതദേഹം ഏറ്റുവാങ്ങും. തുടര്‍ന്ന് പ്രദീപ് പഠിച്ച പുത്തൂരിലെ സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വെക്കും. ഒരു മണിക്കൂര്‍ നേരമാണ് പൊതുദര്‍ശനം. ഇതിന് ശേഷം മൃതദേഹം സംസ്‌കാര ചടങ്ങുകള്‍ക്കായി പൊന്നുകരയിലെ പ്രദീപിന്റെ വീട്ടിലേക്ക് എത്തിക്കും. 70 സൈനികരാണ് സംസ്‌കാര ചടങ്ങിന് എത്തുന്നത്. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ വൈകിട്ട് വീട്ടുവളപ്പിലാണ് സംസ്‌കാര ചടങ്ങുകള്‍. ചടങ്ങുകള്‍ക്കായുള്ള ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായി കഴിഞ്ഞു. ബന്ധുക്കളും സുഹൃത്തുക്കളും അടക്കം നിരവധി പേരാണ് പ്രദീപിന് അന്ത്യോപചാരം അര്‍പ്പിക്കാനായി വീട്ടിലേയ്ക്ക് എത്തികൊണ്ടിരിക്കുന്നത്.

പുത്തൂരിലെ സ്‌കൂളില്‍ പൊതുദര്‍ശനത്തിനായുള്ള അവസാനവട്ട ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. തൃശൂര്‍ മുതല്‍ പ്രദീപിന്റെ വീട് വരെ ഗതാഗതം വണ്‍വേ ആക്കുമെന്നാണ് പൊലീസും അറിയിച്ചിരിക്കുന്നത്.

Latest Stories

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി