തെരുവില്‍ നേരിടാനാണ് ഉദ്ദേശമെങ്കില്‍ തിരിച്ചും പ്രതീക്ഷിക്കാം; ഗവര്‍ണര്‍ക്ക് ബി.ജെ.പി പൂര്‍ണപിന്തുണ നല്‍കും; വെല്ലുവിളിച്ച് കെ.സുരേന്ദ്രന്‍

സാങ്കേതിക സര്‍വകലാശാല വിസി നിയമനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ നാണംകെട്ടതിന്റെ ക്ഷീണം തീര്‍ക്കാനാണ് ഇടതുപക്ഷം ഗവര്‍ണര്‍ക്കെതിരെ തെരുവില്‍ സമരം ചെയ്യുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ഗവര്‍ണര്‍ക്കെതിരായ സമരം നനഞ്ഞ പടക്കമാവുമെന്നുറപ്പാണെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. സുപ്രീം കോടതിക്കെതിരെയാണോ തങ്ങളുടെ സമരം എന്നുകൂടി പറയാന്‍ മുഖ്യമന്ത്രിയും ഇടത് നേതാക്കളും തയ്യാറാകണം.

സാങ്കേതിക സര്‍വ്വകലാശാലാ വിധി എല്ലാ സര്‍വ്വകലാശാലകള്‍ക്കും ബാധകമാണ്. ഭരണഘടനാ സ്ഥാപനങ്ങളെ തെരുവില്‍ നേരിടാനാണ് ഉദ്ദേശമെങ്കില്‍ തിരിച്ചും അത് പ്രതീക്ഷിക്കാമെന്ന് അദ്ദേഹം ഇടത് നേതാക്കളെ ഓര്‍മ്മിപ്പിച്ചു. ഉന്നത വിദ്യാഭ്യാസ മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കിയ സര്‍ക്കാര്‍ ഇപ്പോള്‍ വീണിടത്ത് കിടന്ന് ഉരുളുകയാണ്. അഴിമതിയും സ്വജനപക്ഷപാതവും ബന്ധുനിയമനങ്ങളും ചോദ്യം ചെയ്തതിനാണ് ഗവര്‍ണറെ ആര്‍എസ്എസ്സുകാരനായി സിപിഎം മുദ്രകുത്തുന്നത്. അഴിമതിക്കെതിരെ ശബ്ദിക്കുന്നവരെല്ലാം ആര്‍എസ്എസ്സാണെന്ന് സിപിഎം സമ്മതിച്ചിരിക്കുകയാണ്. അഴിമതിക്കെതിരായ പോരാട്ടത്തില്‍ ഗവര്‍ണര്‍ക്ക് ബിജെപിയുടെ പൂര്‍ണ്ണ പിന്തുണയുണ്ടായിരിക്കുമെന്നും സംസ്ഥാന അദ്ധ്യക്ഷന്‍ പറഞ്ഞു.

കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല ചുവപ്പ് വത്ക്കരിച്ച് പൂര്‍ണമായും തകര്‍ക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നത്. എല്ലാ നിയമനങ്ങളും എകെജി സെന്ററില്‍ നിന്നാണ് വരുന്നത്. യോഗ്യതയുള്ളവരെ പരിഗണിക്കാതെ യുജിസി മാനദണ്ഡങ്ങള്‍ ഒന്നും പാലിക്കാതെ ഇഷ്ടക്കാരെ വിസിമാരാക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. അത് നടപ്പില്ലെന്നാണ് സാങ്കേതിക സര്‍വകലാശാല വിസി നിയമനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി വ്യക്തമാക്കുന്നത്. ഗവര്‍ണറെ ഭീഷണിപ്പെടുത്താനുള്ള ഇടതുപക്ഷത്തിന്റെ നീക്കത്തിനെതിരെ ശക്തമായ ജനകീയ പ്രതിരോധത്തിന് ബിജെപി നേതൃത്വം നല്‍കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Latest Stories

പ്രതിഷേധക്കാരെ കൊലപ്പെടുത്താന്‍ ഉത്തരവിട്ടു; ഷെയ്ഖ് ഹസീനയ്‌ക്കെതിരെ മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങള്‍ ചുമത്തി ബംഗ്ലാദേശ്

കൊല്ലം ഒന്ന് കഴിഞ്ഞു, ക്രൂഡ് ഓയില്‍ വിലയിടിഞ്ഞിട്ടും ഗാര്‍ഹിക സിലിണ്ടറുകളുടെ വില കുറക്കാന്‍ തയ്യാറല്ല; വാണിജ്യ സിലിണ്ടറുകള്‍ക്ക് മാത്രം വിലകുറച്ച് എണ്ണ കമ്പനികള്‍

മോഹന്‍ലാലിന് ഒരു മുഴം മുന്നേ അജയ് ദേവ്ഗണ്‍; ഹിന്ദി 'ദൃശ്യം 3' ആദ്യം എത്തും, റിലീസ് ഒക്ടോബറില്‍

MI VS PBKS: ധോണിയെ പോലെ മികച്ച ഫിനിഷറാണ്‌ അവന്‍, സിക്‌സടിക്കാനും മിടുക്കന്‍, ആ താരത്തെ മുംബൈ എന്തായാലും കളിപ്പിക്കണം, ആവശ്യപ്പെട്ട്‌ മുന്‍ താരം

'ഓപ്പറേഷൻ സിന്ദൂറിനിടെ യുദ്ധവിമാനങ്ങൾ നഷ്ടമായി'; സംയുക്ത സൈനിക മേധാവിയുടെ പ്രസ്താവനയിൽ വിവാദം കത്തുന്നു, കേന്ദ്ര സർക്കാർ സത്യം മൂടിവെച്ചെന്ന് കോൺഗ്രസ്, മൗനം പാലിച്ച് പ്രതിരോധ മന്ത്രാലയം

ഇന്ത്യയില്‍ കോവിഡ് കേസുകള്‍ മൂവായിരം കടന്നു; കേരളത്തില്‍ അതിവേഗ രോഗവ്യാപനം; മാസ്‌ക് നിര്‍ബന്ധമാക്കിയേക്കും

ഏഴ് വര്‍ഷം പിണങ്ങി, ജൂഹിയോട് സംസാരിച്ചില്ല, അതും നിസാര പ്രശ്‌നത്തിന്.. ഡിവോഴ്‌സിന് ശേഷം സൗഹൃദം മനസിലായി: ആമിര്‍ ഖാന്‍

'കാലുപിടിക്കുന്ന പാരമ്പര്യം കോൺഗ്രസിനില്ല, പാർട്ടിയോ മുന്നണിയോ ദൗത്യം ഏൽപ്പിച്ചിട്ടില്ല; അതിവൈകാരികമായി തീരുമാനങ്ങളെടുക്കരുത് എന്നാണ് അൻവറിനോട് പറഞ്ഞത്'; പ്രതികരിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

ലോകസുന്ദരിപ്പട്ടം ഓപല്‍ സുചത ചുവങ്സ്രിക്ക്; ഹാസെറ്റ് ഡെറെജ അഡ്മാസ്സു റണ്ണറപ്പ്; നന്ദിനി ഗുപ്തയ്ക്ക് ആദ്യ എട്ടില്‍ ഇടംനേടാനായില്ല

വി ഡി സതീശന് തെറ്റായി തോന്നിയത് കെ മുരളീധരന് തെറ്റല്ല; രാഹുല്‍ മാങ്കൂട്ടത്തില്‍ അന്‍വറുമായി നടത്തിയ കൂടിക്കാഴ്ച തെറ്റായി കാണുന്നില്ലെന്നും വിവാദമാക്കേണ്ടെന്നും കെ മുരളീധരന്‍