'എല്ലാം കോമ്പ്‌ളിമെന്‍സ് ആക്കി'; വിശാല ഹൃദയനായ ആശാനും എസ് രാജേന്ദ്രനും ഒരേ വേദിയില്‍

ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ക്കിടയില്‍ സിപിഎം വിടില്ലെന്ന് പ്രഖ്യാപിച്ച് ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍. ദേവികുളം നിയോജക മണ്ഡലത്തില്‍ നടന്ന തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിലാണ് എസ് രാജേന്ദ്രന്‍ പങ്കെടുത്തത്. മുതിര്‍ന്ന സിപിഎം നേതാക്കളുമായി നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് തീരുമാനം.

വിവാദങ്ങള്‍ക്ക് പിന്നാലെ സിപിഎം പ്രാദേശിക നേതാക്കള്‍ എസ് രാജേന്ദ്രേന് വീട്ടിലെത്തി അംഗത്വം നല്‍കാന്‍ ശ്രമിച്ചിരുന്നെങ്കിലും രാജേന്ദ്രന്‍ നിരസിക്കുകയായിരുന്നു. തന്റെ പാര്‍ട്ടിയിലേക്കുള്ള തിരിച്ചുവരവിനെ എതിര്‍ക്കുന്നത് പ്രാദേശിക നേതൃത്വമാണെന്ന് ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ പ്രശ്‌നത്തില്‍ മുതിര്‍ന്ന നേതാക്കള്‍ ഇടപെടുകയായിരുന്നു.

2021ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ദേവികുളം മണ്ഡലത്തിലെ സിപിഎം സ്ഥാനാര്‍ത്ഥിയായിരുന്ന എ രാജയ്‌ക്കെതിരെ പ്രവര്‍ത്തിച്ചെന്ന് ആരോപിച്ചാണ് രാജേന്ദ്രനെ സിപിഎം സസ്‌പെന്റ് ചെയ്തത്. 2023 ജനുവരിയില്‍ സസ്‌പെന്‍ഷന്‍ കാലാവധി അവസാനിച്ചിരുന്നു.

Latest Stories

പൊലീസ് വേഷത്തിൽ ആസിഫ് അലിയും ബിജു മേനോനും; 'തലവൻ' തിയേറ്ററുകളിലേക്ക്

കാനിൽ തിളങ്ങാൻ പായൽ കപാഡിയയുടെ 'ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്'; ട്രെയ്‌ലർ പുറത്ത്

സുഹൃത്തിനേക്കാളുപരി സ്നേഹസമ്പന്നനായ ഒരു സഹോദരൻ കൂടിയായിരുന്നു..; സംഗീത് ശിവനെ അനുസ്മരിച്ച് മോഹൻലാൽ

ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് അദ്ധ്യക്ഷന്‍ കെ. പി യോഹന്നാൻ വിടവാങ്ങി

ആദ്യ സിനിമ ഹിറ്റ് ആയിരുന്നിട്ടും കാണാൻ ഭംഗിയില്ലാത്തതുകൊണ്ട് നല്ല സിനിമകളൊന്നും അന്ന് ലഭിച്ചില്ല: അല്ലു അർജുൻ

പണിക്കൂലിയിൽ 25 ശതമാനം ഇളവ്; അക്ഷയ തൃതീയ ഓഫറുകളുമായി കല്യാണ്‍ ജൂവലേഴ്സ്

ഗിമ്മിക്കുകള്‍ ഏശിയില്ല, ലോക്‌സഭ തിരഞ്ഞെടുപ്പിനിടയില്‍ മന്ത്രിസഭ കാക്കേണ്ട ബിജെപി ഗതികേട്; കഴിഞ്ഞകുറി തൂത്തുവാരിയ ഹരിയാനയില്‍ ഇക്കുറി താമര തണ്ടൊടിയും!

ലൈംഗിക പീഡന വിവാദം; എച്ച്ഡി രേവണ്ണയുടെ ജുഡീഷ്യല്‍ കസ്റ്റഡി മെയ് 14 വരെ

കാണുന്ന ഓരോരുത്തരും അമ്പരന്നു പോവുന്ന ഷോട്ടായിരുന്നു അത്, അവിടെ റീടേക്കിന് ഒരു സാധ്യതയുമില്ല: സിബി മലയിൽ

സംഗീത് ശിവന്‍ അന്തരിച്ചു