സര്‍ക്കാരിന്റെ ക്രിസ്മസ് വിരുന്നില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സിനിമ താരം ഭാവന. മുഖ്യമന്ത്രിക്കൊപ്പമുള്ള ഭാവനയുടെ ചിത്രം വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചു. ‘സര്‍ക്കാരിന്റെ ക്രിസ്മസ് വിരുന്നില്‍ ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്കും മലയാളത്തിന്റെ അഭിമാനതാരം ഭാവനയ്ക്കും ഒപ്പം’ എന്ന് കുറിച്ച് കൊണ്ടാണ് വി ശിവന്‍കുട്ടി ചിത്രങ്ങള്‍ പങ്കുവെച്ചത്.
മതനേതാക്കള്‍, സാമൂഹ്യ-സാംസ്‌കാരിക പ്രവര്‍ത്തകര്‍, രാഷ്ട്രീയ നേതാക്കള്‍ തുടങ്ങിയ പ്രമുഖരും വിരുന്നില്‍ പങ്കെടുക്കും. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ ഗോവയിലായതിനാല്‍ മുഖ്യമന്ത്രിയുടെ വിരുന്നില്‍ പങ്കെടുക്കില്ല. പകരം, ലോക്ഭവനില്‍ നടക്കുന്ന വിരുന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്തേക്കും.