കോളജ് വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമം; കൊണ്ടോട്ടിയിൽ 15-കാരൻ അറസ്റ്റിൽ

മലപ്പുറം കൊണ്ടോട്ടി കൊട്ടൂക്കരയിൽ കോളജ് വിദ്യാർത്ഥിനിയെ ക്രൂരമായി ആക്രമിച്ച് പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ 15കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. അക്രമം നടന്നതിന് സമീപത്തെ സി.സി ടിവി ദൃശ്യങ്ങളാണ് പ്രതിയെ അറസ്റ്റിലാക്കാൻ സഹായിച്ചത്.

തിങ്കളാഴ്‌‌ച‌ ഉച്ചയ്‌ക്ക് കോളജിലേക്ക് പോവുന്നതിനിടെ പട്ടാപ്പകൽ കൊണ്ടോട്ടി കൊട്ടുക്കരയിൽ വെച്ചാണ് 21കാരിക്ക് നേരെ ആക്രമണമുണ്ടായത്. പിറകിൽ നിന്നും കടന്നുപിടിച്ച ശേഷം സമീപത്തെ വാഴത്തോട്ടത്തിലേക്കു വലിച്ചിടുകയായിരുന്നു. കൈകൾ കെട്ടിയിരുന്നു, ഷാൾ പെൺകുട്ടിയുടെ വായ്ക്കുള്ളിൽ കുത്തിക്കയറ്റിയാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്.

പീഡനശ്രമം ചെറുത്തപ്പോൾ കല്ലു കൊണ്ട് ഇടിച്ചു പരിക്കേൽപ്പിച്ചു. പെൺകുട്ടി കുതറി മാറി. പ്രതി പിറകെ വന്നെങ്കിലും തൊട്ടടുത്ത വീട്ടിലേക്ക് ഓടിക്കയറി പെൺകുട്ടി രക്ഷപ്പെടുകയായിരുന്നു. തെളിവായി സിസിടിവി ദൃശ്യങ്ങൾ ലഭിച്ചെന്ന് പൊലീസ് അറിയിച്ചു. പ്രതിയുടെ ശരീരത്തിൽ പരിക്കുകൾ ഉണ്ട്.

പരിക്കേറ്റ പെൺകുട്ടി കൊണ്ടോട്ടി താലൂക്ക് ആശുപത്രിയിലും പിന്നീട് മഞ്ചേരി മെഡിക്കൽ കോളജിലും ചികിത്സ തേടി. പരിസരത്തെ സിസിടിവി ക്യാമറ ദൃശ്യങ്ങൾ ഉൾപ്പെടെ ശേഖരിച്ച് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് പ്രതിയെ പിടികൂടിയത്. മലപ്പുറത്തു നിന്ന് ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിക്കുകയുണ്ടായി.

Latest Stories

ആം ആദ്മി പാര്‍ട്ടി-കോണ്‍ഗ്രസ് സഖ്യത്തില്‍ എതിര്‍പ്പ്; ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജിവച്ചു

'ഞാന്‍ പരിശീലകനോ ഉപദേശകനോ ആണെങ്കില്‍ അവനെ ഒരിക്കലും പ്ലേയിംഗ് ഇലവനില്‍ തിരഞ്ഞെടുക്കില്ല'; ഇന്ത്യന്‍ താരത്തിനെതിരെ ആഞ്ഞടിച്ച് സെവാഗ്

കട്ടപ്പന ബസ് സ്റ്റാന്‍ഡില്‍ പെണ്ണിന് പിന്നാലെ നടക്കുന്നത് കണ്ട് ഞാന്‍ ബലാത്സംഗം ചെയ്യാന്‍ വന്നതാണെന്ന് ആളുകള്‍ കരുതിയിട്ടുണ്ടാകും: ബാബുരാജ്

IPL 2024: ഫാഫിനെ ചവിട്ടി പുറത്താക്കുക, പകരം അവൻ നായകൻ ആകട്ടെ; അപ്പോൾ ആർസിബിയുടെ കഷ്ടകാലം മാറും; ഹർഭജൻ സിംഗ് പറയുന്നത് ഇങ്ങനെ

ബിജെപി പ്രവര്‍ത്തകന്റെ വീട്ടില്‍ നിന്നും തുണിത്തരങ്ങള്‍ പിടിച്ചെടുത്തു; കെ സുരേന്ദ്രന് വേണ്ടി എത്തിച്ചതെന്ന് എല്‍ഡിഎഫ്

IPL 2024: അയാള്‍ ആകെ മാറി ഒരു കാട്ടുതീയായി മാറിയിരിക്കുന്നു, അത് അത്രവേഗമൊന്നും അണയില്ല

കേന്ദ്രമന്ത്രിയായിരുന്ന പ്രമോദ് മഹാജന്റെ മകള്‍ക്കും സീറ്റില്ല; പൂനം മഹാജനെ മാറ്റി നിര്‍ത്തി ബിജെപി

നീ ഒറ്റ ഒരുത്തന്റെ മണ്ടത്തരം കാരണമാണ് ലക്നൗ തോറ്റത്, സഞ്ജുവിന്റെ മികവ് കാരണമല്ല അവർ ജയിച്ചത്; സൂപ്പർ ജയൻ്റ്സ് താരത്തിനെതിരെ മുഹമ്മദ് കൈഫ്

വീഡിയോ കോള്‍ അവസാനിപ്പിച്ചില്ല; ഭാര്യയുടെ കൈവെട്ടിയ ശേഷം ഭര്‍ത്താവ് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി

IPL 2024: ജയിച്ചതും മികച്ച പ്രകടനം നടത്തിയതും നല്ല കാര്യം തന്നെ, പക്ഷെ സഞ്ജുവിനെ കാത്തിരിക്കുന്നത് വമ്പൻ പണി; സൂക്ഷിച്ചില്ലെങ്കിൽ പണി പാളും