'ആശാവർക്കർമാർ ശത്രുവല്ല, അദാനിയും അമ്പാനിയുമെല്ലാമാണ് ശത്രുക്കൾ'; പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് എംവി ഗോവിന്ദൻ

ആശാവർക്കർമാർ ശത്രുവല്ലെന്നും അദാനിയും അമ്പാനിയുമെല്ലാമാണ് ശത്രുക്കളെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. ആശമാർക്ക് ഏറ്റവും കൂടുതൽ വരുമാനം കിട്ടുന്നത് കേരളത്തിലാണെന്നും അവരുടെ പ്രശ്നം പരിഹരിക്കണമെന്നും എം വി ​ഗോവിന്ദൻ പറഞ്ഞു. നവകേരള സദസുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു എം വി ​ഗോവിന്ദൻ.

ആശ വർക്കർമാരുടെ സമരം തുടങ്ങിയത് സിഐടിയുവാണെന്നും എം വി ​ഗോവിന്ദൻ പറഞ്ഞു. എന്നാൽ സമരവും, നേതൃത്വം നൽകുന്നവരും തമ്മിൽ വ്യത്യാസമുണ്ടെന്നും എം വി ​ഗോവിന്ദൻ കൂട്ടിച്ചേർത്തു. നേതൃത്വത്തിൽ എസ്ഡിപിഐ ഉണ്ട്, ജമാഅത്തെയുണ്ട്, എസ്യുസിഐ ഉണ്ട്. കേരളത്തിൻ്റെ വികസനത്തിന് എതിരായ ടീമാണിതെന്നും എം വി ​ഗോവിന്ദൻ ആരോപിച്ചു.

അതേസമയം പാർട്ടിക്കകത്തെ പ്രശ്നങ്ങളെല്ലാം പരിഹരിച്ചുകൊണ്ട് ഒറ്റക്കെട്ടായാണ് സമ്മേളനത്തിലേക്ക് നീങ്ങുന്നതെന്നും എം വി ​ഗോവിന്ദൻ പറഞ്ഞു. ആവശ്യമായ തിരുത്തലുകൾ വരുത്തിയാണ് സമ്മേളനങ്ങൾ പൂർത്തിയാക്കിയതെന്നും നവകേരളത്തിനുള്ള പുതിയ വഴികൾ മുഖ്യമന്ത്രി അവതരിപ്പിക്കുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു. പുതിയ മാറ്റങ്ങൾ സംബന്ധിച്ച ചർച്ച സമ്മേളനത്തിലുണ്ടാകും. ഭരണത്തുടർച്ചക്ക് ദിശാബോധം നൽകുന്ന ചർച്ചകൾ നടക്കുമെന്നും എം വി ​ഗോവിന്ദൻ കൂട്ടിച്ചേർത്തു.

Latest Stories

മുല്ലപ്പെരിയാര്‍ അണക്കെട്ട് സുരക്ഷിതമെന്ന് തമിഴ്‌നാട്; കേരളം അറ്റകുറ്റപ്പണി നടത്തുന്നില്ലെന്ന് ആക്ഷേപം

രാഹുല്‍ ഗാന്ധിയുടെ ആശങ്ക നിസാരമല്ല; ബിജെപി സ്ലീപ്പിംഗ് സെല്ലില്‍ ബര്‍ത്ത് ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് തരൂരെന്ന് ബിനോയ് വിശ്വം

കോഴിക്കോട് നഗരം സ്തംഭിച്ചു, തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു; ജില്ലയിലെ മുഴുവന്‍ ഫയര്‍ യൂണിറ്റുകളും സ്ഥലത്തെത്താന്‍ കളക്ടറുടെ നിര്‍ദ്ദേശം

കോഴിക്കോട് ബസ് സ്റ്റാന്റിലുണ്ടായ തീപിടുത്തം; ജില്ലയിലെ മുഴുവന്‍ ഫയര്‍ യൂണിറ്റുകളും സ്ഥലത്തെത്താന്‍ കളക്ടറുടെ നിര്‍ദ്ദേശം

നേപ്പാളില്‍ ഒളിവിലിരുന്ന് ഇന്ത്യയില്‍ മൂന്ന് ഭീകരാക്രമണങ്ങള്‍; ലഷ്‌കര്‍ ഭീകരന്‍ സെയ്ഫുള്ള ഖാലിദ് പാകിസ്ഥാനില്‍ അജ്ഞാതരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

RR VS PBKS: ഇങ്ങനെ ആണെങ്കിൽ ഇന്ത്യൻ ടീമിൽ നിന്ന് നീ ഉടനെ പുറത്താകും; വീണ്ടും ഫ്ലോപ്പായി സഞ്ജു സാംസൺ; താരത്തിനെതിരെ വൻ ആരാധകരോഷം

ട്രംപിന്റെ ഉപദേശക സമിതിയില്‍ പുതിയതായി നിയമിച്ചത് 'ലഷ്‌കര്‍ ഇ തൊയ്ബ' ബന്ധമുള്ളവരെ, ഇസ്മായിലിന് കശ്മീരിലെ ഭീകരപ്രവര്‍ത്തനങ്ങളില്‍ പങ്ക്; അല്‍ഖ്വയ്ദയുടെ 'ആഗോള ഭീകരന്‍', യുഎസ് സൈന്യം തടവിലാക്കിയ അല്‍ ഷാരയ്ക്കും കൈകൊടുത്ത് ട്രംപ്

RR VS PBKS: വെടിക്കെട്ട് എന്ന് പറഞ്ഞാൽ ഇതാണ് ചേട്ടന്മാരെ; പഞ്ചാബിനെതിരെ വൈഭവന്റെ സംഹാരതാണ്ഡവം

RR VS PBKS: ഒറ്റ മത്സരം കൊണ്ട് സഞ്ജുവും സംഘവും സ്വന്തമാക്കിയത് വമ്പൻ റെക്കോഡ്; സംഭവം ഇങ്ങനെ

പാര്‍ട്ടിയ്ക്ക് വിധേയനാകണം, പുതിയ തലങ്ങളിലേയ്ക്ക് പോകുന്നത് പാര്‍ട്ടിയെ ചവിട്ടി മെതിച്ചുകൊണ്ടാവരുത്; ശശി തരൂരിനെതിരെ രൂക്ഷ വിമര്‍ശനവുമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍