കായംകുളത്തെ യുഡിഎഫ് സ്ഥാനാർഥി അഡ്വ. എം. ലിജുവിന്റെ വിജയഭൂരിപക്ഷം കൃത്യമായി പ്രവചിക്കുന്നവർക്ക് 10,001 രൂപ ക്യാഷ് പ്രൈസ് പ്രഖ്യാപിച്ച് ആലപ്പുഴ യൂത്ത് കോൺഗ്രസ് സെക്രട്ടറി ആകാശ് തഴശ്ശേരിയിൽ. ഇത് ഒരു സാധാരണ ചലഞ്ച് അല്ലെന്നും രാഷ്ട്രീയ ബോധവും, മണ്ഡലത്തിന്റെ സാമൂഹിക-രാഷ്ട്രീയ അവബോധവും, വോട്ടർമാരുടെ മനോഭാവത്തെക്കുറിച്ചുള്ള കണക്കുകൂട്ടലും ഇവിടെ പരീക്ഷിക്കപ്പെടുകയാണ് എന്നും ആകാശ് പങ്കുവച്ച ഫെയ്‌സ്ബുക്ക് പോസ്റ്റിൽ പറയുന്നു.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
നിങ്ങളുടെ രാഷ്ട്രീയ കണക്കുകൂട്ടൽ എത്രത്തോളം കൃത്യം ?കേരളത്തിലെ ഏറ്റവും ശ്രദ്ധേയമായ പോരാട്ടങ്ങളിൽ ഒന്നായി മാറുന്ന കായംകുളം നിയമസഭ മണ്ഡലത്തിലെ ഈ തിരഞ്ഞെടുപ്പ്… രാഷ്ട്രീയ ചർച്ചകളും വിലയിരുത്തലുകളും എല്ലായിടത്തും സജീവമാണ്. ഈ സാഹചര്യത്തിൽ, നിങ്ങളുടെ വിലയിരുത്തൽ എത്രത്തോളം കൃത്യമാണെന്ന് പരിശോധിക്കാൻ ഒരു അവസരം നിങ്ങൾക്കായി ഒരുക്കുകയാണ്.
യു.ഡി.എഫ് സ്ഥാനാർഥി അഡ്വ. എം. ലിജു ഈ തിരഞ്ഞെടുപ്പിൽ നേടുന്ന വിജയ ഭൂരിപക്ഷം കൃത്യമായി പ്രവചിക്കുന്ന വ്യക്തിക്ക് 10,001/- രൂപ ഞാൻ സമ്മാനമായി നൽകുന്നതാണ്. ഇത് ഒരു സാധാരണ ചലഞ്ച് അല്ല…നിങ്ങളുടെ രാഷ്ട്രീയ ബോധവും, മണ്ഡലത്തിന്റെ സാമൂഹിക-രാഷ്ട്രീയ അവബോധവും, വോട്ടർമാരുടെ മനോഭാവത്തെക്കുറിച്ചുള്ള നിങ്ങളുടെ കണക്കുകൂട്ടലും ഇവിടെ പരീക്ഷിക്കപ്പെടുകയാണ്.
ചെയ്യേണ്ടത് വളരെ ലളിതം:
നിങ്ങൾ കരുതുന്ന ഭൂരിപക്ഷ സംഖ്യ കൃത്യമായി കമന്റായി രേഖപ്പെടുത്തുക.
ശ്രദ്ധിക്കുക:
1)ഒരാൾക്ക് ഒരു പ്രവചനം മാത്രം പരിഗണിക്കും
2)അവസാന തീയതിക്ക് ശേഷം വരുന്ന എൻട്രികൾ സ്വീകരിക്കില്ല
3)ഫലം പ്രഖ്യാപിച്ച ശേഷം കൃത്യമായ പ്രവചനം നടത്തിയ വ്യക്തിയെ പ്രഖ്യാപിക്കുകയും സമ്മാനം നൽകുകയും ചെയ്യും
അവസാന തീയതി: 03/05/2026