'പ്രായമായി പരിഗണന വേണം'; ശബരിമല സ്വർണക്കൊള്ള കേസിൽ ജാമ്യം തേടി ഉണ്ണികൃഷ്ണൻ പോറ്റി, ഹർജി പരിഗണിക്കുക 18 ന്

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ജാമ്യം തേടി ഉണ്ണികൃഷ്ണൻ പോറ്റി. കൊല്ലം വിജിലൻസ് കോടതിയിലാണ് ജാമ്യഹർജി നൽകിയത്. ജാമ്യ ഹർജി 18 ന് പരിഗണിക്കും. തനിക്ക് പ്രായമായെന്നും പരിഗണന വേണമെന്നും ഹരജിയിൽ ഉണ്ണികൃഷ്ണൻ പോറ്റി പറയുന്നു. അതേസമയം ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തു.

അതേസമയം കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിന്റെ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി പറയും. കൊല്ലം വിജിലന്‍സ് കോടതിയാണ് വിധി പറയുക. കേസില്‍ അറസ്റ്റിലായ പത്മകുമാര്‍ റിമാന്‍ഡിലാണ്. ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് പാളികള്‍ കൈമാറിയതില്‍ ബോര്‍ഡിലെ എല്ലാ അംഗങ്ങള്‍ക്കും കൂട്ടുത്തരവാദിത്തം ഉണ്ടെന്നാണ് ജാമ്യ ഹര്‍ജിയില്‍ പറയുന്നത്. മിനുട്‌സില്‍ ചെമ്പ് എന്നെഴുതിയതും എല്ലാവരുടെയും അറിവോടെയാണെന്നും ജാമ്യ ഹർജിയിൽ പറയുന്നു.

മറ്റുള്ളവരെ ഒഴിവാക്കി തന്നെ മാത്രം കുറ്റക്കാരനാക്കുന്നതിലെ എതിര്‍പ്പും പത്മകുമാറിന്റെ ജാമ്യഹര്‍ജിയിലുണ്ട്. അതിനിടെ ജാമ്യാപേക്ഷയുമായി കൊല്ലം വിജിലന്‍സ് കോടതിയെ സമീപിച്ച മുരാരി ബാബുവിനും കെ.എസ് ബൈജുവിനും എന്‍. വാസുവിനും കോടതി ജാമ്യം നല്‍കിയിരുന്നില്ല. ജാമ്യ നീക്കത്തിനിടെ രണ്ടാമത് പ്രതി ചേര്‍ത്ത ദ്വാരപാലക ശില്‍പ്പ കേസിലും പത്മകുമാറിനെ എസ്‌ഐടി കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തിരുന്നു.

Latest Stories

നടി ആക്രമിച്ച കേസില്‍ ശിക്ഷ പ്രഖ്യാപനം വൈകിട്ട് മൂന്നരയ്ക്ക്; കോടതിയലക്ഷ്യമടക്കം മറ്റ് കേസുകള്‍ 18ാം തിയ്യതിയിലേക്ക് മാറ്റി; പാസ്‌പോര്‍ട്ട് വിട്ടുകിട്ടണമെന്ന ആവശ്യവുമായി ദിലീപും

വാദം പൂർത്തിയായി; നടിയെ ആക്രമിച്ച കേസിൽ ശിക്ഷാവിധി മൂന്നരക്ക്, 6 പ്രതികളുടെയും ശിക്ഷാ വിധിക്കും

നിര്‍ഭയ കേസ് പോലെ ഈ കേസ് പരിഗണിക്കരുതെന്ന് പള്‍സര്‍ സുനിയുടെ അഭിഭാഷകന്‍; സ്ത്രീയുടെ അന്തസ്സിന്റെ കാര്യമാണിതെന്ന് തിരിച്ചടിച്ച് കോടതി, അവളുടെ നിസ്സഹായാവസ്ഥ മനസിലാക്കണം; ശിക്ഷായിളവ് വേണമെന്ന വാദമടക്കം തള്ളി കോടതി

'രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ കോൺഗ്രസിന് ഏകീകൃത നിലപാടില്ല, പാർട്ടിയിൽ നിന്ന് പുറത്താക്കിയിട്ടും സംരക്ഷിക്കുന്നു'; വിമർശിച്ച് ടി പി രാമകൃഷ്ണൻ

'അമ്മ മാത്രമേ ഉള്ളു, ഭാര്യയും കുട്ടികള്‍ക്കും താന്‍ മാത്രമാണ് ആശ്രയം'; കൂട്ടബലാല്‍സംഗത്തില്‍ പൊട്ടിക്കരഞ്ഞും ദയയാചിച്ചും നടിയെ ആക്രമിച്ച കേസിലെ പ്രതികള്‍

ശബരിമല സ്വർണകൊള്ള കേസ്; എ പത്മകുമാറിന് ജാമ്യമില്ല, മേൽക്കോടതിയെ സമീപിക്കാൻ നീക്കം

‘പൊലീസ് പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങളിൽ ഉള്ളത് ചിത്രപ്രിയ അല്ല, തെറ്റായ കാര്യങ്ങൾ പ്രചരിക്കുന്നു’; ആരോപണവുമായി പെൺകുട്ടിയുടെ ബന്ധുക്കൾ

'തദ്ദേശതിര‍ഞ്ഞെടുപ്പ്‌ ഫലം ഭരണത്തുടർച്ചയിലേക്കുള്ള കാൽവെയ്പാകും, എൽഡിഎഫിന് വലിയ മുന്നേറ്റമുണ്ടാകും'; എംഎ ബേബി

മുതിർന്ന കോൺ​ഗ്രസ് നേതാവും മുൻ കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ ശിവരാജ് പാട്ടീൽ അന്തരിച്ചു

നടിയെ ആക്രമിച്ച കേസ്; പൾസർ സുനി അടക്കം ആറു പ്രതികളുടെ ശിക്ഷാവിധി ഇന്ന്