ആര്‍എസ്എസ് പരിപാടിക്ക് പിന്നാലെ ബിജെപി വേദിയിലും ഔസേപ്പച്ചന്‍; ഭാരതം നമ്മുടെ അമ്മ, രാജ്യത്തിന് വേണ്ടി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണം

സിനിമ സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍ ബിജെപി വേദിയില്‍. തൃശൂരില്‍ ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ബി ഗോപാലകൃഷ്ണന്‍ നയിക്കുന്ന വികസന മുന്നേറ്റ ജാഥയുടെ ഉദ്ഘാടനവേദിയിലാണ് ഔസേപ്പച്ചന്‍ പങ്കെടുത്തത്. ഭാരതം നമ്മുടെ അമ്മയാണെന്നും നമ്മുടെ രാജ്യത്തിനു വേണ്ടി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും ഔസേപ്പച്ചന്‍ പറഞ്ഞു. ഔസേപ്പച്ചനൊപ്പം രാഷ്ട്രീയ നിരീക്ഷകന്‍ ഫക്രുദ്ദീന്‍ അലിയും ബിജെപി വേദിയിലെത്തി. ഭാരതം ലോകത്ത് ഏറ്റവും ഉയര്‍ന്നു നില്‍ക്കുന്ന രാജ്യമാണെന്നും ജാതി-മത ഭേദമന്യേ രാജ്യത്തിന് വേണ്ടി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന് ഔസേപ്പച്ചന്‍ പറഞ്ഞു. മറ്റ് രാഷ്ട്രങ്ങള്‍ക്ക് മുന്നില്‍ ഒരുപാട് വളര്‍ച്ച നടന്നുകൊണ്ടിരിക്കുന്ന രാജ്യമാണ് ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞു.

ഒരേ ചിന്തയില്‍ വളരണം. രാജ്യത്തിന്റെ വളര്‍ച്ചയ്ക്കു വേണ്ടി പ്രയത്‌നിക്കുന്ന ആളാണ് ബി ഗോപാലകൃഷ്ണനെന്ന് പ്രശംസിക്കാനും ഔസേപ്പച്ചന്‍ മറന്നില്ല. നേരത്തെ ആര്‍എസ്എസ് സംഘടിപ്പിച്ചിരുന്ന പരിപാടിയിലും ഔസേപ്പച്ചന്‍ പങ്കെടുത്തിരുന്നു. രാഷ്ട്രീയ സ്വയം സേവക് സംഘം 2024ല്‍ നടത്തിയ വിജയദശമി ഉത്സവത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനത്തില്‍ അധ്യക്ഷത വഹിക്കുകയാണ് ഔസേപ്പച്ചന്‍ ചെയ്തത്. ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ തന്റെ പേര് പറഞ്ഞപ്പോള്‍ സംഘടനയിലെ എല്ലാവരും കയ്യടിച്ച് സ്വീകരിച്ചെങ്കില്‍ അത് ആര്‍എസ്എസിന്റെ വിശാലതയാണു കാണിക്കുന്നതെന്നും അദ്ദേഹം അന്ന് പറഞ്ഞിരുന്നു.

നല്ല രാഷ്ട്രീയക്കാരെ തനിക്ക് ഇഷ്ടമാണെന്നായിരുന്നു വേദിയിലെത്തിയ ഫക്രുദ്ദീന്‍ അലിയുടെ പ്രതികരണം. പോസിറ്റീവ് രാഷ്ട്രീയം ഇഷ്ടപ്പെടുന്ന ആളാണ് താന്‍. കക്ഷി രാഷ്ട്രീയത്തിന് അപ്പുറം പരിപാടിയുടെ ആശയമാണ് തന്നെ ഈ വേദിയിലേക്ക് എത്തിച്ചത്. ബി ഗോപാലകൃഷ്ണന്‍ നല്ല നേതാവാണ്. നേതൃനിരയിലേക്ക് വരാന്‍ യോഗ്യനാണെന്നും ഫക്രുദ്ദിന്‍ അലി പറഞ്ഞു. സുരേഷ് ഗോപിയുടെ പ്രവര്‍ത്തനങ്ങള്‍ ഇഷ്ടമാണ്. ചില സമയത്ത് പ്രതികരണങ്ങള്‍ കൈവിട്ടുപോകുന്നുണ്ട്. അത് സുരേഷ് ഗോപി തന്നെ ശരിയാക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഫക്രുദ്ദീന്‍ അലി കൂട്ടിച്ചേര്‍ത്തു.

ഔസേപ്പച്ചനെയും ഫക്രുദ്ദീന്‍ അലിയെയും ബി.ഗോപാലകൃഷ്ണന്‍ ബിജെപിയിലേക്ക് ക്ഷണിച്ചു. ബിജെപിയില്‍ ചേര്‍ന്ന് നിയമസഭയില്‍ മത്സരിക്കാനാണ് ഇരുവരേയും ഗോപാലകൃഷ്ണന്‍ ക്ഷണിച്ചത്. വാതില്‍ തുറന്നിട്ടിരിക്കുകയാണ്. മുണ്ട് പൊക്കി കാണിക്കുന്ന ആളുകളെ അല്ല കേരളത്തിന് ആവശ്യം. വികസനത്തിന്റെ കാഴ്ചപ്പാടില്‍ പ്രവര്‍ത്തിക്കുന്ന ആളുകളെയാണ് ആവശ്യമെന്നും ബി. ഗോപാലകൃഷ്ണന്‍ പറഞ്ഞു.

Latest Stories

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെ മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

'പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം'; 'ഓപ്പറേഷൻ തൂഫാൻ' എല്ലാവരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല

സിഎംആർഎൽ – എക്സാലോജിക് ഇടപാട്; ശശിധരന്‍ കര്‍ത്തയുടെ മകനെ ഇന്ന് ചോദ്യം ചെയ്യും, വീണയോട് ബുധനാഴ്ച ഹാജരാകാൻ നിർദേശം

'പുരുഷന്മാർക്ക് സൗജന്യം കൊടുത്താൽ പൈസ വീട്ടിലെത്തില്ല, സര്‍ക്കാരിന് തന്നെ കിട്ടും'; തമാശ കലർത്തി മെൻസ് അസോസിയേഷന് മുഖ്യമന്ത്രിയുടെ മറുപടി

കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രയ്ക്ക് തുടക്കമായി; സർക്കാർ നൽകുന്ന ആദരവെന്ന് മുഖ്യമന്ത്രി

'പ്രിയദര്‍ശിനി പദ്ധതി ഉണ്ടാക്കുന്ന മാറ്റം എല്ലാ വീടുകളിലുമുണ്ടാകും, ടിക്കറ്റിന് വേണ്ടി മുടക്കിയിരുന്ന പണം അവരുടെ ചെറിയൊരു സമ്പാദ്യമായി മറട്ടെ'; മുഖ്യമന്ത്രി

ശബരിമല സ്വർണ്ണക്കൊള്ള; എ പത്മകുമാറിനെതിരായ നടപടി ഇന്ന്, സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗം ചേരും