തിരഞ്ഞെടുപ്പ് ദിവസം അടൂര്‍ പ്രകാശിന്റെ മലക്കം മറിച്ചില്‍, താന്‍ എന്നും അതിജീവിതയ്‌ക്കൊപ്പം; കെപിസിസി തള്ളിപ്പറഞ്ഞതോടെ ദിലീപ് പിന്തുണയില്‍ തിരുത്തല്‍

നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധിയില്‍ നടന്‍ ദിലീപിനെ പിന്തുണച്ച് നടത്തിയ പരാമര്‍ശത്തില്‍ മലക്കം മറിഞ്ഞ് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. കെപിസിസിയുടെ നിര്‍ദേശപ്രകാരമാണ് അടൂര്‍ പ്രകാശ് പ്രസ്താവന തിരുത്തിയതെന്നാണ് വിവരം. അനാവശ്യ വിവാദം വേണ്ടെന്നായിരുന്നു നിര്‍ദേശം. കെപിസിസി പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അടൂര്‍ പ്രകാശിന്റെ വിശദീകരണം. താന്‍ എന്നും അതിജീവിതക്കൊപ്പമെന്ന് പറഞ്ഞ അടൂര്‍ പ്രകാശ് മാധ്യമങ്ങള്‍ നല്‍കിയത് ഒരു വശം മാത്രമെന്ന് വിമര്‍ശിച്ചു പിടിച്ചു നില്‍ക്കാനാണ് ശ്രമിച്ചത്. തന്റെ പ്രസ്താവനയെ വളച്ചൊടിച്ചെന്നും പറഞ്ഞാണ് അടൂര്‍ പ്രകാശ് രാവിലത്തെ പരാമര്‍ശങ്ങള്‍ക്ക് പിന്നാലെ മാധ്യമങ്ങളെ വീണ്ടും കണ്ടു ന്യായീകരിച്ചത്.  അതിജീവിതയ്ക്ക് നീതി കിട്ടിയില്ലെന്ന് തന്നെയാണ് താന്‍ പറഞ്ഞതെന്ന് അടൂര്‍ പ്രകാശ് പറഞ്ഞു.

വിധി വരുമ്പോള്‍ കോടതിയെ തള്ളിപ്പറയുക തനിക്ക് ബുദ്ധിമുട്ടാണെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. പ്രോസിക്യൂഷന് തെറ്റ് പറ്റിയെങ്കില്‍ സര്‍ക്കാര്‍ തിരുത്തുകയാണ് വേണ്ടത്. അതിജീവിതക്ക് നീതി കിട്ടണം എന്നാണ് തന്റെയും അഭിപ്രായം. കെപിസിസിയും അത് പറഞ്ഞിട്ടുണ്ട്. അപ്പീല്‍ പോകുന്നതിനെ കുറിച്ച് സര്‍ക്കാര്‍ തീരുമാനിക്കണം. അപ്പീല്‍ പോകുന്നത് ദിലീപിനെ ബുദ്ധിമുട്ടിക്കാന്‍ ആണെന്ന് പറഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയ അടൂര്‍ പ്രകാശ് അത് മാധ്യമങ്ങള്‍ വളച്ചൊടിക്കുകയാണെന്നും കുറ്റപ്പെടുത്തി.

തിരഞ്ഞെടുപ്പ് ദിനത്തില്‍ നടിയെ ആക്രമിച്ച കേസില്‍ അഭിപ്രായം പ്രകടനം നടത്തി പുലിവാല്‍ പിടിച്ച് പാര്‍ട്ടി ഒന്നടങ്കം എതിര്‍ത്തതോടെയാണ് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിന്റെ മലക്കം മറിച്ചില്‍. തിരഞ്ഞെടുപ്പ് ദിവസം രാവിലെ ദിലീപിന് അനുകൂലമായി നിലപാട് സ്വീകരിച്ച അടൂര്‍ പ്രകാശ് മണിക്കൂറുകള്‍ക്കകം മലക്കംമറിയുകയായിരുന്നു. ദിലീപിന് നീതി ലഭ്യമായെന്നും അപ്പീല്‍ പോകാനുള്ള സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ചുമാണ് രാവിലെ അടൂര്‍ പ്രകാശ് രംഗത്തെത്തിയത്. യുഡിഎഫ് കണ്‍വീനറുടെ നിലപാടിനെതിരെ വ്യാപക വിമര്‍ശനങ്ങളുയര്‍ന്നതോടെയാണ് തിരുത്തലുമായി അദ്ദേഹം രംഗത്തെത്തിയത്. കോണ്‍ഗ്രസ് നേതൃത്വുമായി ചര്‍ച്ച നടത്തിയതിന് പിന്നാലെയായിരുന്നു അടൂര്‍പ്രകാശിന്റെ മലക്കം മറിച്ചില്‍. മുഖ്യമന്ത്രി പിണറായി വിജയനക്കം അടൂര്‍ പ്രകാശിന്റെ പ്രസ്താവന ആയുധമാക്കി തിരഞ്ഞെടുപ്പ് ദിനത്തില്‍ രംഗത്തെത്തിയതോടെയാണ് അടൂര്‍ പ്രകാശ് വിഷയം ലഘൂകരിക്കാനായി മാധ്യമങ്ങള്‍ വളച്ചൊടിച്ചുവെന്ന് പറഞ്ഞു രംഗത്തിറങ്ങിയത്.

കെപിസിസി പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അടൂര്‍ പ്രകാശിന്റെ വിശദീകരണം. കെപിസിസിയുടെ നിര്‍ദേശപ്രകാരമാണ് അടൂര്‍ പ്രകാശ് പ്രസ്താവന തിരുത്തിയതെന്നാണ് വിവരം. അനാവശ്യ വിവാദം വേണ്ടെന്നായിരുന്നു നിര്‍ദേശം. രാവിലെ അടൂര്‍ പ്രകാശിന്റെ പ്രതികരണം ദിലീപിനെ കോടതി വെറുതെ വിട്ടതില്‍ അദ്ദേഹത്തിന് നീതി ലഭ്യമായി എന്നുള്ളതാണ് തനിക്ക് പറയാനുള്ള വ്യക്തിപരമായ അഭിപ്രായ എന്നായിരുന്നു. താന്‍ ഒരു കലാകാരന്‍ എന്ന നിലയില്‍ മാത്രമല്ല, അദ്ദേഹവുമായി നേരിട്ട് ബന്ധമുണ്ടായിരുന്ന ഒരു വ്യക്തി കൂടിയാണെന്നും ദിലീപിന് നീതി ലഭ്യമായെന്നും അടൂര്‍ പ്രകാശ് ആവര്‍ത്തിച്ചിരുന്നു. കോടതി തന്നെ ദിലീപിന് നീതി ലഭ്യമാക്കി നല്‍കി. ഉന്നത പോലീസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തില്‍ കുറെ പോലീസുകാര്‍ ഉണ്ടാക്കിയെടുത്ത കേസാണെന്ന് ദിലീപ് തന്നെ പറഞ്ഞിട്ടുണ്ട്. അത്തരം കാര്യങ്ങള്‍ നിരീക്ഷണം നടത്തേണ്ടതാണെന്നും അടൂര്‍ പ്രകാശ് പറഞ്ഞിരുന്നു.

സര്‍ക്കാര്‍ രാഷ്ട്രീയ നേതൃത്വത്തിനു വേണ്ടി അറസ്റ്റ് ഉപയോഗിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന്, വിധി വന്നപ്പോള്‍ പല തരത്തിലുമുള്ള അഭിപ്രായങ്ങള്‍ കേട്ടപ്പോള്‍ തനിക്കും അങ്ങനെയൊക്കെ തോന്നി എന്ന് അദ്ദേഹം മറുപടി നല്‍കിയിരുന്നു. സര്‍ക്കാര്‍ അപ്പീല്‍ പോകുന്നത് സംബന്ധിച്ചുള്ള ചോദ്യത്തിന് അടൂര്‍ പ്രകാശിന്റെ മറുപടി ഇങ്ങനെയായിരുന്നു, സര്‍ക്കാരിന് വേറെ ഒരു ജോലിയുമില്ലല്ലോ. ഏത് കേസ് കിട്ടിയാലും ഏതൊക്കെ തരത്തില്‍ ആരെ ഉപദ്രവിക്കാന്‍ കഴിയും എന്ന് നോക്കി കാണുന്ന ഒരു സര്‍ക്കാരാണ് ഇവിടെയുള്ളത്. എന്ത് കേസുകളും കെട്ടിച്ചമച്ചു ഉണ്ടാക്കാന്‍ തയ്യാറായി നില്‍ക്കുന്ന ഒരു സര്‍ക്കാരാണ് ഇവിടെ നിലവിലുള്ളത്.ഇതിനെതിരെ വിമര്‍ശനങ്ങളുയര്‍ന്നതോടെ അടൂര്‍ പ്രകാശ് പതിനൊന്നരയോടെ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി നിലപാട് തിരുത്തുകയായിരുന്നു.

Latest Stories

'രാഹുൽ മാങ്കൂട്ടത്തിലിനെ പുറത്താക്കിയ തീരുമാനം അന്തിമം, ജാമ്യം കിട്ടുന്നതിന് അനുസരിച്ച് കോൺഗ്രസ് നിലപാട് മാറ്റില്ല'; കെ മുരളീധരൻ

ഇന്‍ഡിഗോ പ്രതിസന്ധി വഷളാകാന്‍ അനുവദിച്ചു, പ്രശ്‌നത്തിനാക്കം കൂട്ടിയത് സര്‍ക്കാര്‍ നിലപാട്; കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഡല്‍ഹി ഹൈക്കോടതി

ശബരിമല സ്വർണക്കൊള്ള; കേസ് രേഖകൾ വേണമെന്ന ആവശ്യത്തിലുറച്ച് ഇഡി, എതിർത്ത് എസ്ഐടി; അപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി

ഒഡീഷയില്‍ സ്ത്രീയുടെ തലയില്ലാത്ത മൃതദേഹം കണ്ടെത്തിയ സംഭവം; മാല്‍ക്കാന്‍ ഗിരി ജില്ലയില്‍ സമൂഹമാധ്യമങ്ങളുടെ നിരോധനം നീട്ടി

'ആന്തരിക രക്തസ്രാവം ഉണ്ടായി, മരണകാരണം തലക്കേറ്റ ഗുരുതര പരിക്ക്'; മലയാറ്റൂരിൽ ആൺസുഹൃത്ത് കൊലപ്പെടുത്തിയ ചിത്രപ്രിയ നേരിട്ടത് അതിക്രൂര മർദ്ദനം

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിലിന് രണ്ടാമത്തെ കേസില്‍ മുൻകൂര്‍ ജാമ്യം ലഭിച്ചതിനെതിരെ അപ്പീല്‍ പോകാൻ സര്‍ക്കാര്‍, ഹൈക്കോടതിയെ സമീപിക്കും

'നടിയെ ആക്രമിച്ച കേസിൽ ആറ് പ്രതികൾക്കും ജീവപര്യന്തം ശിക്ഷ ലഭിക്കണം, സമൂഹത്തിന് പാഠമാകുന്ന ശിക്ഷ ഉറപ്പാക്കണം'; പ്രോസിക്യൂഷൻ

നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി വിധി ചോര്‍ന്നതായി ആക്ഷേപം; വിധിക്ക് ഒരാഴ്ചയ്ക്ക് മുമ്പ് സാമ്യമുള്ള ഊമക്കത്ത് കിട്ടി; വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് പരാതി

ശബരിമല സ്വര്‍ണക്കൊള്ള; രമേശ് ചെന്നിത്തലയുടെ മൊഴിയെടുക്കുന്നത് മറ്റൊരു ദിവസത്തേക്ക് മാറ്റി, നടപടി ഉദ്യോഗസ്ഥരുടെ അസൗകര്യത്തെ തുടര്‍ന്ന്

മനുഷ്യാവകാശം: ജീവൻ vs ശക്തി”