തമിഴ്‌നാട്ടില്‍ കയറിയ റോബിന്‍ ബസിന് അധിക നികുതി; 70,410 രൂപ അടച്ച് കോയമ്പത്തൂരില്‍ ബസ് എത്തിച്ചു; നിയമപേരാട്ടം തുടരുമെന്ന് ബസ് ഉടമ

പത്തനംതിട്ടയില്‍ നിന്ന് കോയമ്പത്തൂരിലേക്ക് ഇന്നലെ സര്‍വീസ് നടത്തിയ റോബിന്‍ ബസിന് പിഴയിട്ട് തമിഴ്നാട്. ചാവടി ചെക്ക്പോസ്റ്റില്‍ മോട്ടോര്‍ വാഹനവകുപ്പ് നടത്തിയ പരിശോധനയില്‍ 70,410 രൂപയാണ് പിഴയിട്ടത്.

നികുതി ഇനത്തിലാണ് മോട്ടോര്‍ വാഹനവാകുപ്പ് ഈ തുക ഈടാക്കിയത്. ആവശ്യപ്പെട്ട മുഴുവന്‍ പിഴത്തുകയും അടച്ചതായി ഉടമ ഗിരീഷ് അറിയിച്ചു. ചാവടി ചെക്ക്പോസ്റ്റില്‍ ഒരു മണിക്കൂറോളം ബസ് പരിശോധിച്ചു. നേരത്തെ, കേരളത്തില്‍ നാലിടത്തായി 37,500 രൂപയോളം റോബിന്‍ ബസിന് പിഴയിട്ടിരുന്നു.

ഒരാഴ്ച സര്‍വീസ് നടത്താന്‍ കഴിയുമെന്നതിനാലാണ് തമിഴ്നാട് എംവിഡി ചുമത്തിയ പിഴ അടച്ചതെന്നാണ് ഉടമയുടെ വിശദീകരണം. റോഡ് ടാക്സിന് പുറമേ കൂടുതല്‍ പണം തമിഴ്നാട്ടില്‍ അടയ്ക്കേണ്ടി വരുന്നതിനെതിരേ ബസ് ഉടമ നല്‍കിയ ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലുണ്ട്.

നേരത്തെ, എഐപി പെര്‍മിറ്റില്‍ സര്‍വീസ് നടത്തിയ അയ്യപ്പാ ട്രാവല്‍സിനും തമിഴ്‌നാട് നികുതി ചുമത്തിയിരുന്നു. എന്നാല്‍, പിന്നീട് കോടതിയില്‍ പോയി അവര്‍ ഈ നികുതി തീരുമാനം പിന്‍വലിപ്പിച്ചു. ഇതേ വഴിയാണ് റോബിന്‍ ബസും സ്വീകരിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

Latest Stories

ഇന്ത്യയാണ് വൈറ്റ് ബോൾ ക്രിക്കറ്റിലെ ശക്തർ, അവരുടെ അടുത്ത ലക്ഷ്യം 2027 ഏകദിന ലോകകപ്പാണ്: മൈക്കല്‍ അതേര്‍ട്ടന്‍

'ദയവായി ഇതുപോലെയുള്ള മോശമായ ചോദ്യങ്ങൾ ചോദിക്കരുത്'; കീര്‍ത്തി ആസാദിന്റെ വിമര്‍ശനങ്ങളോട് പ്രതികരിച്ച് ഇഷാന്‍ കിഷന്‍

യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമനയിക്ക് പരിക്ക്

ദുൽഖർ സൽമാനെ മറികടന്നു സഞ്ജു; ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള രണ്ടാമത്തെ മലയാളി താരം

ഇന്ത്യ ഈ നേട്ടത്തിന് അർഹരാണ്, സഞ്ജുവിന്റെ പ്രകടനത്തിന് സല്യൂട്ട്: ഷാഹിദ് അഫ്രീദി

'ലോകകപ്പിന്റെ തുടക്കത്തിൽ ഞങ്ങൾ സഞ്ജുവിനെ ഇറക്കില്ല എന്ന് തീരുമാനിച്ചു'; കാരണം പറഞ്ഞ് ഗൗതം ഗംഭീർ

സഞ്ജുവിന്റെ പുൾ ഷോട്ടുകൾ വിവിയൻ റിച്ചാർഡ്സിനെയും, ക്ലാസിക് ഷോട്ടുകൾ മഹേള ജയവർധനെയെയും ഓർമിപ്പിച്ചു: സുനിൽ ഗവാസ്കർ

ഡി എ സന്ദേശത്തിലെ ഹൈക്കോടതി വിധി: ഒരു ഗുഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിൽ പ്രതിപക്ഷത്തോട് തീര്‍ത്താല്‍ തീരാത്ത കടപ്പാട് ഉണ്ടെന്ന് മന്ത്രി എം. ബി. രാജേഷ്

രണ്ടാം പീഡനക്കേസ്: രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ ഭീഷണിപ്പെടുത്തി; ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് പ്രോസിക്യൂഷൻ

'എസ്മ പ്രയോഗിക്കണം, ആശുപത്രി സേവനങ്ങള്‍ മുടങ്ങരുത്'; ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടുള്ള നഴ്സുമാരുടെ സമരത്തിൽ ഇടപെട്ട് ഹൈക്കോടതി