800ന് മുകളില്‍ മദ്യം ഇനി ചില്ലു കുപ്പിയില്‍ മതി; പ്ലാസ്റ്റിക് കുപ്പിയിലെ മദ്യത്തിന് 20 രൂപ അധിക ഡിപ്പോസിറ്റ്, കുപ്പി ബെവ്‌കോയില്‍ തിരികിയേല്‍പ്പിച്ചാല്‍ 20 മടക്കി വാങ്ങാം

മദ്യകുപ്പികളിലെ പ്ലാസ്റ്റിക്കിന്റെ അതിപ്രസരം ഒഴിവാക്കാന്‍ നടപടിയുമായി എക്‌സൈസ് വകുപ്പ്. 800 രൂപയ്ക്ക് മുകളിലുള്ള മദ്യം ഇനി ചില്ല് കുപ്പികളില്‍ വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനം. പ്ലാസ്റ്റിക് കുപ്പികളുടെ എണ്ണം കുറയ്ക്കാന്‍ കണ്ടെടുത്ത മാര്‍ഗം എക്സൈസ് മന്ത്രി എം ബി രാജേഷ് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അറിയിച്ചത്.

മദ്യ ഉപഭോഗത്തില്‍ മുന്നിലുള്ളതിനാല്‍ പ്രതിവര്‍ഷം 70 കോടി മദ്യകുപ്പികളാണ് സംസ്ഥാനത്ത് വിറ്റഴിക്കുന്നത്. ഇവയില്‍ ഭൂരിഭാഗവും പ്ലാസ്റ്റിക് കുപ്പികളാണ്. ഈ സാഹചര്യത്തിലാണ് പുതിയ സംവിധാനമേര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ തീരുമാനം. 800 രൂപയ്ക്ക് മുകളിലുള്ള വിലകൂടിയ മദ്യങ്ങളെല്ലാം ഗ്ലാസ് നിര്‍മ്മിതമായിരിക്കണമെന്നതോടൊപ്പം വിലകുറഞ്ഞ പ്ലാസ്റ്റിക് കുപ്പികളിലെ മദ്യം വാങ്ങുന്നവരില്‍ നിന്ന് കുപ്പികള്‍ റീസൈക്കിള്‍ ചെയ്യാനുള്ള നടപടിയും സര്‍ക്കാര്‍ തുടങ്ങും.

പ്ലാസ്റ്റിക് മദ്യ കുപ്പികള്‍ തിരിച്ചെടുക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്നും എക്‌സൈസ് വകുപ്പ് മന്ത്രി എംബി രാജേഷ് അറിയിച്ചിട്ടുണ്ട്. പ്ലാസ്റ്റിക് കുപ്പിയിലെ മദ്യം വാങ്ങുമ്പോള്‍ 20 രൂപ പ്ലാസ്റ്റിക് കുപ്പിക്ക് ഡെപ്പോസിറ്റ് തുകയായി ബെവ്‌കോ ഈടാക്കും. ഈ പ്ലാസ്റ്റിക് കുപ്പി കുപ്പി ബെവ്‌കോ ഔട്ട്‌ലെറ്റില്‍ തിരികെ നല്‍കിയാല്‍ 20 രൂപ തിരിച്ച് നല്‍കുന്ന സംവിധാനമാണ് ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. കുടി കഴിഞ്ഞു കുപ്പി വഴിയില്‍ തള്ളാതെ ബീവറേജസില്‍ തിരിച്ചെത്തിച്ചാല്‍ അധികമായി മുടക്കിയ 20 രൂപ തിരിച്ചു കിട്ടുമെന്ന് സാരം. പ്ലാസ്റ്റിക് മാലിന്യം കുറയ്ക്കാനുള്ള നടപടിയായാണ് ഇതിനെ സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. ക്ലീന്‍ കേരളം കമ്പനിയുമായി ചേര്‍ന്ന് ഇതിന്റെ പൈലറ്റ് പദ്ധതി സെപ്റ്റംബറില്‍ തിരുവനന്തപുരത്ത് തുടങ്ങുമെന്നും മന്ത്രി എം ബി രാജേഷ് അറിയിച്ചു.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി