ആലപ്പുഴ ദേശീയ പാതയിലെ അപകടമരണം; ബസ് ഡ്രൈവര്‍ക്ക് എതിരെ കേസ്

ആലപ്പുഴ ദേശീയപാതയിലെ അപകടമരണത്തില്‍ ബസ് ഡ്രൈവര്‍ക്ക് എതിരെ കേസെടുത്തു. റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന സ്വകാര്യ ബസിന്റെ ഡ്രൈവറായ റിഷി കുമാറിനെതിരെയാണ് കേസ്. മനപ്പൂര്‍വ്വമല്ലാത്ത നരഹത്യാ കുറ്റമാണ് ചുമത്തിയിരിക്കുന്നത്.

ഇന്നലെ വൈകുന്നേരമാണ് അപകടമുണ്ടായത്. പുന്നപ്ര ഗീതാഞ്ജലിയില്‍ അനീഷ്‌കുമാര്‍(28) ആണ് മരിച്ചത്. റോഡിലെ കുഴിയില്‍ വീഴാതെ ബൈക്ക് വെട്ടിക്കവേ ലോറിക്കടിയില്‍പ്പെട്ടാണ് അനീഷ് മരിച്ചത്. ബസിന്റെ ഒരു ഭാഗം ഹൈവേയിലേക്ക് കയറ്റിയാണ് പാര്‍ക്ക് ചെയ്തതെന്ന് പൊലീസ് കണ്ടെത്തി. ഇതാണ് ബൈക്ക് ബസില്‍ ഇടിക്കാന്‍ കാരണമായതെന്നും പൊലീസ് പറയുന്നു.

അപകടത്തില്‍ തഹസില്‍ദാറോട് അടിയന്തര റിപ്പോര്‍ട്ട് തേടിയെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. അമ്പലപ്പുഴ ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്ക് റോഡിലെ കുഴികണ്ട് വെട്ടിച്ചുമാറ്റുന്നതിനിടെ എതിരെ വന്ന ലോറിയില്‍ ഇടിക്കുകയായിരുന്നു. ബൈക്കില്‍ നിന്നും തെറിച്ചു വീണ അനീഷിനെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Latest Stories

മേള ആചാര്യന്‍ കേളത്ത് അരവിന്ദാക്ഷന്‍ മാരാര്‍ അന്തരിച്ചു

IPL 2024: നീ അത്ര ആൾ ആയാൽ കൊള്ളില്ല കോഹ്‌ലി, സൂപ്പർ താരത്തിനെതിരെ സുനിൽ ഗാവസ്‌കർ; കൂടെ മറ്റൊരു കൂട്ടർക്കും വിമർശനം

കള്ളക്കടല്‍ പ്രതിഭാസം; തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം, തീരദേശമേഖലയിലെ വീടുകളിൽ വെള്ളം കയറി

തോൽവികൾ അംഗീകരിക്കാൻ പറ്റാത്ത ഒരേ ഒരു ഇന്ത്യൻ താരം അവൻ, ആറ്റിട്യൂഡ് തന്നെ വേറെ ലെവൽ: ഹർഭജൻ സിംഗ്

വിജയ്‌യുടെ ജീവിതത്തിലെ കയ്‌പ്പേറിയ ഭാഗം സിനിമയാക്കി.. ഇത് ഇന്‍ഡസ്ട്രിയിലെ ഒട്ടുമിക്ക ആളുകളുടെയും അനുഭവമാണ്: സംവിധായകന്‍ ഇലന്‍

IPL 2024: എന്തോന്നടേ ഇത്, ഫാഫിന്റെ പുതിയ ഹെയര്‍ സ്റ്റൈല്‍ കണ്ട് അമ്പരന്ന് ഹര്‍ഭജന്‍, ഇത്ര പിശുക്ക് പാടില്ലെന്ന് പരിഹാസം

ഗതാഗതമന്ത്രി ഫോണില്‍ വിളിച്ച് പിന്തുണ അറിയിച്ചു, നീതി ലഭിക്കുമെന്നാണ് പ്രതീക്ഷ: റോഷ്‌ന

ലൈംഗികാതിക്രമ കേസ്; പിതാവിന്റെ അറസ്റ്റിന് പിന്നാലെ പ്രജ്വൽ രേവണ്ണ ഇന്ന് കീഴടങ്ങിയേക്കുമെന്ന് റിപ്പോർട്ട്

IPL 2024: ധോണി തനിക്ക് അച്ഛനെ പോലെയെന്ന് പതിരണ, ഒപ്പം മുൻ നായകനോട് ഒരു അഭ്യർത്ഥനയും

IPL 2024: 'ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരം ഒഴിവാക്കാന്‍ ഞാന്‍ ആഗ്രഹിച്ചു': മത്സര ശേഷം വലിയ പ്രസ്താവന നടത്തി സിറാജ്