ട്രംപിന്റെ പ്രഖ്യാപനം ഗുരുതരം.; ആശങ്കകള്‍ അകറ്റണം; വെടിനിര്‍ത്തലിന് പിന്നിലുള്ള സംസാരം വ്യക്തമാക്കാന്‍ പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് എം എ ബേബി

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിര്‍ത്തലും അനുബന്ധ സംഭവങ്ങളും ചര്‍ച്ച ചെയ്യുന്നതിനായി പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിക്കണമെന്ന് പ്രധാനമന്ത്രിയോടെ സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി. ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് എം എ ബേബി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. പഹല്‍ഗാം ഭീകരാക്രമണം സൃഷ്ടിച്ച ആശങ്കകളില്‍ പലതും ഇപ്പോഴും പരിഹാരമാകാതെ തുടരുകയാണ്. വെടിനിര്‍ത്തല്‍ പ്രഖ്യാപനം രാജ്യത്തെ എല്ലാ വിഭാഗങ്ങള്‍ക്കും അന്താരാഷ്ട്ര സമൂഹത്തിനും ആശ്വാസം പകരുന്നു.

ഏപ്രില്‍ 22 ന് വിനോദസഞ്ചാരികള്‍ക്ക് നേരെയുണ്ടായ ഹീനമായ ആക്രമണം രാജ്യമനസ്സാക്ഷിയെ പിടിച്ചുലച്ചു. എന്നാല്‍ പ്രതിസന്ധിയുടേതായ ഈ ഘട്ടത്തില്‍ രാജ്യമാകെ ഒറ്റക്കെട്ടായി നിലകൊണ്ടു. ഭീകരതയെ തള്ളിപറഞ്ഞു. ഭീകരരെയും അവരെ പിന്തുണയ്ക്കുന്നവരെയും ഒറ്റപ്പെടുത്തുന്നതിന് ജനങ്ങളുടെ ഈ ഐക്യത്തെ പ്രയോജനപ്പെടുത്തണം.

ദൗര്‍ഭാഗ്യവശാല്‍ ദേശീയതലത്തില്‍ ഉയര്‍ന്ന ഐക്യത്തെ ഇകഴ്ത്തും വിധം വലിയതോതില്‍ വിദ്വേഷ- വിഘടിത പ്രചാരണവും ഒരു വിഭാഗം മാധ്യമങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും വലിയതോതില്‍ നുണപ്രചാരണവുമുണ്ടായി. ഇത് ജനങ്ങള്‍ക്കിടയില്‍ അസ്വസ്ഥത സൃഷ്ടിച്ചു. കൂടാതെ വെടിനിര്‍ത്തല്‍ സംബന്ധിച്ച അമേരിക്കന്‍ പ്രസിഡന്റിന്റെ പ്രഖ്യാപനവും ഗുരുതരമായ ആശങ്കകള്‍ ഉയര്‍ത്തിയിട്ടുണ്ട്. മൂന്നാം കക്ഷിയുടെ ഇടപെടല്‍ അനുവദിക്കാതെ, നമ്മുടെ തര്‍ക്കങ്ങള്‍ ഉഭയകക്ഷിപരമായി പരിഹരിക്കുക എന്നത് രാജ്യം അംഗീകരിച്ച നയമാണ്.

അതുകൊണ്ട് ഈ സാഹചര്യത്തില്‍ ഗവണ്‍മെന്റിന്റെ ഉന്നത തലങ്ങളില്‍ നിന്ന് ആധികാരികവുമായ വ്യക്തത വിഷയത്തില്‍ വരുത്തേണ്ടത് ആവശ്യമാണ്. ഈയൊരു സാഹചര്യത്തില്‍ പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിച്ചുചേര്‍ക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം ബേബി ആവശ്യപ്പെട്ടു.

Latest Stories

മണിപ്പൂരിൽ വീണ്ടും സംഘർഷം; ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കി

നാല് മണിക്കൂര്‍ നീണ്ട ചര്‍ച്ച, ഉണ്ണിയുടെ ആരോപണങ്ങള്‍ തെറ്റ്, വിപിനെതിരെ നടി പരാതി നല്‍കിയിട്ടില്ല.. പ്രശ്‌നം പരിഹരിച്ചു: ബി ഉണ്ണികൃഷ്ണന്‍

വീണ്ടും മഴ എത്തുന്നു, വരും ദിവസങ്ങളിൽ കനത്ത മഴ; അലേർട്ടുകൾ പ്രഖ്യാപിച്ചു

വഴിക്കടവിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: മനപൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്ത് പൊലീസ്, സർക്കാർ സ്‌പോൺസേഡ് കൊലപാതകമെന്ന് ആര്യാടൻ ഷൗക്കത്ത്

IPL 2025: ഡൽഹി ക്യാപിറ്റൽസ് മാനേജ്‍മെന്റ് വിളിച്ചട്ടും വരാതെ ഇരുന്നത് ആ ഒരു കാരണം കൊണ്ടാണ്: മിച്ചൽ സ്റ്റാർക്ക്

IPL 2025: ഈ ദുരന്തത്തിന് അവന്മാരാണ് കാരണം, അതുകൊണ്ട് ഞങ്ങൾ നടപടികൾക്ക് ഒരുങ്ങുകയാണ്: ബിസിസിഐ സെക്രട്ടറി

'എനിക്ക് പണി തന്ന ആ താരത്തെ പുറത്താകാൻ ഞാൻ ശ്രമിച്ചു'; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രോഹിത് ശർമ്മ

ഭൂമിക്കേ ആവശ്യമില്ലാത്ത ജീവിതമാണ്, ആത്മഹത്യ ചെയ്യാന്‍ തോന്നും.. ഡിപ്രഷന് മരുന്ന് കഴിച്ചു കൊണ്ടിരിക്കുന്ന ആളാണ് ഞാന്‍: ലക്ഷ്മി മേനോന്‍

തൊഴിൽ ചട്ടങ്ങളിൽ മാറ്റം വരുത്തി ആന്ധ്ര; ജോലി സമയം 9 ൽ നിന്നും 10 മണിക്കൂർ ആക്കി, ആറ് മണിക്കൂർ ജോലി ചെയ്താൽ 1 മണിക്കൂർ വിശ്രമം

'തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് നിയമത്തോടുള്ള അനാദരവ്, തികച്ചും അസംബന്ധം'; രാഹുൽ ​ഗാന്ധിയുടെ ആരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മിഷൻ