അഞ്ചലില്‍ അവിവാഹിതയായ അമ്മയെയും ഇരട്ടക്കുട്ടികളെയും കഴുത്തറുത്ത് കൊലപ്പെടുത്തി; 19 വര്‍ഷങ്ങള്‍ക്ക് ശേഷം മുന്‍ സൈനികരെ പിടികൂടി സിബിഐ

കൊല്ലം അഞ്ചലില്‍ യുവതിയെയും ഇരട്ടക്കുട്ടികളെയും വീട്ടില്‍ കയറി കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ മുന്‍ സൈനികര്‍ 19 വര്‍ഷത്തിന് ശേഷം അറസ്റ്റില്‍. പത്താന്‍കോട്ട് യൂണിറ്റിലെ മുന്‍ സൈനികരായ അഞ്ചല്‍ സ്വദേശി ദിബില്‍ കുമാര്‍, കണ്ണൂര്‍ സ്വദേശി രാജേഷ് എന്നിവരാണ് അറസ്റ്റിലായത്. സിബിഐ ചെന്നൈ യൂണിറ്റാണ് ഇരുവരെയും പിടികൂടിയത്.

2006ല്‍ ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. കൊല്ലം അഞ്ചല്‍ സ്വദേശിനിയായ അവിവാഹിതയായ രഞ്ജിനിയ്ക്ക് ദിബില്‍ കുമാറില്‍ ഇരട്ടക്കുട്ടികള്‍ ജനിച്ചിരുന്നു. എന്നാല്‍ കുട്ടികളുടെ പിതൃത്വം ഏറ്റെടുക്കാന്‍ ദിബില്‍ കുമാര്‍ തയ്യാറായില്ല. ഇതുസംബന്ധിച്ച് ദിബില്‍ കുമാറിനെതിരെ രഞ്ജിനിയും കുടുംബവും പരാതികളുന്നയിച്ചിരുന്നു.

തുടര്‍ന്ന് വിഷയം വനിത കമ്മീഷന്റെ മുന്നിലെത്തിയതോടെ കുട്ടികളുടെ ഡിഎന്‍എ അടക്കം പരിശോധിക്കാന്‍ നിര്‍ദ്ദേശമുണ്ടായി. ഇതിന് പിന്നാലെയാണ് ദിബില്‍ കുമാറും രാജേഷും ചേര്‍ന്ന് രഞ്ജിനിയും കുട്ടികളും മാത്രം വീട്ടിലുള്ളപ്പോള്‍ ഇവിടെയെത്തി മൂവരെയും കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.

തുടര്‍ന്ന് പ്രതികള്‍ ഒളിവില്‍ പോകുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ 2006 ജനുവരി മുതല്‍ ഏപ്രില്‍ വരെ ഇരുവരും അവധിയിലായിരുവെന്ന് കണ്ടെത്തി. തുടര്‍ന്ന് ഇരുവരും സൈന്യത്തിലേക്ക് മടങ്ങിയില്ല. ഇതോടെ പ്രതികള്‍ രാജ്യം വിട്ടതാകുമെന്ന തരത്തിലായിരുന്നു അന്വേഷണം മുന്നോട്ടുപോയത്.

2012ല്‍ കേസിന്റെ കുറ്റപത്രം സമര്‍പ്പിച്ചു. രാജ്യത്തിനകത്തും പുറത്തും അന്വേഷണം ഊര്‍ജിതമാക്കിയെങ്കിലും ഇരുവരെയും കുറിച്ച് പൊലീസിന് സൂചനകളൊന്നും ലഭിച്ചിരുന്നില്ല. ആദ്യം 50,000 രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് പാരിതോഷികം രണ്ട് ലക്ഷമാക്കി ഉയര്‍ത്തിയെങ്കിലും ഫലമുണ്ടായില്ല.

എന്നാല്‍ കഴിഞ്ഞ 5 വര്‍ഷമായി സിബിഐ ഇരുവരെയും കുറിച്ച് ഊര്‍ജിതമായി അന്വേഷണം നടത്തിയിരുന്നു. ഇതിനിടെയാണ് കഴിഞ്ഞ രണ്ടാഴ്ചകളിലായി ഇവരെക്കുറിച്ചുള്ള വിവരം ചെന്നൈ യൂണിറ്റിലെത്തിയിരുന്നത്. തുടര്‍ന്നാണ് പോണ്ടിച്ചേരിയില്‍ വ്യാജ പേരുകളില്‍ മറ്റൊരു മേല്‍വിലാസം ഉപയോഗിച്ച് ഇരുവരും ജീവിക്കുന്നതായി കണ്ടെത്തിയത്.

ഇരുവരും സ്‌കൂള്‍ അധ്യാപികമാരെ വിവാഹം ചെയ്ത് കുട്ടികളുമായി കുടുംബ സമേതം കഴിയുന്നതായി സിബിഐ കണ്ടെത്തിയത്. പോണ്ടിച്ചേരിയില്‍ നിന്ന് പിടികൂടിയ ഇരുവരെയും കൊച്ചിയിലെ കോടതിയില്‍ ഹാജരാക്കി.

Latest Stories

ഹമാസ് തലവനെ വധിച്ചതായി ഇസ്രായേല്‍; കൊല്ലപ്പെട്ടത് യഹിയ സിന്‍വറിന്റ സഹോദരന്‍ മുഹമ്മദ് സിന്‍വര്‍

'നിലമ്പൂരിന്റെ സുല്‍ത്താന്‍ പിവി അന്‍വര്‍ തുടരും'; കോണ്‍ഗ്രസിന് സമ്മര്‍ദ്ദവുമായി അന്‍വറിന്റെ ഫ്‌ളക്‌സ് ബോര്‍ഡുകള്‍; കൂടിക്കാഴ്ചയ്ക്ക് തയ്യാറാകാതെ കെസി വേണുഗോപാല്‍

സംസ്ഥാനത്ത് സംരംഭകര്‍ക്ക് നിക്ഷേപത്തിനുള്ള അന്തരീക്ഷം ഇപ്പോള്‍ ഏറെ അനുകൂലം; നിക്ഷേപ വാഗ്ദാനങ്ങളില്‍ 17 എണ്ണം ഈ മാസം ആരംഭിക്കുമെന്ന് പി രാജീവ്

യുപിയില്‍ അഞ്ചുവയസുകാരിയെ ക്ഷേത്രത്തിനുള്ളില്‍ ബലാത്സംഗത്തിനിരയാക്കി; പ്രതിയെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു

INDIAN CRICKET: കോഹ്‌ലിയുടെയും രോഹിതിന്റെയും സ്വപ്‌നങ്ങള്‍ക്ക് തിരിച്ചടി, ലോകകപ്പ്‌ ടീമില്‍ അവര്‍ക്ക് ഇടം ലഭിക്കില്ല, കാരണമിതാണ്‌, സൂപ്പര്‍ താരങ്ങളുടെ ഭാവി ഇനി എന്താകും

'ഞാൻ ഹൈകമാന്റിൽ ഉള്ളത് കൊണ്ടായിരിക്കും എന്നിൽ പ്രതീക്ഷ എന്ന് പറഞ്ഞത്, അൻവർ പറഞ്ഞത് വിശദമായി കേട്ടില്ല'; കെ സി വേണുഗോപാൽ

IPL 2025: സെഞ്ച്വറി സെലിബ്രേഷനിടെ പന്തിനെ അധിക്ഷേപിച്ചു, അനുഷ്‌ക ശര്‍മ്മയ്‌ക്കൊപ്പം ഇരുന്ന ആ സ്ത്രീ ആര്, കട്ടകലിപ്പില്‍ എയറിലാക്കി ആരാധകര്‍

തുടക്കം കുറിച്ചത് ഇന്ത്യന്‍ ഫുട്ബോളിന്റെ ചരിത്രത്തില്‍ പുതിയ അധ്യായം; സഹകരണക്കരാറില്‍ ഒപ്പുവെച്ച് സൂപ്പര്‍ ലീഗ് കേരളയും ജര്‍മന്‍ ഫുട്ബോള്‍ അസോസിയേഷനും

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ; മത്സരിക്കുന്നത് ജയിക്കാന്‍ വേണ്ടിയെന്ന് എസ്ഡിപിഐ സംസ്ഥാന അധ്യക്ഷന്‍

ആലപ്പുഴയിൽ കണ്ടെയ്‌നർ അടിഞ്ഞ തീരത്ത് ഡോൾഫിൻ ചത്തുപൊങ്ങി