‘വിസി നിയമനത്തിന് പുതിയ പാനൽ തയാറാക്കും, കൃത്യമായി മുന്നോട്ടുപോകുന്ന ഒരു സംവിധാനത്തെ അട്ടിമറിക്കരുത്’; മന്ത്രി ആർ ബിന്ദു

സാങ്കേതിക സർവകലാശാല വിസി നിയമനത്തിന് പുതിയ പാനൽ തയാറാക്കുമെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ആർ ബിന്ദു. വളരെ കൃത്യമായ രീതിയിൽ സർവകലാശാലകൾ മുന്നോട്ടുപോകുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള ഉത്തരവാദിത്വം സംസ്ഥാന സർക്കാരിനുണ്ടെന്നും മന്ത്രി പറഞ്ഞു. അതേസമയം ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ സർവകലാശാലകളിൽ ജനാധിപത്യപരമായ രീതിയിൽ നടപടികൾ സ്വീകരിക്കാൻ ചാൻസലർ തയ്യാറാകണമെന്നും മന്ത്രി പറഞ്ഞു.

കൃത്യമായി മുന്നോട്ടുപോകുന്ന ഒരു സംവിധാനത്തെ അട്ടിമറിക്കരുതെന്നും മന്ത്രി പറഞ്ഞു. സ്വേച്ഛാപരമായ രീതിയിൽ പെരുമാറുന്നത് ശരിയല്ലെന്ന് കോടതി ചാൻസലറെ അറിയിച്ചുകൊണ്ടേയിരിക്കുകയാണെന്നും മന്ത്രി പ്രതികരിച്ചു. കൃത്യമായി മുന്നോട്ടുപോകുന്ന ഒരു സംവിധാനത്തെ ദയവായി അട്ടിമറിക്കരുത്. സർവകലാശാലകൾക്ക് പണം നൽകുന്നത് സംസ്ഥാന സർക്കാരാണ്. സർവകലാശാലയിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായാൽ മുഖ്യമന്ത്രിയുടെയും ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ അടുത്തേക്കാണ് ആളുകൾ ഓടിയെത്തുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

അതേസമയം മോഹനൻ കുന്നുമ്മൽ കാര്യമായി കേരള സർവകലാശാലയിൽ വരാറില്ലെന്നും മന്ത്രി പറഞ്ഞു. അദ്ദേഹത്തിന് താൽക്കാലിക ചുമതല മാത്രമാണുള്ളത്. വേണ്ട രീതിയിൽ ഉത്തരവാദിത്വം നിറവേറ്റുന്നുവെന്ന് പറയാൻ കഴിയില്ല. കേരള സർവകലാശാലയിൽ കൈകാര്യം ചെയ്യുന്ന വിഷയമല്ല അദ്ദേഹത്തിന്റെ മേഖല. നന്നായി രോഗികളെ നോക്കിയിരുന്ന ആളാണ് മോഹനൻ കുന്നുമ്മൽ. സംഘർഷങ്ങളുടെ പേര് പറഞ്ഞ് മാളത്തിലൊളിക്കുന്നത് അദ്ദേഹത്തിന്റെ താൽപര്യക്കുറവാണ് വെളിവാക്കുന്നതെന്നും മന്ത്രി പറഞ്ഞു.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണം നാളെ സമാപിക്കും

ഇൻഡിഗോ പ്രതിസന്ധിയിൽ ഇടപെട്ട് പ്രധാനമന്ത്രി; പിഴചുമത്താൻ ആലോചന

'500 കിലോമീറ്റർ വരെയുള്ള ദൂരത്തിന് 7500 രൂപവരെ ഈടാക്കാം, 1500 കിലോമീറ്ററിന് മുകളിൽ പരമാവധി 18,000'; വിമാന ടിക്കറ്റിന് പരിധി നിശ്ചയിച്ച് വ്യോമയാന മന്ത്രാലയം

'2029 ൽ താമര ചിഹ്നത്തിൽ ജയിച്ച ആൾ കേരളത്തിന്റെ മുഖ്യമന്ത്രിയാകും, മധ്യ തിരുവിതാംകൂറിൽ ഒന്നാമത്തെ പാർട്ടി ബിജെപിയാകും'; പിസി ജോർജ്

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാത ഇടിഞ്ഞുതാണ സംഭവം; കരാർ കമ്പനിക്ക് ഒരു മാസത്തേക്ക് വിലക്കേർപ്പെടുത്തി കേന്ദ്രം, കരിമ്പട്ടികയിൽ ഉൾപ്പെടുത്താനും നീക്കം

കടുവ സെന്‍സസിനിടെ കാട്ടാന ആക്രമണം; വനംവകുപ്പ് ജീവനക്കാരന്‍ കൊല്ലപ്പെട്ടു

രാഹുലിന് തിരിച്ചടി; രണ്ടാമത്തെ ബലാത്സംഗക്കേസിൽ അറസ്റ്റ് തടയാതെ തിരുവനന്തപുരം സെഷൻസ് കോടതി

'രാഹുലിനെ മനപൂർവ്വം അറസ്റ്റ് ചെയ്യുന്നില്ല എന്ന വാദം ശരിയല്ല, ഹൈക്കോടതി അറസ്റ്റ് തടഞ്ഞത് സ്വാഭാവിക നടപടി'; മുഖ്യമന്ത്രി

'അധിക നിരക്ക് വർധനവ് പാടില്ല, പരിധികൾ കർശനമായി പാലിക്കണം'; വിമാന ടിക്കറ്റ് നിരക്ക് വർധനയിൽ ഇടപെട്ട് വ്യോമയാന മന്ത്രാലയം

'അയ്യപ്പന്റെ സ്വർണ്ണം കട്ടവർ ജയിലിൽ കിടക്കുമ്പോൾ സിപിഎം എന്ത് ന്യായീകരണം പറയും, സര്‍ക്കാര്‍ സംവിധാനം മുഴുവന്‍ കൊള്ളയ്ക്ക് കൂട്ടുനിന്നു'; ഷാഫി പറമ്പിൽ