ഓണക്കിറ്റ് കൈപ്പറ്റിയത് 68 ലക്ഷം പേര്‍

കേരളത്തിലെ 73 ശതമാനം റേഷന്‍ കാര്‍ഡുടമകളും ഓണക്കിറ്റ് കൈപ്പറ്റി. ആകെ 68,16,931 കിറ്റുകളാണ് ഇതുവരെ വിതരണം ചെയ്തത്. ഇതില്‍ ശനിയാഴ്ച്ച മാത്രം 4,51,972 കിറ്റുകള്‍ നല്‍കി. എഎവൈ വിഭാഗത്തില്‍ 93, പിഎച്ച്എച്ച് വിഭാഗത്തില്‍ 91, എന്‍പിഎസ് വിഭാഗത്തില്‍ 77 ശതമാനം കാര്‍ഡുടമകളും കിറ്റ് കൈപ്പറ്റി.

ഓണം, ക്രിസ്മസ്, റംസാന്‍ തുടങ്ങി ഉത്സവസീസണുകളില്‍ സ്പെഷ്യല്‍ ഭക്ഷ്യക്കിറ്റുകള്‍ തയ്യാറാക്കി വില്‍പ്പന നടത്താന്‍ സപ്ലൈക്കോ തീരുമാനിച്ചതായി മന്ത്രി ജി ആര്‍ ആനില്‍ അറിയിച്ചു. സപ്ലൈക്കോ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ കേന്ദ്രീകരിച്ചാണ് 1,000 രൂപ നിരക്കിലുള്ള കിറ്റുകളുടെ വിതരണം. ഉപഭോക്താവിന് ഇഷ്ടമുള്ള ഇനങ്ങള്‍ കൂടി ഇതില്‍ തെരഞ്ഞെടുക്കാം.

സംസ്ഥാനത്തെ മുന്‍ഗണേനതര റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ഗോതമ്പിന് പകരം സെപ്റ്റംബര്‍ അവസാനം മുതല്‍ റാഗിപ്പൊടി വിതരണം ചെയ്യും. ആദ്യഘട്ടത്തില്‍ പാലക്കാട്, വയനാട്, ഇടുക്കി ജില്ലകളിലെ എല്ലാ റേഷന്‍ കടകള്‍ വഴിയും മറ്റ് ജില്ലകളില്‍ ഒരു പഞ്ചായത്തില്‍ ഒരിടത്തുമാകും റാഗി വിതരണം നടത്തുക.

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം