'ഇവര്‍ ഇസ്ലാം മതവിശ്വാസികളല്ല, മറിച്ച് ഇസ്‌ളാമിസ്റ്റ് തീവ്രവാദികളാണ്'; ഉദയ്പൂര്‍ കൊലപാതകത്തിലെ പ്രതികള്‍ക്ക് എതിരെ രാഹുല്‍ മാങ്കൂട്ടത്തില്‍

പ്രവാചകന് എതിരായ പരാമര്‍ശം നടത്തിയ നൂപുര്‍ ശര്‍മയെ പിന്തുണച്ച് സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടതിനെ തുടര്‍ന്ന് രാജസ്ഥാനിലെ ഉദയ്പൂരില്‍ ഒരു തയ്യല്‍ക്കാരനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികള്‍ക്കെതിരെ രാഹുല്‍ മാങ്കൂട്ടത്തില്‍. ഒരാളെ നിഷ്ഠുരം കൊല്ലുക, അത് വലിയ അഭിമാനമെന്നോണം വീഡിയോ ചിത്രീകരിക്കുക. ഇത് ഭീകരവാദമാണ്. ഇവര്‍ ഇസ്ലാം മത വിശ്വാസികളല്ല, മറിച്ച് ഇസ്‌ളാമിസ്റ്റ് തീവ്രവാദികളാണെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

പ്രതികള്‍ക്ക് പരാമവധി ശിക്ഷ നല്‍കണമെന്നും ഇവര്‍ക്ക് പിന്നിലുളഅളവരെ കുറിച്ചും അവരുടെ മറ്റുബന്ധങ്ങളും അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം;

ഒരാളെ നിഷ്ഠുരം കൊല്ലുക, അത് വലിയ അഭിമാനമെന്നോണം വീഡിയോ ചിത്രീകരിക്കുക. ഇത് ഭീകരവാദമാണ്. ഇവര്‍ ഇസ്ലാം മത വിശ്വാസികളല്ല, മറിച്ച് ഇസ്‌ളാമിസ്റ്റ് തീവ്രവാദികളാണ്. രാജസ്ഥാന്‍ പോലീസിന്റെ പെട്ടന്നുള്ള ഇടപെടലില്‍ പ്രതികളെ പിടിക്കാനായെങ്കിലും , ഇവരെ അധികകാലം തീറ്റിപോറ്റാതെ പരമാവധി ശിക്ഷ പെട്ടന്ന് തന്നെ നടപ്പിലാക്കാന്‍ രാജ്യത്തെ നിയമകൂടത്തിന് കഴിയണം. ഇവരുടെ പുറകിലുള്ള സകലവരേയും, മറ്റുബന്ധങ്ങളും അന്വേഷിക്കണം.

Latest Stories

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍