'ജോസഫ് സി. മാത്യൂവിന് പകരം വെയ്ക്കാനാവില്ല; ഒഴിവാക്കിയ തീരുമാനം രാഷ്ട്രീയപ്രേരിതം', ശ്രീധര്‍ രാധാകൃഷ്ണന്‍

സില്‍വര്‍ലൈന്‍ പദ്ധതിയെ സംബന്ധിച്ചുള്ള സംവാദ പാനലില്‍ നിന്നും ജോസഫ് സി. മാത്യുവിനെ ഒഴിവാക്കിയതിന് അങ്ങേയറ്റം ഔചിത്യരഹിതവും അപലപനീയവുമെന്ന് പരിസ്ഥിതി പ്രവര്‍ത്തകനായ ശ്രീധര്‍ രാധാകൃഷ്ണന്‍. തീരുമാനം വെറും രാഷ്ട്രീയ പ്രേരിതമാണ്. കെ റെയില്‍ ഉദ്യോഗസ്ഥര്‍ തന്നെ ക്ഷണിച്ചപ്പോഴാണ് ഇതില്‍ നടന്ന ഗൂഢാസോചന മനസ്സിലായതെന്നും, ജോസഫ് സി മാത്യൂ ന് പകരം വയ്ക്കാന്‍ പറ്റില്ലെന്നും ശ്രീധര്‍ രാധാകൃഷ്ണന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ചര്‍ച്ചയില്‍ പങ്കെടുക്കുമെന്ന് ശ്രീധര്‍ രാധാകൃഷ്ണന്‍ അറിയിച്ചു. ഇപ്പൊള്‍ വിഷയം ഇവരുടെ കയ്യിലൊന്നുമല്ല. അത് ജനങ്ങളുടെ സമരവും ഇന്ത്യന്‍ റെയില്‍വേ ബോര്‍ഡിന്റെയും കയ്യിലാണ്. അവിടെയാണ് ഇതിന്റെ ഭാവി നിശ്ചയിക്കപ്പെടുക. അപ്പോള്‍ ഇത്തരം അര്‍ത്ഥശൂന്യമായ പാനല്‍ ചര്‍ച്ച നാടകങ്ങള്‍ നടക്കട്ടെ. കാര്യങ്ങള്‍ പറയാന്‍ പറ്റുന്ന ഒരു ഇടവും വിടില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

ജോസഫ് സി മാത്യൂ ന് പകരം വെക്കാന്‍ പറ്റില്ല.
KRail സംഘടിപ്പിക്കുന്ന സില്‍വര്‍ലൈന്‍ പാനല്‍ ചര്‍ച്ചയില്‍ നിന്നും ജോസഫ് സി മാത്യൂനെ ഒഴിവാക്കി പാനല്‍ പ്രഖ്യാപിച്ചത് അങ്ങേയറ്റം ഔചിത്യരഹിതവും അപലപനീയവും വെറും രാഷ്ട്രീയ പ്രേരിതവുമായ തീരുമാനമാണ്.
ഇന്നലെ KRail ഉദ്യോഗസ്ഥന്‍ എന്നെ ക്ഷണിക്കുകയും ചെയ്തു. അപ്പോഴാണ് ഇതില്‍ നടന്ന ഗൂഢാലോചന എനിക്ക് മനസ്സിലായതും. സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെയുള്ള വിമര്‍ശനങ്ങളില്‍ എന്നോടൊപ്പം നില്‍ക്കുന്ന മറ്റ് എന്‍ജിനീയര്‍, പരിസ്ഥിതി പ്രവര്‍ത്തകരുമായി ചര്‍ച്ച ചെയ്യുകയും ഞാന്‍ പങ്കെടുക്കണം എന്നു പൊതു അഭിപ്രായം വരുകയും, ശ്രീ ജോസഫ് മാത്യൂവിനോടും സംസാരിച്ചു ഞാന്‍ ചര്‍ച്ചയില്‍ പങ്കെടുക്കാം എന്നു തീരുമാനിക്കുകയും ചെയ്തു.
പങ്കെടുക്കല്‍ താഴെ പറയുന്ന (കമന്റ് ബോക്‌സില്‍) ഉപാധികള്‍ അംഗീകരിച്ചാല്‍ മാത്രമേയുള്ളൂ എന്ന് KRail നേ അറിയിക്കുകയും അവര്‍ ഇന്ന് രാവിലെ അത് അംഗീകരിക്കുന്നു എന്ന് എനിക്ക് മെസ്സേജ് ചെയ്യുകയും ചെയ്തു.
ഒരു കാര്യം കൂടി വ്യക്തമാക്കട്ടെ.
ഇപ്പൊള്‍ വിഷയം ഇവരുടെ കയ്യിലൊന്നുമല്ല. അത് ജനങ്ങളുടെ സമരവും ഇന്ത്യന്‍ റെയില്‍വേ ബോര്‍ഡിന്റെയും കയ്യിലാണ്. അവിടെയാണ് ഇതിന്റെ ഭാവി നിഷ്ചയിക്ക്‌പെടുക. അപ്പോള്‍ ഇത്തരം അര്‍ത്ഥശൂന്യമായ പാനല്‍ ചര്‍ച്ച നാടകങ്ങള്‍ നടക്കട്ടെ. കാര്യങ്ങല്‍ പറയാന്‍ പറ്റുന്ന ഒരു ഇടവും നമ്മളും വിടില്ല. കേരളത്തിനെ ഈ ദുര്‍ഗതിയില്‍ നിന്നും രക്ഷിക്കേണ്ടത് ഓരോ പൗരന്റെയും ഉത്തരവാദിത്വമാണ്.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി