'ഗവര്‍ണര്‍ പദവി പാഴാണ്, ഓര്‍ഡിനന്‍സില്‍ ഒപ്പിടാതെ രാഷ്ട്രീയം കളിക്കുന്നു'; ഗവര്‍ണര്‍ക്ക് എതിരെ രൂക്ഷവിമര്‍ശനവുമായി ജനയുഗം

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് എതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ മുഖപത്രമായ ജനയുഗം.ഗവര്‍ണര്‍ പദവി പാഴാണ്. ഓര്‍ഡിനന്‍സില്‍ ഒപ്പിടാതെ അദ്ദേഹം രാഷ്ട്രീയം കളിക്കുകയാണ്. സംസ്ഥാനത്ത് ബിജെപി പ്രതിനിധി ഇല്ലാത്തതിന്റെ പോരായ്മ നികത്താന്‍ രാജ്ഭവനെയും ഗവര്‍ണര്‍ പദവിയേയും ഉപയോഗിക്കുകയാണ് ആരിഫ് മുഹമ്മദ് ഖാനെന്നും ജനയുഗത്തിന്റെ മുഖപ്രസംഗത്തില്‍ പറയുന്നു.

സംഘപരിവാര്‍ തട്ടകത്തില്‍ നിന്ന് കേരളത്തിന്റെ ഗവണര്‍ പദവിയിലെത്തിയ ആരിഫ് മുഹമ്മദ് ഖാന്‍ രാഷ്ട്രീയ നിലപാടുകള്‍ സ്വീകരിച്ച് സംസ്ഥാനത്തെ ഭരണനിര്‍വഹണത്തില്‍ പ്രതിസന്ധി സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. ജനകീയ സര്‍ക്കാരിനെതിരെ വടിയെടുക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടിട്ടും ഗവണര്‍ രാഷ്ട്രീയകളി തുടരുകയാണ്.

ഭരണഘടന പദവിയാണെങ്കിലും ഒട്ടേറെ പരിമിതി ഉണ്ടെന്ന് ഗവര്‍ണര്‍ മനസിലാക്കുന്നില്ല. മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിന്റെ കാര്യത്തില്‍ പരാതി പറഞ്ഞ ഗവര്‍ണര്‍ ബിജെപി നേതാവിനെ മാധ്യമ വിഭാഗം സെക്രട്ടറിയാക്കിയെന്നും ജനയുഗം വിമര്‍ശിച്ചു.ഓര്‍ഡിനന്‍സില്‍ ഒപ്പിടേണ്ട സമയത്തിന് മുമ്പേ അസാധുവാക്കുകയെന്ന നികൃഷ്ട മാര്‍ഗമാണ് ഇത്തവണ ഗവര്‍ണര്‍ സ്വീകരിച്ചത്. ഗവര്‍ണര്‍ പദവി പാഴാണെന്ന നിലപാട് ഒരിക്കല്‍ കൂടി ശരിയാണെന്ന് സ്ഥാപിക്കപ്പെട്ടിരിക്കുന്നുവെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.

ഗവര്‍ണറുമായി ഏറ്റുമുട്ടലിന് ഇല്ലെന്നും കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കാനാണ് ശ്രമമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ ഉള്‍പ്പെടെയുള്ളവര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സിപിഎമ്മും സര്‍ക്കാരും അനുനയ ശ്രമത്തിലേക്ക് മാറുമ്പോഴാണ് സിപിഐ മുഖപത്രം ഗവര്‍ണറെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുന്നത്.

Latest Stories

എന്റെ മോന്‍ എന്ത് വിചാരിക്കും? ഇല്ലാത്ത കുട്ടിയുടെ അവകാശം ഏറ്റെടുക്കാന്‍ പറ്റില്ല..; ചര്‍ച്ചയായി നവ്യയുടെ വാക്കുകള്‍!

ഓര്‍ഡര്‍ ചെയ്ത 187രൂപയുടെ ഐസ്‌ക്രീം നല്‍കിയില്ല; സ്വിഗ്ഗിയ്ക്ക് 5,000 രൂപ പിഴയിട്ട് ഉപഭോക്തൃ കോടതി

IPL 2024: അടിവയറ്റിൽ ഒരു ആന്തൽ പോലെ, ഫീൽഡിലെ അവസ്ഥ വിവരിച്ച് ശ്രേയസ് അയ്യർ

മേയറുടെ ഈഗോ വീര്‍ത്തു; ആരോപണം തികച്ചും അവിശ്വസനീയം; പൊലീസ് സത്യത്തിന്റെ പക്ഷത്ത് നില്‍ക്കം; ഡ്രൈവറുടെ ജോലി കളയുന്നത് അനീതിയെന്ന് മുന്‍ ഡിജിപി

തിയേറ്ററില്‍ ഹിറ്റ് ആയി 'പവി കെയര്‍ടേക്കര്‍'; പ്രണയ ഗാനവുമായി ദിലീപ്, 'വെണ്ണിലാ കന്യകേ' പുറത്ത്

12 സീറ്റിൽ വിജയം ഉറപ്പിച്ച് സിപിഎം; ഇപി വിഷയത്തിൽ നിലപാട് എംവി ഗോവിന്ദൻ പ്രഖ്യാപിക്കും

ഏറ്റവും കൂടുതല്‍ കോണ്ടം ഉപയോഗിക്കുന്നത് മുസ്ലീങ്ങള്‍; ജനസംഖ്യ നിരക്കും ഗര്‍ഭധാരണ നിരക്കും കുറഞ്ഞു; മോദിക്ക് മറുപടിയുമായി ഒവൈസി

T20 ലോകകപ്പ്: ഒരു നിർവാഹവും ഇല്ലാത്തത് കൊണ്ട് മാത്രമാണവൻ ലോകകപ്പ് ടീമിൽ വരുന്നത്, യാതൊരു ഗുണവും ഇല്ലാത്ത താരമാണവൻ; ടോം മൂഡി പറയുന്നത് ഇങ്ങനെ

പാലക്കാട് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദേശം

ടി20 ലോകകപ്പ് 2024: പന്തിനെ മറികടന്ന് സഞ്ജു അമേരിക്കയിലേക്ക്