'ആരാധനാലയങ്ങളെ രാഷ്ട്രീയസമരങ്ങളുടെ വേദിയാക്കി മാറ്റരുത്': കെ.ടി ജലീല്‍

പള്ളികളെ രാഷ്ട്രീയ പ്രതിഷേധങ്ങള്‍ക്ക് വേദിയാക്കരുതെന്ന് കെ.ടി ജലീല്‍ എം.എല്‍.എ. ഇടത് സര്‍ക്കാരിന്റെ മുസ്ലിം വിരുദ്ധ നിലപാടുകള്‍ക്ക് എതിരെ വെള്ളിയാഴ്ച പള്ളികളില്‍ ബോധവത്കരണം നടത്തുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാമിന്റെ പ്രഖ്യാപത്തിനെതിരെയാണ് കെ.ടി ജലീൽ വിമർശനവുമായി രം​ഗത്തെത്തിയത്. ലീഗ് ജനറല്‍ സെക്രട്ടറിയുടെ പ്രസ്താവന ഹൈദരാലി തങ്ങള്‍ ഇടപെട്ട് പിന്‍വലിപ്പിക്കണം എന്നും ജലീല്‍ പറഞ്ഞു.

വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിട്ട സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് പളളികളില്‍ ബോധവത്കരണം നടത്താമെന്ന മുസ്ലിം ലീഗ് പ്രഖ്യാപിച്ചിരുന്നു. മുസ്ലിം ലീഗ് രാഷ്ട്രീയ പാര്‍ട്ടിയാണ് മതസംഘടനയല്ലെന്ന് കെ.ടി ജലീല്‍ ഓര്‍മ്മിപ്പിച്ചു. ഇന്ന് ലീഗ് ചെയ്താല്‍ നാളെ ക്ഷേത്രങ്ങളില്‍ ബിജെപിയും സര്‍ക്കാര്‍ വിരുദ്ധ പ്രചാരണം നടത്തും. മുസ്ലിം ലീഗിന് കീഴില്‍ പള്ളികള്‍ ഇല്ല എന്ന് ഓര്‍ക്കണം. ആരാധനാലയങ്ങളെ രാഷ്ട്രീയ സമരങ്ങളുടെ വേദി ആക്കി മാറ്റരുത് എന്നും കെ.ടി.ജലീല്‍ പറഞ്ഞു.

വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിട്ടതിനെതിരെ പള്ളികളില്‍ പ്രചാരണം നടത്തുമെന്ന് സമസ്ത അറിയിച്ചു. സമസ്തയുടെ കാര്യങ്ങളില്‍ കെ.ടി ജലീല്‍ എം.എല്‍.എ ഇടപെടേണ്ട എന്ന് അബ്ദുല്‍ സമദ് പൂക്കോട്ടൂര്‍ പറഞ്ഞു. വിശ്വാസികളെ ബോധവത്കരിക്കുക എന്ന കടമ നിര്‍വഹിക്കും എന്നും അദ്ദേഹം അറിയിച്ചു.

ഈ വിഷയത്തില്‍ മുഖ്യമന്ത്രി ബന്ധപ്പെട്ടവരുമായി സംസാരിക്കും. സമൂഹത്തിന്റെ ബഹുസ്വരതയെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് അവസരം നല്‍കരുത്. പള്ളികളില്‍ പ്രതിഷേധം നടത്തുമെന്ന് പറയുന്നവര്‍ ഇത് ശ്രദ്ധിക്കണമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍ പറഞ്ഞു. വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിട്ട സര്‍ക്കാര്‍ നടപടിയില്‍ മുസ്‌ലിം ലീഗ് ദുഷ്പ്രചാരണം നടത്തുകയാണ് എന്ന് ഐ.എന്‍.എല്‍ ആരോപിച്ചു. നടപടി മുസ്‌ലിം വിരുദ്ധമാണെന്ന് ലീഗ് വരുത്തിത്തീര്‍ക്കുകയാണ്. ആരാധനാലയങ്ങളില്‍ രാഷ്ട്രീയ പ്രചാരണം നടത്തുന്നത് ഭരണഘടനാവിരുദ്ധമാണ് എന്നും കാസിം ഇരിക്കൂര്‍ പറഞ്ഞു.

Latest Stories

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്