വടക്കാഞ്ചേരി അപകടത്തില്‍ മരിച്ച മൂന്ന് കെ.എസ്.ആര്‍.ടി.സി യാത്രക്കാരുടെ ആശ്രിതര്‍ക്ക് പത്ത് ലക്ഷം

വടക്കാഞ്ചേരി അപകടത്തില്‍ മരിച്ച മൂന്ന് കെ എസ് ആര്‍ ടി സി യാത്രക്കാരുടെ കുടംബത്തിന് ഇന്‍ഷുറന്‍സ് തുകയായ 10 ലക്ഷം ഉടന്‍ നല്‍കുമെന്ന് കെ എശ് ആര്‍ ടി സി. 2014 ലെ കേരള സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ (യാത്രക്കാര്‍ക്കുള്ള വ്യക്തിപര അപകട സമൂഹ ഇന്‍ഷുറന്‍സ് യാത്രക്കാര്‍ക്കുള്ള മെച്ചപ്പെട്ട സൗകര്യങ്ങള്‍ ജീവനക്കാരുടെ സാമൂഹ്യസുരക്ഷ യാത്രാ ടിക്കറ്റ് മേലുള്ള സെസ് ) ആക്ട് പദ്ധതി പ്രകാരം മൂന്ന് പേര്‍ക്കും പത്ത് ലക്ഷം രൂപ നല്‍കുന്നത്.

ഇതില്‍ നിന്നും അടിയന്തര സഹായം എന്ന നിലയില്‍ രണ്ട് ലക്ഷം രൂപ തിങ്കളാഴ്ച തന്നെ അപകടത്തില്‍ മരിച്ച രോഹിത് രാജിന്റെ കുടുംബത്തിന് കൈമാറും. ബാക്കിയുള്ള എട്ട് ലക്ഷം രൂപ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് ലഭ്യമാക്കുമെന്നും കെ എസ് ആര്‍ ടി സി അറിയിച്ചു. മറ്റ് മരണമടഞ്ഞ രണ്ട് പേരുടേയും മരണാനന്തര നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് പത്ത് ലക്ഷം നല്‍കും.

ന്യു ഇന്ത്യാ ഇന്‍ഷുറന്‍സില്‍ നിന്നാണ് യാത്രക്കാര്‍ക്കുള്ള ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പു വരുത്തിയിരിക്കുന്നത്. ഇതിനായി യാത്രക്കാരില്‍ നിന്നും ടിക്കറ്റ് ചാര്‍ജിനൊപ്പം ഒരു രൂപ മുതല്‍ നാമമാത്രമായ സെസ് തുക സമാഹരിച്ചും മറ്റുമായി ഏതാണ്ട് 2 കോടിയില്‍ അധികം രൂപ പ്രതിവര്‍ഷം പ്രീമിയം നല്‍കിയാണ് കെഎസ്ആര്‍ടിസി മേല്‍ ഇന്‍ഷുറന്‍സ് പദ്ധതി ബസ് ഇന്‍ഷുറന്‍സിന് പുറമെ നടപ്പാക്കി വരുന്നത്. മോട്ടോര്‍ ഇന്‍ഷുറന്‍സ് നഷ്ട പരിഹാരത്തിന് ഉപരിയായാണ് സെസ് ഇന്‍ഷുറന്‍സ് നല്‍കുന്നത്.

Latest Stories

​ഗാങ്സ്റ്റർ ചിത്രത്തിൽ നായകനായി അരങ്ങേറ്റം കുറിക്കാൻ ലോകേഷ്, സിനിമയെ കുറിച്ച് വെളിപ്പെടുത്തി സംവിധായകൻ

ദുലീപ് ട്രോഫി 2025: സൗത്ത് സോണിനെ നയിക്കാൻ തിലക്, സഞ്ജുവിനെ തഴഞ്ഞു; ടീമിൽ അഞ്ച് കേരള താരങ്ങൾ

തിരുവനന്തപുരം മൃഗശാലയിൽ ജീവനക്കാരനെ കടുവയുടെ ആക്രമിച്ചു; തലക്ക് പരുക്ക്

'ഈഴവന്റെ ബുദ്ധിയെയാണ് ചോദ്യം ചെയ്യുന്നത്, മുഖ്യമന്ത്രിയാകുമെന്ന് കരുതിയാണ് അഹങ്കാരം'; വി ഡി സതീശനെ വിമർശിച്ച് വെളളാപ്പള്ളി നടേശൻ

IND vs ENG: ഗില്ലിന്റെയും രാഹുലിന്റെയും ബാറ്റിംഗ് ഇംഗ്ലണ്ടിനെ നിരാശപ്പെടുത്തി: അസിസ്റ്റന്റ് കോച്ച് മാർക്കസ് ട്രെസ്കോത്തിക്

'വീഴ്ചവരുത്തിയ ഉദ്യോഗസ്ഥരുടെ പേര് എടുത്തുപറയണം, അംഗീകരിക്കാനാവില്ല'; കൊല്ലത്ത് സ്കൂളിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ ചീഫ് സുരക്ഷ കമ്മീഷണറുടെ റിപ്പോർട്ട് തള്ളി മന്ത്രി കെ കൃഷ്ണൻകുട്ടി

'മദംപട്ടി രം​ഗരാജുമായുളള വിവാഹം കഴിഞ്ഞു, ആറുമാസം ​ഗർഭിണിയാണ്', പോസ്റ്റ് പങ്കുവച്ച് ജോയ് ക്രിസിൽഡ

ഇന്ത്യൻ വംശജന് നേരെ ഓസ്‌ട്രേലിയയിൽ ആക്രമണം; കൈ ഒടിഞ്ഞു, ഗുരുതര പരിക്ക്

IND vs ENG: “സാങ്കേതികമായി ഏറ്റവും ശരിയായ ബാറ്റർ അവനാണ്”: ആൻഡേഴ്‌സൺ-ടെൻഡുൽക്കർ ട്രോഫിയിലെ സ്ഥിരതയ്ക്ക് ഇന്ത്യൻ താരത്തിന് പ്രശംസ

വിഎസിന് കാപിറ്റല്‍ പണിഷ്‌മെന്റ് നടത്തണമെന്ന് ഒരു ചെറുപ്പക്കാരന്‍ പറഞ്ഞെന്നേ പറഞ്ഞിട്ടുള്ളൂ, സ്വരാജ് എന്നുപോലും പറഞ്ഞിട്ടില്ലെന്ന് പിരപ്പന്‍കോട് മുരളി; തോന്ന്യാസമെന്ന് പറഞ്ഞ എംവി ഗോവിന്ദന് അതേ നാണയത്തില്‍ മറുപടി