മാതാപിതാക്കളെ സംരക്ഷിക്കാത്ത മക്കൾ കൂടുന്നു; പരാതികളും

കൊച്ചി∙ മക്കളിൽ നിന്നു ജീവനാംശം തേടി മുതിർന്ന പൗരന്മാർ നൽകുന്ന പരാതികളുടെ എണ്ണം കേരളത്തിൽ ഇരട്ടിയായി. 27 ട്രൈബ്യൂണലുകൾക്കു മുന്നിൽ കഴിഞ്ഞ വർഷം റജിസ്റ്റർ ചെയ്തതു നാലായിരത്തോളം പരാതികൾ. സബ്ഡിവിഷനൽ മജിസ്ട്രേട്ടുമാർ (ആർഡിഒ) അധ്യക്ഷരായ ട്രൈബ്യൂണലുകളാണ് ഇത്തരം പരാതികളിൽ തീർപ്പാക്കുന്നത്.

2017ൽ 569 ജീവനാംശ ഹർജികൾ ലഭിച്ച തിരുവനന്തപുരം സബ് ഡിവിഷനാണു മാതാപിതാക്കളുടെ പരാതിയിൽ രാജ്യത്തു തന്നെ ഏറ്റവും മുന്നിൽ. മാതാപിതാക്കളുടെ സ്വത്തു കൈവശപ്പെടുത്തിയ ശേഷം അവരെ പരിചരിക്കാതെ ഉപേക്ഷിച്ചാൽ പരമാവധി 10,000 രൂപവരെ മാസം ജീവനാംശം നൽകാനുള്ള ഉത്തരവിടാൻ ട്രൈബ്യൂണലുകൾക്ക് അധികാരമുണ്ട്.

സംസ്ഥാനത്തെ പല ആർഡിഒമാരും ആഴ്ചയിൽ രണ്ടു ദിവസം വീതം അദാലത്തുകൾ നടത്തിയാണു ഹർജികൾ തീർപ്പാക്കുന്നത്. കക്ഷികൾക്കു നോട്ടിസ് നൽകിയാൽ 90 ദിവസത്തിനകം തീർപ്പാക്കണമെന്നാണു മാതാപിതാക്കളുടെയും മുതിർന്നവരുടെയും സംരക്ഷണത്തിനും ക്ഷേമത്തിനും വേണ്ടിയുള്ള കേന്ദ്രനിയമം പറയുന്നത്. ജില്ലാ മജിസ്ട്രേട്ടുമാരാണു (കലക്ടർ) അപ്പീൽ അധികാരി.

പരാതികൾ കെട്ടിക്കിടക്കുന്നു

മക്കൾ സംരക്ഷിക്കുന്നില്ലെന്ന പരാതികൾ ഏറുന്നത് ആർഡിഒമാർക്കു മറ്റു ചുമതലകൾ നിർവഹിക്കുന്നതിനു വിലങ്ങുതടിയാകുന്നു. പലയിടത്തും ഹർജികൾ വർഷാവസാനവും കെട്ടിക്കിടക്കുകയാണ്. സിവിൽ സ്വഭാവമുള്ള ഇത്തരം ഹർജികൾ തീർപ്പാക്കാൻ സ്ഥിരം ട്രൈബ്യൂണൽ വേണമെന്നു മുതിർന്ന പൗരന്മാരുടെ സംഘടനകൾ ആവശ്യപ്പെടുന്നുണ്ട്.

നമ്മൾ എങ്ങോട്ട്?

കൂടുതൽ ജീവനാംശ ഹർജികൾ ലഭിച്ച മറ്റു സബ് ഡിവിഷനുകൾ: ഫോർട്ട് കൊച്ചി–269 തൃശൂർ–240 തലശേരി–250 കോഴിക്കോട്–220 ആലപ്പുഴ–180 കോട്ടയം–175 കൊല്ലം–170 മാനന്തവാടി–158 മൂവാറ്റുപുഴ–125 പാലക്കാട്–125.

Latest Stories

സംസ്ഥാനത്ത് കഞ്ചാവ് മിഠായികള്‍ വ്യാപിക്കുന്നു; യുപി സ്വദേശികളില്‍ നിന്ന് പിടിച്ചെടുത്തത് 2,000 ലഹരി മിഠായികള്‍; ലക്ഷ്യം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍

ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി സഞ്ചരിച്ച ഹെലികോപ്ടര്‍ അപകടത്തില്‍പ്പെട്ടു

പശുവിന്റെ പേരില്‍ രാജ്യത്ത് വീണ്ടും ആക്രമണം; 60കാരനെ നഗ്നനാക്കി ബൈക്കില്‍ കെട്ടിവലിച്ചത് പട്ടാപ്പകല്‍; കൊടുംക്രൂരത മോഷണക്കുറ്റം ആരോപിച്ച്

പണം അയച്ചുകൊടുത്താല്‍ ലഹരി ഒളിപ്പിച്ച സ്ഥലത്തിന്റെ വിവരം ലഭിക്കും; ബംഗളൂരുവില്‍ നിന്ന് കേരള പൊലീസ് പൊക്കിയ വിദേശി എംഡിഎംഎ കുക്ക്

അനിയന്ത്രിതമായ ജനത്തിരക്ക്; പ്രസംഗിക്കാനാകാതെ രാഹുല്‍ ഗാന്ധിയും അഖിലേഷ് യാദവും മടങ്ങി

കുടുംബത്തിലെ 26 അംഗങ്ങളെ വിളിച്ച് ഞാൻ ഒരു ആവേശത്തിൽ അത് പറഞ്ഞു, പിന്നെ സംഭവിച്ചത് എന്നെ ഞെട്ടിച്ചു: ദിനേശ് കാർത്തിക്ക്

കായംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമം; മൂന്നംഗ ഗുണ്ടാസംഘം പിടിയില്‍

മോഹൻലാലിന്റെ ഒരൊറ്റ വാക്കിലാണ് അന്ന് സെറ്റിലെ ആ വലിയ പ്രശ്നം പരിഹരിച്ചത്: ബ്ലെസ്സി

അവരുടെ ബന്ധം ഞാൻ അറിഞ്ഞത് മുതൽ അയാൾ ഉപദ്രവിക്കാൻ തുടങ്ങി; മരണപ്പെട്ട സീരിയൽ താരം പവിത്രയെ കുറിച്ചും ചന്ദുവിനെ കുറിച്ചും വെളിപ്പെടുത്തലുമായി ഭാര്യ ശിൽപ

അവയവങ്ങള്‍ക്ക് ഉയര്‍ന്ന തുക വാഗ്ദാനം; ഇറാനിലെത്തിച്ച് ശസ്ത്രക്രിയ; അവയവ മാഫിയ സംഘത്തിലെ പ്രധാന കണ്ണി അറസ്റ്റില്‍