തുനിഷയുടെ മരണത്തോടെ അനാഥമായത് 15 കോടിയുടെ സ്വത്തുവകകള്‍!

നടി തുനിഷ ശര്‍മ്മയുടെ മരണത്തോടെ അനാഥമായത് 15 കോടിയുടെ സ്വത്തുവകകള്‍. ഡിസംബര്‍ 24ന് ആണ് തുനിഷ സീരിയല്‍ സെറ്റിലെ മേക്കപ്പ് റൂമില്‍ തൂങ്ങി മരിച്ചത്. സഹനടന്‍ ഷീസാന്‍ ഖാനുമായുള്ള പ്രണയത്തകര്‍ച്ചയെ തുടര്‍ന്നാണ് താരം ആത്മഹത്യ ചെയ്തത്.

തുനിഷയുടെ മരണശേഷം 15 കോടി വിലമതിക്കുന്ന സ്വത്തു വകകളും മുംബൈയിലെ ആഡംബര ഫ്‌ളാറ്റും അനാഥമാക്കപ്പെട്ടതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിനെല്ലാം ഇനി ഏക അവകാശി അമ്മ മാത്രമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം, മകളുടെ വിയോഗം താങ്ങാന്‍ കഴിയാതെ സംസ്‌കാര ചടങ്ങിനിടെ അമ്മ തളര്‍ന്നുവീണ ഹൃദയഭേദകമായ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഷീസാന്‍ ഖാനുമായുള്ള പ്രണയത്തകര്‍ച്ചയെ തുടര്‍ന്ന് തുനിഷ വലിയ വിഷാദത്തിലേക്ക് വീണു പോയിരുന്നു.

തുനിഷ മരിക്കുന്നതിന് 15 ദിവസം മുമ്പാണ് ഇരുവരും വേര്‍പിരിഞ്ഞത്. മകളുടെ ആത്മഹത്യക്ക് കാരണം ഷീസാന്‍ ആണെന്ന് ആരോപിച്ച് തുനിഷയുടെ അമ്മ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. തുനിഷയെ ഷീസാന്‍ ചതിച്ചതാണ്. വിവാഹം കഴിക്കുമെന്ന് ഉറപ്പുനല്‍കിയാണ് അവന്‍ തുനിഷയുമായി അടുത്തത്.

4 മാസത്തോളം അവളെ ഉപയോഗപ്പെടുത്തി. മറ്റൊരു സ്ത്രീയുമായും അവന് ബന്ധമുണ്ടായിരുന്നു. ഷീസാന്‍ ശിക്ഷിക്കപ്പെടണം. എനിക്ക് എന്റെ മകളെയാണ് നഷ്ടമായത് എന്നാണ് തുനിഷയുടെ അമ്മ പറയുന്നത്.

Latest Stories

ഹരിയാനയിൽ ബിജെപിക്ക് തിരിച്ചടി; മൂന്ന് എംഎൽഎമാർ പിന്തുണ പിൻവലിച്ചു

ആ രംഗം ചെയ്യുമ്പോൾ നല്ല ടെൻഷനുണ്ടായിരുന്നു: അനശ്വര രാജൻ

പോസ്റ്ററുകൾ കണ്ടപ്പോൾ 'ഭ്രമയുഗം' സ്വീകരിക്കപ്പെടുമോ എന്നെനിക്ക് സംശയമായിരുന്നു: സിബി മലയിൽ

'വെടിവഴിപാടിന്' ശേഷം ശേഷം ഒരു ലക്ഷം ഉണ്ടായിരുന്ന ഫോളോവേഴ്സ് 10 ലക്ഷമായി: അനുമോൾ

നേരത്തെ അഡ്വാൻസ് വാങ്ങിയ ഒരാൾ കഥയെന്തായെന്ന് ചോദിച്ച് വിളിക്കുമ്പോഴാണ് തട്ടികൂട്ടി ഒരു കഥ പറയുന്നത്; അതാണ് പിന്നീട് ആ ഹിറ്റ് സിനിമയായത്; വെളിപ്പെടുത്തി ഉണ്ണി ആർ

മികച്ച വേഷങ്ങൾ മലയാളി നടിമാർക്ക്; തമിഴ് നടിമാർക്ക് അവസരമില്ല; വിമർശനവുമായി വനിത വിജയകുമാർ

ലോകകപ്പ് കിട്ടിയെന്ന് ഓർത്ത് മെസി കേമൻ ആകില്ല, റൊണാൾഡോ തന്നെയാണ് കൂട്ടത്തിൽ കേമൻ; തുറന്നടിച്ച് ഇതിഹാസം

48ാം ദിവസവും ജാമ്യം തേടി ഡല്‍ഹി മുഖ്യമന്ത്രി, ഒന്നും വിട്ടുപറയാതെ സുപ്രീം കോടതി; ശ്വാസംമുട്ടിച്ച് കേന്ദ്ര സര്‍ക്കാര്‍, മോക്ഷം കിട്ടാതെ കെജ്രിവാള്‍!

ഇലയിലും പൂവിലും വേരിലും വരെ വിഷം; അരളി എന്ന ആളെക്കൊല്ലി!

ലൈംഗിക വീഡിയോ വിവാദം സിബിഐ അന്വേഷിക്കണം; അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് പൊലീസെന്ന് എച്ച്ഡി കുമാരസ്വാമി