ഉറക്കെ ശബ്ദിക്കുന്ന സൈലന്‍സര്‍: റിവ്യു

കല്യാണി കെ.എസ്‌

പഴയ തലമുറയുടെയും പുതിയ തലമുറയുടെയും അഭിരുചികളും പൊരുത്തക്കേടുകളുമാണ് സൈലന്‍സര്‍ എന്ന പ്രിനന്ദനന്‍ ചിത്രം.
കേരള ചലചിത്ര മേളയില്‍ കൈയ്യടി നേടിയ ചിത്രം കൂടിയാണ് സെെലന്‍സര്‍. ഭാര്യയും മകനും വലിയ വീടും ആഡംബരങ്ങളും ഉണ്ടായിട്ടും ഒറ്റപ്പെട്ടുപോയ മൂക്കോടന്‍ ഈനാശുവിലൂടെയാണ് സൈലന്‍സര്‍ സംസാരിക്കുന്നത്. ഏറെ സമകാലിക പ്രസക്തിയോടെ സാധാരണക്കാരുടെ ഭാഷയില്‍ അവതരിപ്പിക്കുന്ന ചിത്രം എന്ന് തന്നെ സിനിമയെ വിശേഷിപ്പിക്കാം.

മൂക്കോടന്‍ ഈനാശു ലാലിന്റെ കരിയറിലെ തന്നെ മറ്റൊരു മികച്ച കഥാപാത്രമാണ്. തന്റെ പ്രകടനം കൊണ്ട് പ്രേക്ഷകരെ പിടിച്ചിരുത്തുകയാണ് ലാല്‍. പ്രായം ഒറ്റപ്പെടുത്തിയതോടെ സമൂഹത്തില്‍ സൈലന്‍സര്‍ അഴിച്ചു മാറ്റിയ രാജദൂത് ബൈക്കുമായാണ് ഈനാശുവിന്റെ ജീവിതസഞ്ചാരം. ബൈക്കോടിച്ചുള്ള അയാളുടെ കറക്കം കനിവ് വറ്റിയ ലോകത്തോടുള്ള പ്രതിഷേധമാണ്.

ഈനാശുവും ബൈക്കും തമ്മിലുള്ള ബന്ധത്തെ ഹൃദ്യമായി തന്നെ സംവിധായകനും ലാലും അവതരിപ്പിച്ചിട്ടുണ്ട്. പല കാലഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന സിനിമ വലിച്ചു നീട്ടലുകളില്ലാതെ അവതരിപ്പിക്കാന്‍ സംവിധായകനും തിക്കഥകൃത്തും ശ്രദ്ധിച്ചിട്ടുണ്ട്. ഏറെ കാലിക പ്രസക്തിയുള്ള വിഷയത്തെ അതിന്റെ ഗൗരവം ചോര്‍ന്ന് പോകാതെ അവതരിപ്പിക്കുകയാണ് പ്രിയനന്ദനന്‍.

മൂക്കോടന്‍ ഈനാശുവിന്റെ മകന്‍ സണ്ണിയായ് എത്തുന്ന ഇര്‍ഷാദ്, ഭാര്യ ത്രേസ്യയായി വേഷമിട്ട മീര വാസുദേവ്, അച്ഛന്‍ മൂക്കോടന്‍ പൊറിഞ്ചുവിനെ അവതരിപ്പിക്കുന്ന സാലു കെ ജോര്‍ജ്, ബിനോയ് നമ്പാലയുടെ പീറ്റര്‍ എന്നിവരും തങ്ങളുടെ കഥാപാത്രങ്ങളോട് നീതി പുലര്‍ത്തിയിട്ടുണ്ട്. ഈനാശുവിന്റെ സഞ്ചാരത്തിനൊപ്പം ക്യാമറമാന്‍ അശ്വാഘോഷും സിനിമയെ മനോഹരമാക്കിയിട്ടുണ്ട്. വൈശാഖന്റെ ചെറുകഥ “സൈലന്‍സര്‍” എന്ന പേരില്‍ തന്നെ സിനിമയാക്കുമ്പോള്‍ അവാര്‍ഡ് ചിത്രമെന്ന ലേബല്‍ വീണേക്കാമെങ്കിലും ഇത് പ്രേക്ഷകര്‍ക്ക് പ്രിയാനന്ദനന്റെ വിഷ്വല്‍ ട്രീറ്റ് തന്നെയാണ്.

Latest Stories

'ഇനി കണ്ണടയുടെ ആവശ്യമില്ല'; മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകി പിണറായി വിജയൻ

മന്ത്രി കെ മുരളീധരൻ നടത്തിയ വാർത്താ സമ്മേളനത്തിന് താഴെ വിദ്വേഷ കമൻ്റ് ഇട്ടു; സിപിഐഎം പ്രവർത്തകനെതിരെ കേസ്

അതിർത്തി ജില്ലകളിലെ ജനസംഖ്യാ മാറ്റം നേരിട്ട് പരിശോധിക്കാൻ ഉന്നതതല സമിതി എത്തും; നിർദ്ദേശം നൽകി അമിത് ഷാ

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്