ടൈം ട്രാവലുമായി 'ടെനെറ്റ്'; വീണ്ടും അമ്പരപ്പിക്കാന്‍ ക്രിസ്റ്റഫര്‍ നോളന്‍, ട്രെയ്‌ലര്‍

ലോകമെമ്പാടുമുള്ള സിനിമാപ്രേമികളെ വീണ്ടും അമ്പരപ്പിക്കാന്‍ ക്രിസ്റ്റഫര്‍ നോളന്‍. പുതിയ ചിത്രം “ടെനെറ്റി”ന്റെ ട്രെയ്‌ലറാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. നോളന്‍ സംവിധാനം ചെയ്ത മുന്‍ സിനിമകളെ പോലെയാകും ടെനെറ്റെന്ന് ആരാധകര്‍ പറയുന്നത്. ടൈം ട്രാവലര്‍ ആണ് വിഷയം എന്നാണ് പുതിയ ട്രെയിലറില്‍ നിന്നും മനസ്സിലാക്കാവുന്നത്.

ഇന്ത്യ അടക്കം ഏഴ് രാജ്യങ്ങളില്‍ വെച്ചാണ് ടെനെറ്റ് ചിത്രീകരിച്ചിരിക്കുന്നത്. ചിത്രത്തിന്റെ കഥയെ കുറിച്ച് ഇതുവരെ യാതൊരു സൂചനകളും ലഭിച്ചിരുന്നില്ല.
ജോണ്‍ ഡേവിഡ് വാഷിങ്ടണ്‍, റോബര്‍ട്ട് പാറ്റിന്‍സണ്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ ഇന്ത്യന്‍ താരം ഡിംപിള്‍ കപാഡിയയും അഭിനയിക്കുന്നുണ്ട്. വാര്‍ണര്‍ ബ്രോസ് ആണ് നിര്‍മ്മാണം.

ചിത്രം ജുലൈ 17- ന് റിലീസ് ചെയ്യുമെന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്. ലോക്ക്ഡൗണ്‍ തുടരുകയാണെങ്കില്‍ ടെനെറ്റും ഒടിടി റിലീസിന് ഒരുങ്ങിയേക്കുമെന്ന അഭ്യൂഹങ്ങളുമുണ്ട്.

Latest Stories

സംസ്ഥാനത്ത് കഞ്ചാവ് മിഠായികള്‍ വ്യാപിക്കുന്നു; യുപി സ്വദേശികളില്‍ നിന്ന് പിടിച്ചെടുത്തത് 2,000 ലഹരി മിഠായികള്‍; ലക്ഷ്യം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍

ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി സഞ്ചരിച്ച ഹെലികോപ്ടര്‍ അപകടത്തില്‍പ്പെട്ടു

പശുവിന്റെ പേരില്‍ രാജ്യത്ത് വീണ്ടും ആക്രമണം; 60കാരനെ നഗ്നനാക്കി ബൈക്കില്‍ കെട്ടിവലിച്ചത് പട്ടാപ്പകല്‍; കൊടുംക്രൂരത മോഷണക്കുറ്റം ആരോപിച്ച്

പണം അയച്ചുകൊടുത്താല്‍ ലഹരി ഒളിപ്പിച്ച സ്ഥലത്തിന്റെ വിവരം ലഭിക്കും; ബംഗളൂരുവില്‍ നിന്ന് കേരള പൊലീസ് പൊക്കിയ വിദേശി എംഡിഎംഎ കുക്ക്

അനിയന്ത്രിതമായ ജനത്തിരക്ക്; പ്രസംഗിക്കാനാകാതെ രാഹുല്‍ ഗാന്ധിയും അഖിലേഷ് യാദവും മടങ്ങി

കുടുംബത്തിലെ 26 അംഗങ്ങളെ വിളിച്ച് ഞാൻ ഒരു ആവേശത്തിൽ അത് പറഞ്ഞു, പിന്നെ സംഭവിച്ചത് എന്നെ ഞെട്ടിച്ചു: ദിനേശ് കാർത്തിക്ക്

കായംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമം; മൂന്നംഗ ഗുണ്ടാസംഘം പിടിയില്‍

മോഹൻലാലിന്റെ ഒരൊറ്റ വാക്കിലാണ് അന്ന് സെറ്റിലെ ആ വലിയ പ്രശ്നം പരിഹരിച്ചത്: ബ്ലെസ്സി

അവരുടെ ബന്ധം ഞാൻ അറിഞ്ഞത് മുതൽ അയാൾ ഉപദ്രവിക്കാൻ തുടങ്ങി; മരണപ്പെട്ട സീരിയൽ താരം പവിത്രയെ കുറിച്ചും ചന്ദുവിനെ കുറിച്ചും വെളിപ്പെടുത്തലുമായി ഭാര്യ ശിൽപ

അവയവങ്ങള്‍ക്ക് ഉയര്‍ന്ന തുക വാഗ്ദാനം; ഇറാനിലെത്തിച്ച് ശസ്ത്രക്രിയ; അവയവ മാഫിയ സംഘത്തിലെ പ്രധാന കണ്ണി അറസ്റ്റില്‍