രക്തദാഹിയായി ഡ്രാക്കുള വീണ്ടും വരുന്നു; ഭയപ്പെടുത്തും ടീസര്‍

നോവലുകളിലൂടെയും സിനിമകളിലൂടെയും വായനക്കാരെയും പ്രേക്ഷകരെയും വിറപ്പിച്ച രക്തദാഹിയായ ഡ്രാക്കുള വീണ്ടും അവതരിക്കുന്നു. ടിവി സീരീസ് രൂപത്തിലാണ് ഡ്രാക്കുള വീണ്ടും ലോകത്തിന് മുമ്പിലേക്ക് എത്തുന്നത്. ബിബിസി ചാനലാണ് ഡ്രാക്കുളയുടെ ടിവി സീരീസുമായി എത്തുന്നത്. നെറ്റ്ഫ്‌ളിക്‌സാണ് സീരീസിന്റെ നിര്‍മ്മാതാക്കള്‍.

ഷെര്‍ലോക്ക് എന്ന സൂപ്പര്‍ഹിറ്റ് സീരിസിന്റെ മേക്കേര്‍സ് ആണ് ഡ്രാക്കുളയുടെ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നത്. മാര്‍ക് ഗറ്റിസ്, സ്റ്റിവെന്‍ മൊഫാറ്റ് എന്നിവര്‍ ചേര്‍ന്ന് തിരക്കഥയൊരുക്കുന്ന സീരീസ് മൂന്ന് ഭാഗങ്ങളായാവും എത്തുക. നടന്‍ ക്ലെയ്‌സ് ബാങാവും ഡ്രാക്കുളയെ അവതരിപ്പിക്കുക. സീരീസിന്റേതായി പുറത്തിറങ്ങിയ ടീസര്‍ ഇതിനോടകം ശ്രദ്ധ നേടി കഴിഞ്ഞു.

1897-ലാണ് വിശ്വവിഖ്യാതമായ ഡ്രാക്കുള എന്ന നോവല്‍ ആദ്യമായി പുറത്തിറങ്ങുന്നത്. ഐറിഷ് എഴുത്തുകാരനായ ബ്രാം സ്റ്റോക്കറുടെ ഭാവനയില്‍ പിറവി കൊണ്ട കഥാനായകനാണ് ഡ്രാക്കുള. 1931 ലാണ് ഡ്രാക്കുളയെ കുറിച്ചുള്ള  ആദ്യ ചിത്രം പുറത്തിറങ്ങുന്നത്. പിന്നീട് പലപ്പോഴാണ് 220 ഓളം ചിത്രങ്ങള്‍ ഡ്രാക്കുള കഥാപാത്രമായി എത്തി. ഇതില്‍ ക്രിസ്റ്റഫര്‍ ലീ ഡ്രാക്കുളയായി അഭിനയിച്ച് 1958 ല്‍ പുറത്തിറങ്ങിയ ഹൊറര്‍ ഓഫ് ഡ്രാക്കുള ഏറെ പ്രസിദ്ധമാണ്.

Latest Stories

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍

എസ് ജെ സൂര്യ- ഫഹദ് ചിത്രമൊരുങ്ങുന്നത് ആക്ഷൻ- കോമഡി ഴോണറിൽ; പുത്തൻ അപ്ഡേറ്റുമായി വിപിൻ ദാസ്

'അധികാരവും പദവിയും കുടുംബ ബന്ധത്തെ ബാധിക്കില്ല'; കുടുംബത്തിൽ ഭിന്നതയുണ്ടെന്ന പ്രചാരണങ്ങൾക്കുള്ള മറുപടിയുമായി റോബർട്ട് വദ്ര

പാകിസ്ഥാനിൽ ചാമ്പ്യൻസ് ലീഗ് കളിക്കാൻ എത്തിയില്ലെങ്കിൽ പണി ഉറപ്പാണ് ഇന്ത്യ, അപായ സൂചന നൽകി മുൻ താരം; പറയുന്നത് ഇങ്ങനെ