എന്തിനാണ് കെല്‍ട്രോണ്‍ ക്യാമറ പാട്‌സുകള്‍ വാങ്ങി അസംബിള്‍ ചെയ്തത്? വിമര്‍ശിച്ച് രഞ്ജിത് ശങ്കര്‍

എഐ ക്യാമറകള്‍ സ്ഥാപിച്ചതില്‍ വിമര്‍ശനവുമായി സംവിധായകന്‍ രഞ്ജിത് ശങ്കര്‍ രംഗത്ത്. സോഷ്യല്‍ മീഡിയയിലൂടെയാണ് തന്റെ പ്രതിഷേധം രേഖപ്പെടുത്തിയത്. ക്യാമറകള്‍ സ്ഥാപിച്ചതില്‍ കനത്ത അഴിമതി നടന്നിട്ടുണ്ടെന്നാണ് പ്രചരണം. ഒരു ക്യാമറയ്ക്ക് 9.5 ലക്ഷം രൂപ വിലയും 8 ലക്ഷം രൂപ മെയിന്റനന്‍സ് ചെലവും നല്‍കണം.

അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ മികവുറ്റ ക്യാമറയും അതിന് 5 വര്‍ഷത്തെ സൗജന്യ മെയിന്റനന്‍സും ലഭ്യമാകുമെന്നിരിക്കെ എന്തിനാണ് കെല്‍ട്രോണ്‍ ക്യാമറ പാട്സുകള്‍ വാങ്ങി അസംബിള്‍ ചെയ്തതെന്ന് സംവിധായകന്‍ ചോദിക്കുന്നു.

രഞ്ജിത് ശങ്കര്‍ പങ്കുവച്ച കുറിപ്പ്

ഒരു ക്യാമറയ്ക്ക് 9.5 ലക്ഷം രൂപ വിലയും 8 ലക്ഷം രൂപ മെയിന്റനന്‍സ് ചെലവും നല്‍കണം. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ മികവുറ്റ ക്യാമറയും അതിന് 5 വര്‍ഷത്തെ സൗജന്യ മെയിന്റനന്‍സും ലഭ്യമാകുമെന്നിരിക്കെ എന്തിനാണ് കെല്‍ട്രോണ്‍ ക്യാമറ പാട്സുകള്‍ വാങ്ങി അസംബിള്‍ ചെയ്തത്?

എഐ ക്യാമറ, 5 കൊല്ലം കൊണ്ടുള്ള വരവ് 478 കോടി. ഇത്രയും പിഴ വരാന്‍ മാത്രം ഭീകരമായി മലയാളികള്‍ നിയമ ലംഘനം നടത്തും എന്ന പ്രതീക്ഷയില്‍ ആണോ ഈ പദ്ധതി നടപ്പാക്കിയിരിക്കുന്നത്?

അപ്പോ ജനങ്ങളുടെ സുരക്ഷ അപകടങ്ങളുടെ കുറവ് ഇതൊന്നിനും അല്ലേ മുന്‍ഗണന നല്‍കിയിരിക്കുന്നതെന്നും താരം ചോദിക്കുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ