‘ചാവേറിലെ വയലൻസ് ഒരു സെലിബ്രേഷനല്ല; ടിനു പാപ്പച്ചൻ ഒരു മികച്ച ടെക്നീഷ്യൻ’; ചാക്കോച്ചൻ

കുഞ്ചാക്കോ ബോബൻ, ആന്റണി വർഗീസ്, അർജുൻ അശോകൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ചാവേർ’. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ‘സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ’, ‘അജഗജാന്തരം’ എന്നീ സിനിമകൾക്ക് ശേഷം ടിനു പാപ്പച്ചന്റെ മൂന്നാമത്തെ ചിത്രമാണ് ജോയ് മാത്യു തിരക്കഥയെഴുതുന്ന ‘ചാവേർ’.

വയലൻസിന് വളരെയധികം പ്രാധാന്യമുള്ള ചിത്രമാണ് ചാവേർ. പുതിയ ചിത്രത്തെ പറ്റിയുള്ള വിശേഷങ്ങളും, ചിത്രത്തിലെ വയലൻസിനെപ്പറ്റിയും സംസാരിക്കുകയായിരുന്നു ഏഷ്യനെറ്റ് ന്യൂസ് ഓൺലൈനിന് നൽകിയ  അഭിമുഖത്തിൽ കുഞ്ചാക്കോ ബോബൻ.

‘ചാവേറിൽ വയലൻസ് ഒരു സെലിബ്രേഷനല്ല, പക്ഷേ അതിന് ചില കാരണങ്ങളുണ്ട്. ആ കാരണങ്ങൾ എങ്ങനെ വേണം, അത് സമൂഹത്തെയും, മനുഷ്യന്റെ ജീവിതത്തെയും, എങ്ങനെയൊക്കെയാണ് ബാധിക്കുന്നതെന്നും, വയലൻസ് എങ്ങനെയൊക്കെയാണ് വ്യാഖ്യാനിക്കപ്പെടുന്നതും, ദുർവ്യാഖ്യാനിക്കപ്പെടുന്നതെന്നും ദുരുപയോഗപ്പെടുത്തുന്നതെന്നുമാണ് ചാവേറിലൂടെ പറയാൻ ശ്രമിക്കുന്നത്, സാമൂഹിക- രാഷ്ട്രീയ ജീവിത സാഹചര്യങ്ങളെ സ്പർശിക്കുന്ന ചിലതെല്ലാം സിനിമയിലുണ്ട്’ കുഞ്ചാക്കോ ബോബൻ പറഞ്ഞു.

ടിനു പാപ്പച്ചൻ എന്ന സംവിധായകൻ മികച്ച ഒരു ടെക്നീഷ്യനാണെന്നും, നന്നായി പണിയെടുത്തിട്ടുണ്ട്, പണിയെടുപ്പിക്കുകയും ചെയ്യും അതിൽ ഒരു വിട്ടുവീഴ്ചയും ടിനുവിന് ഇല്ലെന്നും, സിനിമയുടെ പൂർണതയ്ക്ക് വേണ്ടി  നമ്മളെ കൊണ്ട് അടുത്തത് എന്താണ് ചെയ്യിക്കാൻ പോവുന്നതെന്ന് ചിന്തിച്ച് എക്സൈറ്റ് ചെയ്യിക്കാൻ അയാൾക്കറിയാമെന്നും കുഞ്ചാക്കോ പറഞ്ഞു.

സംഗീത, ജോയ് മാത്യു, ദീപക്, ആനന്ദ് ബാൽ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കാഥാപാത്രങ്ങൾ. ജസ്റ്റിൻ വർഗീസാണ് ചിത്രത്തിന് സംഗീതം നിർവഹിച്ചിരിക്കുന്നത്. ജിന്റോ ജോർജാണ് ഛായാഗ്രഹണം. ജിയോ എബ്രഹാമും വേണു കുന്നപ്പിള്ളിയുമാണ് ചിത്രത്തിന്റെ നിർമ്മാണം. സെപ്റ്റംബർ 21 ന് ചിത്രം തിയേറ്ററുകളിലെത്തും.

Latest Stories

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ചികിത്സാ പിഴവ്; അസോസിയേറ്റ് പ്രൊഫസര്‍ക്കെതിരെ പൊലീസ് കേസെടുത്തു

രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ഇടിമിന്നലേറ്റ് 11 മരണം; രണ്ട് പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍

അമീബിക് മസ്തിഷ്‌ക ജ്വരം; നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടികളുടെ പരിശോധനഫലം നെഗറ്റീവ്

വിരലിന് പകരം നാവില്‍ ശസ്ത്രക്രിയ; മെഡിക്കല്‍ കോളേജ് അസോസിയേറ്റ് പ്രൊഫസര്‍ക്ക് സസ്‌പെന്‍ഷന്‍

രാമക്ഷേത്രത്തിന് പിന്നാലെ സീതാ ക്ഷേത്രം; സീതാമഢില്‍ പുതിയ പ്രഖ്യാപനവുമായി അമിത്ഷാ

സീതാമഡിയില്‍ സീതാ ക്ഷേത്രം, ബിഹാര്‍ ജനതയ്ക്ക് ഷായുടെ 'വന്‍ വാഗ്ദാനം'; രാമന് ശേഷം ഇനി സീതാ, അമ്പല വാഗ്ദാനം തന്നെ അമിത് ഷായുടെ രാഷ്ട്രീയം

രാമന് ശേഷം ഇനി സീതാ, അമ്പല വാഗ്ദാനം തന്നെ അമിത് ഷായുടെ രാഷ്ട്രീയം

എറണാകുളത്ത് മഞ്ഞപ്പിത്തം വ്യാപിക്കുന്നു; മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ച് കളക്ടര്‍

ഇന്നത്തെ പിള്ളേർക്ക് ചില ഗ്രൂപ്പുകളുണ്ട്, ആ ഗ്രൂപ്പിൽ മാത്രമേ അവർ സിനിമ ചെയ്യൂ: മണിയൻപിള്ള രാജു

ഗ്യാങ്‌സ്റ്റര്‍ സ്‌ക്വാഡിന് ഒപ്പം..; തലൈവര്‍ക്കൊപ്പം 'കൂലി' തുടങ്ങും മുമ്പ് ശബരിമലയില്‍ ദര്‍ശനം നടത്തി ലോകേഷ് കനകരാജ്