ചെന്നൈ പാസമുണ്ടോ? പുതിയ ചിത്രത്തെ കുറിച്ചുളള ചോദ്യത്തിന് വിനീത് ശ്രീനിവാസന്റെ മറുപടി, മലർവാടിയുടെ 15ാം വാർഷികത്തിൽ അപ്ഡേറ്റ്

ഫീൽ​ഗുഡ് ജോണർ‌ മാറ്റിപിടിച്ചുകൊണ്ടുളള പുതിയ ചിത്രത്തിന്റെ അപ്ഡേറ്റുമായി നടനും സംവിധായകനുമായ വിനീത് ശ്രീനിവാസൻ. ആദ്യ ചിത്രമായ മലർ‌വാടി ആർട്സ് ക്ലബിന്റെ 15ാം വാർഷികത്തിലാണ് വിനീതിന്റെ അടുത്ത ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പുറത്തിറങ്ങുക. ബുധനാഴ്ച വൈകിട്ട് പോസ്റ്റർ റിലീസ് ചെയ്യുമെന്ന് സോഷ്യൽ മീഡിയയിലൂടെ താരം അറിയിച്ചു. ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ചിത്രവുമായാണ് വിനീത് ശ്രീനിവാസൻ ഇത്തവണ എത്തുന്നത്. തന്റെ പതിവ് രീതികളിൽ നിന്നും മാറി സഞ്ചരിക്കുന്ന സിനിമയായിരിക്കും ഇതെന്ന് തന്റെ പോസ്റ്റിലൂടെ വിനീത് പറയുന്നു.

“2010ൽ മലർവാട് ആർട്സ് ക്ലബ് എന്ന ചിത്രത്തിലൂടെയാണ് ഞാൻ സംവിധായകനാവുന്നത്. സിനിമ റിലീസായിട്ട് ഇന്നേക്ക് 15 വർഷം. ഒരുപാട് നല്ല ഓർമ്മകൾ. മറക്കാനാവാത്ത അനുഭവങ്ങൾ. സംവിധായകൻ എന്ന നിലയിൽ എന്റെ എറ്റവും പുതിയ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്ന് വൈകീട്ട് റിലീസ് ചെയ്യുകയാണ്. എന്റെ പതിവ് രീതികളിൽ നിന്നും മാറി സഞ്ചരിക്കുന്ന ചിത്രമായിരിക്കും ഇത്. ജോണർ ത്രില്ലറാണ്. കൂടുതൽ അപ്ഡേറ്റ്സ് പിന്നാലെ”, വിനീത് ശ്രീനിവാസൻ ഫേസ്ബുക്കിൽ കുറിച്ചു.

ഹൃദയം, വർഷങ്ങൾക്ക് ശേഷം എന്നീ ചിത്രങ്ങൾക്ക് ശേഷം വിനീതും നിർമാതാവ് വിശാഖ് സുബ്രഹ്മണ്യവും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഹെലൻ, ഫിലിപ്പ്സ് എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ നോബിൾ ബാബു തോമസാണ് നായകൻ എന്നാണ് വിവരം. ജോമോൻ ടി ജോൺ ഛായാ​ഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന് സം​ഗീതമൊരുക്കുന്നത് ഷാൻ റ​ഹ്മാനാണ്. എഡിറ്റിങ് രഞ്ജൻ എബ്രഹാം. നോബിൾ ബാബു തോമസ് തന്നെയാണ് സിനിമയുടെ തിരക്കഥ.

Latest Stories

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി