ബോക്സോഫിസിൽ കത്തിക്കയറി വിജയ് സേതുപതി ചിത്രം, തലൈവൻ തലൈവി മൂന്ന് ദിവസം കൊണ്ട് നേടിയത്

വിജയ് സേതുപതിയും നിത്യ മേനോനും പ്രധാന വേഷങ്ങളിൽ എത്തുന്ന തലൈവൻ തലൈവി തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. റൊമാന്റിക്ക് കോമഡി വിഭാ​ഗത്തിൽപ്പെടുന്ന സിനിമ പാണ്ഡിരാജ് ആണ് സംവിധാനം ചെയ്തിരിക്കുന്നത്. ജൂലൈ 25ന് തിയേറ്ററുകളിൽ എത്തിയ ചിത്രം തമിഴ്നാട് ബോക്സോഫിസിൽ നിന്ന് റെക്കോഡ് നേട്ടമാണ് സ്വന്തമാക്കിയത്. മൂന്ന് ദിവസങ്ങൾ പിന്നിടുമ്പോൾ തമിഴ്‌നാട്ടിൽ നിന്നും 25 കോടി കലക്ഷൻ നേടിയിരിക്കുകയാണ് തലൈവൻ തലൈവി. റിലീസ് ചെയ്ത മിക്കയിടങ്ങളിലും നിറഞ്ഞ സദസിലാണ് സിനിമ പ്രദർശനം തുടരുന്നത്.

ആദ്യ ദിനം തമിഴ്നാട്ടിൽ നിന്ന് 5.25 കോടിയാണ് സിനിമ നേടിയത്. വിജയ് സേതുപതിയുടെ കരിയറിലെ ഏറ്റവും ഉയർന്ന ആദ്യ ദിന കളക്ഷനാണിത്. മൂന്നാം ദിനം 10 കോടിയോളം നേടാനും സിനിമയ്ക്ക് സാധിച്ചു. മികച്ച ബുക്കിംഗ് ആണ് സിനിമയ്ക്ക് ലഭിക്കുന്നത്. ചിത്രത്തിലെ ഭക്ഷണ രംഗങ്ങളും പ്രേക്ഷകർക്കിടയിൽ ചർച്ചയാകുന്നുണ്ട്. കുടുംബ പശ്ചാത്തലത്തിൽ അണിയിച്ചൊരുക്കിയ സിനിമയിൽ ഭാര്യയും ഭർത്താവുമായിട്ടാണ് വിജയ് സേതുപതിയും നിത്യ മേനോനും എത്തുന്നത്.

തമിഴിലെ പ്രമുഖ ബാനറായ സത്യജ്യോതി ഫിലിംസാണ് നിർമ്മാണം. സന്തോഷ് നാരായണൻ ഒരുക്കിയ സിനിമയിലെ പാട്ടുകൾ നേരത്തെ സോഷ്യൽ മീഡിയയിൽ തരം​ഗമായിരുന്നു. മലയാളത്തിൽ നിന്ന് ചെമ്പൻ വിനോദും ചിത്രത്തിൽ പ്രധാന വേഷത്തിലുണ്ട്. യോഗി ബാബു, ആർ.കെ.സുരേഷ്, ശരവണൻ, ദീപ, ജാനകി സുരേഷ്, റോഷിണി ഹരിപ്രിയൻ, മൈനാ നന്ദിനി എന്നിവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. എം സുകുമാർ ഛായാ​ഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് പ്രദീപ് ഇ രാഘവ് ആണ്. നൃത്തസംവിധാനം ബാബ ഭാസ്കർ, ആക്ഷൻ- കലൈ കിങ്സൺ.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി