ബോക്‌സര്‍ ആയി വിജയ് ദേവരകൊണ്ട; പുരി ജഗന്നാഥ് ചിത്രം 'ലൈഗര്‍', ഫസ്റ്റ്‌ലുക്ക്

വിജയ് ദേവരകൊണ്ടയെ നായകനാക്കി പുരി ജഗന്നാഥ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്. “ലൈഗര്‍” എന്നാണ് ചിത്രത്തിന്റെ പേര്. ഫൈറ്റര്‍ എന്നായിരുന്നു നേരത്തെ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചിരുന്നത്. കടുവയുടെ ചിത്രത്തിന്റെ പശ്ചാത്തലത്തില്‍ ബോക്‌സറുടെ വേഷത്തിലാണ് വിജയ് ഫസ്റ്റ് ലുക്കില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ബോളിവുഡ് സംവിധായകനും നിര്‍മ്മാതാവുമായ കരണ്‍ ജോഹര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ അനന്യ പാണ്ഡെ ആണ് നായിക. അനന്യയുടെ തെലുങ്ക് അരങ്ങേറ്റ ചിത്രം കൂടിയാണിത്. സ്‌റ്റൈലിഷ് മാസ് മസാല സിനിമകള്‍ ഒരുക്കാറുള്ള പുരി ജഗന്നാഥിന്റെ ഈ ചിത്രത്തില്‍ വിജയ് ദേവരകൊണ്ടയെ വ്യത്യസ്ത മേക്കോവറില്‍ കാണാന്‍ കഴിയും.

രമ്യ കൃഷ്ണന്‍, റോണിത് റോയ്, വിഷു റെഡ്ഡി, ആലി, മകരന്ദ് ദേശ്പാണ്ഡെ, ഗെറ്റ് അപ് ശ്രീനു എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. കരണ്‍ ജോഹറിനൊപ്പം പുരി ജഗന്നാഥും, നടി ചാര്‍മി കൗറും, അപൂര്‍വ മെഹ്തയും ചേര്‍ന്നാണ് ലൈഗര്‍ നിര്‍മ്മിക്കുന്നത്. തെലുങ്ക്, ഹിന്ദി, മലയാളം, കന്നഡ, തമിഴ് എന്നീ അഞ്ച് ഭാഷകളിലായി ചിത്രം പുറത്തിറങ്ങും.

വിജയ് ദേവരകൊണ്ടയുടെ ആദ്യ പാന്‍ ഇന്ത്യന്‍ ചിത്രം കൂടിയാണ് ലൈഗര്‍. ചിത്രത്തിനായി താരം നടത്തിയ വര്‍ക്കൗട്ട് വീഡിയോകളും ചിത്രങ്ങളും നേരത്തെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. രാം പൊത്തിനേനി നായകനായ ഐ സ്മാര്‍ട്ട് ശങ്കര്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം പുരി ജഗന്നാഥ് ഒരുക്കുന്ന ചിത്രമാണിത്.

Latest Stories

'അവരെ പുറത്തുകൊണ്ടിരുത്ത്, അവരുടെ കാലൊക്കെ പഴുത്ത് നാറിയിരിക്കുകയല്ലേ'; അന്ന് മമ്മൂട്ടി സെറ്റിൽ ഭയങ്കര ബഹളമുണ്ടാക്കി; നടി ശാന്ത കുമാരി

ആന്ധ്രപ്രദേശ് ഉപമുഖ്യമന്ത്രി പവന്‍ കല്യാണിനെയും അണ്ണാമലൈയും ഉടന്‍ അറസ്റ്റ് ചെയ്യണം; ജയിലില്‍ അടക്കണം; മുരുകഭക്ത സമ്മേളനത്തില്‍ വര്‍ഗീയവിദ്വേഷമുണ്ടാക്കി; പൊലീസില്‍ പരാതി

ജലനിരപ്പ് ഉയരുന്നു, സംസ്ഥാനത്തെ എട്ട് ഡാമുകളിൽ റെഡ് അലർട്ട്; 16 ഡാമുകളുടെ ഷട്ടറുകൾ തുറന്നു

സ്‌പോര്‍ട്‌സ് ഹെർണിയ ശസ്ത്രക്രിയയ്ക്ക് വിധേയനായി സൂര്യകുമാർ യാദവ്, സുഖം പ്രാപിച്ചുവരികയാണെന്ന് അറിയിച്ച് താരം

'ഇത് ഒരു തുടക്കം മാത്രം...' രശ്‌മികയുടെ പുതിയ ചിത്രത്തിന്റെ പോസ്റ്റർ കണ്ട് ഞെട്ടി ആരാധകർ!

'നിലമ്പൂരിലെ യുഡിഎഫ് വിജയത്തിന്റെ മാറ്റ് ആർക്കും കുറയ്ക്കാനാവില്ല'; കൂടുതൽ മാറ്റുള്ള വിജയം 2026ൽ സമ്മാനിക്കുമെന്ന് ഷാഫി പറമ്പിൽ

'സിന്ധു നദിയിലെ വെള്ളം എങ്ങോട്ടും പോവില്ല'; യുദ്ധ ഭീഷണി മുഴക്കിയ ബിലാവല്‍ ഭൂട്ടോയ്ക്ക് അതേ നാണയത്തില്‍ മറുപടിയുമായി കേന്ദ്രജലശക്തി മന്ത്രി

ആർച്ചറിനൊപ്പം ഇം​ഗ്ലണ്ട് ടീമിൽ ഈ സ്റ്റാർ പേസറും തിരിച്ചെത്തും, സൂചന നൽകി താരം, ഇനി കളി വേറെ ലെവൽ

'ബിജെപിക്ക് അത് മായ്ക്കാൻ കഴിയില്ല'; ആർഎസ്എസ് ജനറൽ സെക്രട്ടറിയുടെ ഭരണഘടന വിവാദ പരാമർശത്തിനെതിരെ കോൺഗ്രസ്

'നിലമ്പൂരിൽ ജയിച്ചത് കൊണ്ട് കേരളം ഭരിക്കാനാവില്ല, ജയിച്ചത് കോൺഗ്രസല്ല ജമാഅത്തെ ഇസ്ലാമി'; രാജീവ് ചന്ദ്രശേഖർ