കാത്തിരിപ്പിന് വിരാമം; വിജയ് ​ദേവരക്കൊണ്ട ഇന്ന് കൊച്ചിയിൽ

ബി​ഗ് ബജറ്റ് തെലുങ്ക് ചിത്രമായ ലൈഗറിന്റെ പ്രെമോഷന്റെ ഭാ​ഗമായി നടൻ വിജയ് ദേവരക്കൊണ്ട ഉൾപ്പടെയുള്ള താരങ്ങളും അണിയറ പ്രവർത്തകരും ഇന്ന് കൊച്ചിയിലെത്തും. കലൂർ ഇന്റർനാഷണൽ സ്റ്റേഡിയം പരിസരത്ത് വൈകിട്ട് 6ന് നടക്കുന്ന സം​ഗീത പരിപാടിയിൽ ദേവരക്കൊണ്ടയും അണിയറപ്രവർത്തകരും പങ്കെടുക്കും. മലയാള സിനിമയിലെ പ്രമുഖ താരങ്ങളും ചടങ്ങിൽ പങ്കെടുക്കുന്ന പരിപാടിയിൽ.

പെർഫ്യൂം മ്യൂസിക് ബാന്റിന്റെ സം​ഗീത നിശയും ഒരുക്കിയിട്ടുണ്ട് തെലുങ്കിലെ മുൻനിര സംവിധായകരിലൊരാളായ പുരി ജഗന്നാഥ് മിക്‌സഡ് മാർഷ്യൽ ആർട്‌സ് പശ്ചാത്തലമാക്കി ഒരുക്കുന്ന മെഗാ ബജറ്റ് ചിത്രമാണ് ലൈഗർ. പാൻ ഇന്ത്യൻ റീലീസ് ആയാണ് ലൈഗർ ആരാധകർക്ക് മുന്നിലേക്ക് എത്തുന്നത്.

തെലുങ്കിലും ഹിന്ദിയിലുമായി ചിത്രീകരിച്ച സിനിമ മലയാളം ഉൾപ്പടെ വേറെ അഞ്ച് ഭാഷകളിലേക്ക് കൂടി മൊഴി മാറ്റിയിട്ടുണ്ട്. ആഗസ്റ്റ് 25നാണ് ചിത്രം തീയ്യേറ്ററുകളിൽ എത്തുന്നത്. പ്രശസ്ത ബോക്സിംഗ് താരം മൈക്ക് ടൈസൺ അഭിനയിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ചിത്രത്തിന്റെ കേരള വിതരണവകാശം ശ്രീഗോകുലം മൂവീസിനാണ്.

കേരളത്തിൽ നൂറ്റമ്പതിലേറെ തീയ്യേറ്ററുകളിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. മലയാളം പതിപ്പിന് പുറമെ, തമിഴ്, തെലുങ്ക്, ഹിന്ദി പതിപ്പുകളും കേരളത്തിൽ പ്രദർശിപ്പിക്കും. ചിത്രത്തിന്റെ ട്രെയ്ലറും പാട്ടും ഇതിനകം തന്നെ വലിയ ഹിറ്റായി മാറിയിട്ടുണ്ട്.

Latest Stories

മഞ്ഞുമ്മൽ ബോയ്‌സും, ആവേശവും, ആടുജീവിതവുമെല്ലാം ഹിറ്റായത് ഞങ്ങൾക്ക് വലിയ ബാധ്യത: ഡിജോ ജോസ് ആന്റണി

അല്ലു അർജുൻ പ്രേമലു കണ്ടിട്ട് നല്ല അഭിപ്രായം അറിയിച്ചുവെന്ന് ഫഹദിക്ക പറഞ്ഞു: നസ്‌ലെന്‍

വിമർശകരുടെ വായടപ്പിച്ച് കിംഗ് കോഹ്‌ലി; പുതിയ റെക്കോർഡുമായി വീണ്ടും താരം

കരൺ ശർമ്മയെ വിരട്ടി വിരാട് കോഹ്‌ലി, ഇതൊന്നും കണ്ടുനിൽക്കാൻ കിങ്ങിന് പറ്റില്ല; പേടിച്ച് ബോളർ, സംഭവം ഇങ്ങനെ

വോട്ടിനായി തീവ്രവാദ സംഘടനയെ കൂട്ടുപിടിച്ചു; കോണ്‍ഗ്രസിനെതിരെ ആരോപണവുമായി മോദി

'എട മോനെ.. അമ്പാനോട് പറഞ്ഞ് രംഗണ്ണന്റെ ലൈസൻസ് എടുത്തോ'; ചിത്രം പങ്കുവെച്ച് ജിതു മാധവൻ

ഈ പ്രായത്തിൽ വിശ്വസുന്ദരിയോ ! പ്രായം ഒന്നിനും തടസ്സമല്ലെന്ന് കാണിച്ചുതന്ന അറുപതുകാരി...

ഞാൻ എന്തെങ്കിലും മിണ്ടിയാൽ തീ പടരുമെന്ന് സലാ, സൂപ്പർ താരവും ആയിട്ടുള്ള പ്രശ്നത്തെക്കുറിച്ച് ക്ളോപ്പ് പറയുന്നത് ഇങ്ങനെ

ഫാമിലി എന്റർടെയ്‌നർ ഴോണറിൽ ഈ വർഷം സിനിമ വന്നിട്ടില്ല, അതിനാൽ എല്ലാതരം പ്രേക്ഷകർക്കും ഒരുപോലെ പവി കെയർ ടേക്കർ ആസ്വദിക്കാം: വിനീത് കുമാർ

പാലക്കാട് വയോധിക മരിച്ചത് സൂര്യാഘാതമേറ്റ്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്