'പുഴു' എത്താന്‍ മൂന്ന് ദിവസം കൂടി; എല്ലാവരും സിനിമ കാണണമെന്ന് മമ്മൂട്ടി

മമ്മൂട്ടി നെഗറ്റീവ് ഷേഡുള്ള കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുഴു പ്രേക്ഷകരിലേക്ക് എത്താന്‍ ഇനി മൂന്നു ദിവസങ്ങള്‍ മാത്രം. ഒടിടി റിലീസായി സോണി ലിവിലൂടെ എത്തുന്ന ചിത്രം എല്ലാവരും കാണണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് മമ്മൂട്ടി.

രത്തീന സംവിധാനം ചെയ്യുന്ന സിനിമ 13നാണ് സോണി ലിവിലൂടെ എത്തുന്നത്. തന്റെ ഒരു സിനിമ നേരിട്ട് സ്ടീം ചെയ്യുന്നത് ആദ്യമാണെന്നും എല്ലാവരും ചിത്രം കാണണമെന്നും മമ്മൂട്ടി വീഡിയോയില്‍ പറയുന്നു.

ഇതാദ്യമായാണ് മമ്മൂട്ടി മലയാളത്തില്‍ ഒരു വനിതാ സംവിധായികയുടെ സിനിമയില്‍ അഭിനയിക്കുന്നതെന്ന പ്രത്യേകതയുമുണ്ട് പുഴുവിന്. മമ്മൂട്ടിക്കൊപ്പം പാര്‍വതി തിരുവോത്തും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായി എത്തുന്നു.
തേനി ഈശ്വര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. നെടുമുടി വേണു, ഇന്ദ്രന്‍സ്, മാളവിക മോനോന്‍ തുടങ്ങി വലിയൊരു താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. എസ് ജോര്‍ജ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. സെല്ലുലോയ്ഡിന്റെ ബാനറിലാണ് ‘പുഴു’വെന്ന ചിത്രത്തിന്റെ നിര്‍മാണം. വേറിട്ട പ്രമേയ പരിസരമാണ് ചിത്രത്തിന്റേത് എന്നാണ് ടീസറില്‍ നിന്ന് വ്യക്തമായത്.

Latest Stories

എല്ലാ സാധ്യതകളും അടഞ്ഞു, അവന് ഇനി ഇന്ത്യൻ ടീമിൽ എത്താൻ കഴിയില്ല, കാരണമിതാണ്, തുറന്നുപറഞ്ഞ് മുൻ ഇന്ത്യൻ താരം

'ഫേസ്ബുക്ക് പോസ്റ്റ് ആരോഗ്യവകുപ്പിനെ അപമാനിക്കാൻ, ശസ്ത്രക്രിയ മാറ്റാൻ കാരണം സാങ്കേതിക പ്രശ്നം'; ഡോ. ഹാരീസിനെ തള്ളി ആരോഗ്യവകുപ്പ്

നിര്‍ധനരായ വൃക്കരോഗികള്‍ക്ക് സൗജന്യ ഡയാലിസിസുമായി ബ്യൂമെര്‍ക്-ആല്‍ഫാ സഹകരണം; മേയ് മാസത്തോടെ പദ്ധതിയിലൂടെ പൂര്‍ത്തിയാക്കിയത് 4,200 ഡയാലിസിസ് ചികിത്സകള്‍; സഹായം ആവശ്യമുള്ളവര്‍ക്ക് ബന്ധപ്പെടാം

'ഉപകരണങ്ങളില്ലാതെ ശസ്ത്രക്രിയ മുടങ്ങിയതിൽ ലജ്ജയും നിരാശയും, ഓഫീസുകൾ കയറിയിറങ്ങി ചെരുപ്പ് തേഞ്ഞു'; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പ്രതിസന്ധി പങ്കുവെച്ച് ഡോ. ഹാരിസ്

ചുരുളി സിനിമ വിവാദം: ജോജുവിനെതിരായ പോസ്റ്റ് പിൻവലിച്ച് ലിജോ ജോസ് പെല്ലിശ്ശേരി

ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ചരിത്രനേട്ടവുമായി ട്രാവിസ് ഹെഡ്, ഇന്ത്യൻ താരങ്ങൾക്ക് ആർക്കുമില്ലാത്ത റെക്കോഡ് ഓസീസ് താരത്തിന്

സംസ്ഥാന നേതൃയോഗത്തിൽ മുരളീധരനെയും സുരേന്ദ്രനെയും ഒഴിവാക്കി; രാജീവ് ചന്ദ്രശേഖർ ഏകപക്ഷീയമായി തീരുമാനങ്ങൾ എടുക്കുന്നുവെന്ന് ബിജെപിയിൽ പരാതി, ദേശീയ നേതൃത്വത്തെ അറിയിക്കും

ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാനുള്ള ശ്രമം; ഭരണഘടനയെ അട്ടിമറിക്കുന്നു; 'സോഷ്യലിസം, 'മതേതരം' എന്നീ വാക്കുകള്‍ മാറ്റാന്‍ അനുവദിക്കില്ല; ആര്‍എസ്എസിനെതിരെ സിപിഎം

‘അടുത്തയാഴ്ചയ്ക്കുള്ളിൽ ഗസയിൽ വെടിനിർത്തലിന് ധാരണയാകും’; ബന്ധപ്പെട്ടവരുമായി സംസാരിച്ചുവരുന്നുവെന്ന് ഡോണൾഡ് ട്രംപ്

ഐസിസിയുടെ വക എല്ലാ ടീമുകൾക്കും എട്ടിന്റെ പണി; ഞെട്ടലോടെ ക്രിക്കറ്റ് ആരാധകർ; സംഭവം ഇങ്ങനെ