തമ്മിൽ ചൊറിഞ്ഞ് വിനായകനും സുരാജും; 'തെക്ക് വടക്ക്' പുതിയ ക്യാരക്ടർ ടീസർ

എസ്. ഹരീഷിന്റെ രചനയിൽ പ്രേം ശങ്കർ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘തെക്ക് വടക്ക്’. വിനായകൻ, സുരാജ് വെഞ്ഞാറമൂട് എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. അഞ്ജന ടാക്കീസ്, വാർസ് സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ അഞ്ജന ഫിലിപ്പും, വി. എ ശ്രീകുമാർ മേനോനുമാണ് ചിത്രം നിർമ്മിക്കുന്നത്.

ഇപ്പോഴിതാ ചിത്രത്തിന്റെ മൂന്നാമത്തെ ക്യാരക്ടർ ടീസറാണ് പുറത്തുവിട്ടിരിക്കുന്നത്. വിനായകനും സുരാജും തമ്മിൽ പോരടിക്കുന്നതാണ് ടീസറിൽ കാണാൻ കഴിയുന്നത്. എസ്. ഹരീഷിന്റെ ‘രാത്രി കാവൽ’ എന്ന ചെറുകഥയാണ് സിനിമയാവുന്നത്. രണ്ടു പേർക്കിടയിലെ ശത്രുതയും തമാശകളുമാണ് കഥാസാരം. യുദ്ധത്തെ കുറിച്ചുള്ള ആഖ്യാനമാണ് രാത്രികാവൽ എന്ന കഥയിലൂടെ എസ്. ഹരീഷ് പറയുന്നത്.

ജയിലറിന്’ ശേഷം വിനായകന്‍ ആദ്യമായി അഭിനയിക്കുന്ന സിനിമയാണ് തെക്ക് വടക്ക്. കെഎസ്ഇബി എന്‍ജിനീയര്‍ മാധവന്‍ എന്ന കഥാപാത്രത്തെയാണ് വിനായകന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. അരി മില്‍ ഉടമയായ ശങ്കുണ്ണി എന്ന കഥാപാത്രമായാണ് സുരാജ് വേഷമിടുന്നത്. ബ്രിട്ടാനിയ, ഐടിസി, ടിവിസ, ലിവൈസ്, റാംഗ്ലർ തുടങ്ങീ അനേകം പരസ്യ ചിത്രങ്ങളുടെ സംവിധായകൻ കൂടിയാണ് പ്രേം ശങ്കർ.

മെല്‍വിന്‍ ബാബു, ഷമീര്‍ ഖാന്‍, കോട്ടയം രമേഷ്, മെറിന്‍ ജോസ്, വിനീത് വിശ്വം, ബാലന്‍ പാലക്കല്‍, ജെയിംസ് പാറക്കല്‍ തുടങ്ങി മലയാള സിനിമയിലെ പുതിയ ചിരിത്താരങ്ങളാണ് വിനായകനും സുരാജിനുമൊപ്പം അണിനിരക്കുന്നത്. സാം സി. എസ് ആണ് സംഗീതവും പശ്ചാത്തല സംഗീതവും.

അന്‍വര്‍ റഷീദിന്റെ ‘ബ്രിഡ്ജ്’ സിനിമയുടെ ഛായാഗ്രാഹകനായി ആരംഭിച്ച് കിസ്മത്ത്, വലിയപെരുന്നാള്‍ തുടങ്ങിയവയിലൂടെ ശ്രദ്ധേയനായ സുരേഷ് രാജന്‍ ആണ് ഡിഒപി. രോമാഞ്ചം, റോഷാക്ക് അടക്കമുള്ള സിനിമകളുടെ എഡിറ്റര്‍ ആയ കിരണ്‍ ദാസ് ആണ് എഡിറ്റിംഗ്.

ഒറ്റ ഷെഡ്യൂളില്‍ ചിത്രീകരണം പൂര്‍ത്തിയാക്കുന്ന ചിത്രം ഈ വര്‍ഷം ഓണം റിലീസായി സിനിമ തിയേറ്ററില്‍ എത്തിക്കും. പ്രൊഡക്ഷന്‍ ഡിസൈന്‍: രാഖില്‍, വരികള്‍: ലക്ഷ്മി ശ്രീകുമാര്‍, കോസ്റ്റ്യൂം: ആയിഷ സഫീര്‍, മേക്കപ്പ്: അമല്‍ ചന്ദ്രന്‍, ആക്ഷന്‍: മാഫിയ ശശി, കാസ്റ്റിങ് ഡയറക്ടര്‍: അബു വളയംകുളം.

Latest Stories

"ലോർഡ്‌സിൽ ഇന്ത്യൻ താരത്തെ തടഞ്ഞ് സുരക്ഷാ ഉദ്യോഗസ്ഥർ, ആരാധകർ തിരിച്ചറിയാൻ തുടങ്ങിയതോടെ സ്ഥിതിഗതികൾ വഷളായി"; ഇടപെട്ട് കാർത്തിക്

''ഈ പരമ്പരയിലല്ലെങ്കിൽ, അടുത്ത പരമ്പരയിൽ തിരിച്ചുവരണം''; ഇന്ത്യൻ ടെസ്റ്റ് ടീമിൽ കോഹ്‌ലിക്ക് വീണ്ടും അവസരം!

'മൂന്ന് ദിവസം തടവും 2000 രൂപ പിഴയും'; പണ്ട് മാപ്പ് നല്‍കിയെങ്കിലും ഇക്കുറി പണി കിട്ടി; സോഷ്യല്‍ മീഡിയയിലൂടെ കോടതിയെ അധിക്ഷേപിച്ച യുവാവിനെതിരെ ഹൈക്കോടതി നടപടി

കാലിക്കറ്റ് സർവകലാശാല സിലബസിൽ വേടന്റെയും ഗൗരിലക്ഷ്മിയുടെയും പാട്ടുകൾ ഉൾപ്പെടുത്തേണ്ടതില്ല; റിപ്പോർട്ട് സമർപ്പിച്ച് വിദഗ്‌ധസമിതി

490 കി.മീ റേഞ്ച്, രാജ്യത്തെ ഏറ്റവും വില കുറഞ്ഞ ഇലക്ട്രിക് എംപിവിയുമായി കിയ !

സംസ്ഥാനത്ത് വീണ്ടും നിപ; പാലക്കാട് നിപ ബാധിച്ച് മരിച്ചയാളുടെ മകനും രോഗം സ്ഥിരീകരിച്ചു

IND vs ENG: “അഞ്ചാം ദിവസം കോഹ്‌ലിയുടെ സാന്നിധ്യം ഞാൻ മിസ് ചെയ്തു”: ലോർഡ്‌സിലെ ഇന്ത്യയുടെ തോൽവിയിൽ ഓസ്‌ട്രേലിയൻ വനിതാ ടീം ക്യാപ്റ്റൻ

'മനുഷ്യരുടെ ചലനങ്ങളും അവയവങ്ങളും ക്യാമറയിൽ പകർത്തി കഴുകന്മാർക്ക് ഇട്ട് കൊടുക്കുന്ന മാധ്യമ സിങ്കങ്ങൾ', യൂട്യൂബര്‍മാര്‍ക്ക് പണി കൊടുത്ത് സാബുമോൻ

128 വർഷങ്ങൾക്ക് ശേഷം ഒളിമ്പിക്സിൽ ചരിത്രപരമായ തിരിച്ചുവരവ് നടത്താൻ ക്രിക്കറ്റ്; മത്സരങ്ങളുടെ തിയതികളും, വേദിയും പ്രഖ്യാപിച്ചു

ഇന്ത്യക്ക് നാറ്റോയുടെ തിട്ടൂരം, റഷ്യയുമായി വ്യാപാരം തുടര്‍ന്നാല്‍ വിലക്കും; പുടിനെ വിളിച്ച് റഷ്യ- യുക്രെയ്ന്‍ സമാധാന ചര്‍ച്ചകള്‍ക്ക് ഇറങ്ങാന്‍ നിര്‍ബന്ധിക്കണമെന്നും നിര്‍ദേശം