ആസിഫ് അലിക്ക് മമ്മൂട്ടി സമ്മാനിച്ച വാച്ചിന് വില ലക്ഷങ്ങള്‍!

‘റോഷാക്ക്’ സിനിമയുടെ വിജയാഘോഷത്തിന്റെ ഭാഗമായി മമ്മൂട്ടി ആസിഫ് അലിക്ക് സമ്മാനിച്ച റോളക്‌സ് വാച്ച് ആണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. വാച്ചിന്റെ ചിത്രങ്ങള്‍ ആസിഫ് അലി പങ്കുവച്ചതോടെ വാച്ചിന്റെ മോഡലിനെ കുറിച്ചും വിലയെ കുറിച്ചുമുള്ള ചര്‍ച്ചകളാണ് നടക്കുന്നത്.

റോളക്‌സിന്റെ ഡീപ് സീ ഡ്വെല്ലെര്‍ മോഡലില്‍ പെട്ട വാച്ചാണ് ആസിഫ് അലിക്ക് മമ്മൂട്ടി നല്‍കിയത് എന്നാണ് ആരാധകരുടെ കണ്ടെത്തല്‍. 43 എംഎം ഓട്ടോമാറ്റിക് വാച്ച് കൂടിയായ ഇത് പൂര്‍ണമായും വാട്ടര്‍ റസിസ്റ്റന്റ് ആണ്. വാച്ചിന്റെ ഓണ്‍ലൈന്‍ വില പത്ത് ലക്ഷത്തിനടുത്തും മാര്‍ക്കറ്റ് വില പതിനൊന്ന് ലക്ഷം രൂപയുമാണ്.

കഴിഞ്ഞ ദിവസം നടന്ന വിജയാഘോഷത്തിനിടെയാണ് ആസിഫ് അലിയെ ഞെട്ടിച്ചു കൊണ്ട് മമ്മൂട്ടി താരത്തിന് വാച്ച് സമ്മാനിച്ചത്. ‘കമല്‍ഹാസന്‍ സൂര്യയ്ക്ക് റോളക്സ് വാച്ച് നല്‍കിയ വാര്‍ത്ത കണ്ടിരുന്നു. ആ പടത്തിന് 500 കോടിയാണ് കലക്ഷന്‍ കിട്ടിയത്.’

‘അതില്‍ നിന്നും പത്തോ പതിനഞ്ചോ ലക്ഷം കൊടുത്ത് ഒരു വാച്ച് മേടിച്ചു കൊടുത്തു. ഞാന്‍ ചുമ്മാ പറഞ്ഞതാണ് കേട്ടോ. ഭയങ്കര വിലയാകും ആ വാച്ചിന്. ആസിഫ് എന്നോട് ചോദിച്ചത് റോളക്സ് വാച്ച് വാങ്ങിച്ചു തരുമോ എന്നാണ്? റോളക്സ്” എന്ന് പറഞ്ഞതിന് ശേഷമാണ് വേദിയിലേക്ക് മമ്മൂട്ടി വാച്ച് എത്തിച്ചത്.

റോഷാക്കില്‍ ദിലീപ് എന്ന കഥാപാത്രത്തെയാണ് ആസിഫ് അലി അവതരിപ്പിച്ചത്. സിനിമയില്‍ ഉടനീളം മുഖം മൂടി അണിഞ്ഞാണ് താരം വേഷമിട്ടത്. ഈ റോള്‍ ഏറെ പ്രശംസിക്കപ്പെടുകയും ചെയ്തിരുന്നു. നേരത്തെയും റോഷാക്കിലെ ആസിഫലിയുടെ പ്രകടനത്തെ പ്രശംസിച്ച് മമ്മൂട്ടി രംഗത്തെത്തിയിരുന്നു.

Latest Stories

റഷ്യയിലും ജപ്പാനിലും ആഞ്ഞടിച്ച് സുനാമി തിരമാലകൾ; ഫുക്കുഷിമ ആണവനിലയം ഒഴിപ്പിച്ചു

രാജ്യം കണ്ട ഏറ്റവും തീവ്രമായ ഉരുൾപൊട്ടലിന് ഒരാണ്ട്; ചൂരൽമല - മുണ്ടക്കൈയിൽ ഇന്ന് സർവ്വമത പ്രാർത്ഥന, ചോദ്യചിഹ്നമായി പുനരധിവാസം

ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി; 25 ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി, നാല് ജില്ലകളിൽ പുതിയ കളക്ടർമാർ

റഷ്യയിൽ വൻ ഭൂചലനം; ജപ്പാനും അമേരിക്കയ്ക്കും സുനാമി മുന്നറിയിപ്പ്

ASIA CUP: ഏഷ്യ കപ്പിൽ ഓപണിംഗിൽ സഞ്ജു ഉണ്ടാകുമോ എന്ന് അറിയില്ല, അതിന് കാരണം ആ താരങ്ങൾ: ആകാശ് ചോപ്ര

IND VS ENG: ഇന്ത്യ ആ മോശമായ പ്രവർത്തി കാണിക്കരുതായിരുന്നു, മാന്യതയില്ലേ നിങ്ങൾക്ക്: ഡെയ്ൽ സ്റ്റെയ്ൻ

IND VS ENG: അവൻ മികച്ച പ്രകടനം നടത്തി, എന്നാൽ അടുത്ത മത്സരത്തിൽ കളിപ്പിക്കരുത്: സ്റ്റുവര്‍ട്ട് ബ്രോഡ്

വെടിനിര്‍ത്തലിന് ഒരു ലോക നേതാവും ഇടപെട്ടിട്ടില്ല, കേണപേക്ഷിച്ചത് പാകിസ്ഥാനെന്ന് മോദി, കോണ്‍ഗ്രസിന് രൂക്ഷ വിമർശനം

'ജനങ്ങളുടെ തിയറ്റർ' പ്രഖ്യാപിച്ച് ആമിർ ഖാൻ; ടിക്കറ്റ് ഒന്നിന് മുടക്കേണ്ടത്, ആദ്യ റിലീസ് 'സിതാരെ സമീൻ പർ

Asia Cup 2025: 'അവൻ ഇന്ത്യൻ ടീമിൽ കാണില്ല'; വിലയിരുത്തലുമായി ആകാശ് ചോപ്ര