ആയിരമോ രണ്ടായിരമോ അല്ല ബജറ്റ് ; 'രാമായണ' ഇനി ചരിത്രത്തിലെ ഏറ്റവും ചെലവേറിയ ഇന്ത്യൻ സിനിമ !

രൺബീർ കപൂർ നായകനാകുന്ന ‘രാമായണ’ എന്ന ചിത്രത്തിന്റെ ബജറ്റ് 4,000 കോടി രൂപ (ഏകദേശം 500 മില്യൺ ഡോളർ) ആണെന്ന് വെളിപ്പെടുത്തി നിർമ്മാതാവ് നമിത് മൽഹോത്ര. രണ്ട് ഭാഗങ്ങളായി നിർമ്മിക്കുന്ന ചിത്രത്തിന്റെ ബജറ്റ് ആണിത്. ഇതുവരെ നിർമ്മിച്ചതിൽ വച്ച് ഏറ്റവും ചെലവേറിയ ഇന്ത്യൻ ചിത്രമാണ് ഇതെന്നാണ് ദി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയുന്നത്.

‘ലോകത്തിലെ ഏറ്റവും വലിയ സിനിമയാണ് നമ്മൾ നിർമ്മിക്കുന്നത്. ഏറ്റവും വലിയ കഥയ്ക്ക് വേണ്ടി, ലോകം കാണേണ്ട ഏറ്റവും വലിയ ഇതിഹാസത്തിന് വേണ്ടി. ഏറ്റവും വലിയ ഹോളിവുഡ് സിനിമകളിൽ ചിലത് നിർമ്മിക്കുന്നതിനേക്കാൾ വിലകുറഞ്ഞതാണ് ഇതെന്ന് ഞാൻ ഇപ്പോഴും കരുതുന്നു’ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യാഷ് , അമിതാഭ് ബച്ചൻ, സായ് പല്ലവി , സണ്ണി ഡിയോൾ എന്നിവരുൾപ്പെടെയുള്ള ഒരു മികച്ച താരനിരയാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. രാമായണ പാർ‌ട്ട് 1ൽ വളരെ കുറച്ച് സ്ക്രീൻ ടൈം മാത്രമാണ് യഷിന് ഉണ്ടാവുക. രാവണനായി വേഷമിടുന്ന യഷിന് രാമായണം ഒന്നാം ഭാഗത്തിൽ വെറും 15 മിനിറ്റ് മാത്രമേ സ്ക്രീൻടൈം ഉണ്ടാകൂ. സിനിമയുടെ അവസാന രം​ഗങ്ങളിലാവും യഷിനെ അവതരിപ്പിക്കുക.

ആദ്യ ഭാഗത്തിൽ കൂടുതലും രാമന്റെ കഥ പറയാൻ ആണ് അണിയറപ്രവർത്തകർ തയ്യാറെടുക്കുന്നത്. രണ്ടാം ഭാ​ഗത്തിലാണ് രാമന്റെയും രാവണന്റെയും കഥ പറഞ്ഞ് അണിയറക്കാർ ഒരുക്കുക. രാമായണയുടെ ആദ്യഭാഗം 2026 ദീപാവലി റിലീസായും രണ്ടാം ഭാഗം 2027 ദീപാവലിക്കുമാണ് റിലീസ് ചെയ്യുന്നത്.

Latest Stories

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്

'ഒരു കാലത്തും നിങ്ങൾ അവരോട് എതിർത്ത് നിൽക്കാൻ പോകരുത്, അത് കളിക്കാരായാലും പരിശീലകനായാലും': രവി ശാസ്ത്രി

'രാഹുലിന്റെ രാജി കേരളം ഒന്നടങ്കം ആവശ്യപ്പെടുന്നത്, ബ്രാഞ്ച് മെമ്പർ പോലുമല്ലാത്ത മുകേഷിനെ എങ്ങനെ പുറത്താക്കും... മുകേഷ് അന്നും ഇന്നും പാർട്ടി അംഗമല്ല'; എംവി ഗോവിന്ദൻ