അങ്ങനെ വിട്ടുപോകാൻ പാടുള്ള പേരല്ലല്ലോ അത്...; ഒഴിവാക്കിക്കളഞ്ഞ ഗിരീഷ് പുത്തഞ്ചേരിയുടെ പേര് രാവണപ്രഭു 4K പതിപ്പിൻ്റെ പോസ്റ്ററിൽ ഉൾപ്പെടുത്തി; സന്തോഷമറിയിച്ച് മനു മഞ്ജിത്ത്

കഴിഞ്ഞ ദിവസമാണ് മംഗലശ്ശേരി നീലകണ്ഠനായും, മകൻ കാർത്തികേയനായും മോഹൻലാൽ നിറഞ്ഞാടിയ ‘രാവണപ്രഭു’ റീറിലീസായി തിയേറ്ററുകളിലെത്തിയത്. സിനിമയെ എന്നപോലെ മലയാളികൾ പാട്ടുകളും നെഞ്ചിലേറ്റിയിരുന്നു. ചിത്രത്തിലെ പുതിയ പോസ്റ്ററിൽ നിന്നും ഗിരീഷ് പുത്തഞ്ചേരിയുടെ പേര് ഒഴിവാക്കിയതിൽ വിമർശനവുമായി കഴിഞ്ഞ ദിവസം ഗാന രചയിതാവ് മനു മഞ്ജിത്ത്‌ പോസ്റ്റ് പങ്കുവച്ചിരുന്നു. ഇപ്പോഴിതാ ആ ‘കുറവ്’ പുതിയ പോസ്റ്ററിൽ തിരുത്തിയിരിക്കുന്നു എന്നറിയിച്ചുകൊണ്ട് വീണ്ടും എത്തിയിരിക്കുകയാണ് മനു

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

ആ ‘കുറവ്’ പുതിയ പോസ്റ്ററിൽ തിരുത്തിയിരിക്കുന്നു എന്നറിയുന്നു. ഒരുപാട് സന്തോഷം..എല്ലാവരോടും സ്നേഹം..! അങ്ങനെ വിട്ടുപോകാൻ പാടുള്ള പേരല്ലല്ലോ അത്… “ഗിരീഷ് പുത്തഞ്ചേരി” എന്നാണ് മനു കുറിച്ചത്.

പുതിയ 4K പതിപ്പിൻ്റെ പോസ്റ്ററിലേക്ക് പഴയ പേരുകൾ പകർത്തി എഴുതുമ്പോൾ അതിൽ ഗിരീഷ് പുത്തഞ്ചേരി എന്നൊരു പേര് ഒഴിവാക്കിക്കളയാനുള്ള ‘ധൈര്യം’ തോന്നിയത് ആർക്കാണെന്നറിയില്ല എന്നും അതൊക്കെ സമ്മാനിച്ച പ്രതിഭാസം മരിച്ചു പോയെന്നേ ഉള്ളൂ. മറഞ്ഞു പോയിട്ടില്ല. പോവില്ല. ചില ഓർമ്മക്കുറവുകൾക്ക് പേര് ‘മറവി’ എന്നല്ല. ‘നന്ദികേട്’ എന്നാണ് എന്നായിരുന്നു മനു മഞ്ജിത്ത്‌ കഴിഞ്ഞ ദിവസം പോസ്റ്റിൽ കുറിച്ചത്.

പോസ്റ്റ് വൈറലായതോടെ സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ ഉയരുകയും ചെയ്തു. ഒരു ഭാഗത്ത് പ്രേക്ഷകർ ഗാനങ്ങൾ ആഘോഷമാകുമ്പോൾ അത് സമ്മാനിച്ച ആളെ മറന്നത് ഒട്ടും ശരിയായില്ല എന്നായിരുന്നു പ്രേക്ഷകർ പറഞ്ഞത്.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി